തദ്ദേശ തെരഞ്ഞെടുപ്പ്: പ്രവാസി കിഴക്കൻ പ്രവിശ്യാ കമ്മിറ്റി രൂപവത്കരിച്ചു
text_fieldsപ്രവാസി സാംസ്കാരികവേദി തെരഞ്ഞെടുപ്പ് കമ്മിറ്റി
ദമ്മാം: കേരളത്തിൽ വരാനിരിക്കുന്ന തദ്ദേശ തെരെഞ്ഞടുപ്പുമായി ബന്ധപ്പെട്ടു പ്രവാസി സാംസ്കാരികവേദി കിഴക്കൻ പ്രവിശ്യാ തെരഞ്ഞെടുപ്പ് കമ്മിറ്റി നിലവിൽവന്നു. പ്രവിശ്യ പ്രസിഡൻറ് എം.കെ. ഷാജഹാെൻറ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ദമ്മാം, അൽഖോബാർ, ജുബൈൽ, ഖഫ്ജി റീജനൽ കമ്മിറ്റി പ്രതിനിധികൾ പങ്കെടുത്തു. വെൽഫെയർ പാർട്ടി മുന്നോട്ടുവെക്കുന്ന ക്ഷേമരാഷ്ട്രം എന്ന ആശയം തദ്ദേശ തെരഞ്ഞെടുപ്പിൽ ഏറെ പ്രസക്തമാണെന്ന് എം.കെ. ഷാജഹാൻ അഭിപ്രായപ്പെട്ടു.
തെരഞ്ഞെടുപ്പ് കമ്മിറ്റി ഭാരവാഹികൾ: എം.കെ. ഷാജഹാൻ (ചെയർ), സിറാജ് തലശേരി, ജംഷാദലി കണ്ണൂർ, ഡോ. ജൗഷീദ്, സുനില സലിം, ശിഹാബ് പെരുമ്പാവൂർ (വൈ. ചെയർ), ഷബീർ ചാത്തമംഗലം (ജന. കൺ), അൻവർ സലിം, ബിജു പൂതക്കുളം, നസീർ ഹനീഫ, ജുബൈരിയ ഹംസ, സിബി നസീർ (അസി. കൺ), സാബിക് കോഴിക്കോട് (മീഡിയ, പബ്ലിസിറ്റി), റഊഫ് ചാവക്കാട്, ഫൈസൽ കോട്ടയം, കരീം ആലുവ (പി.ആർ). 13 അംഗ സോഷ്യൽ മീഡിയ ടീം രൂപവത്കരിക്കുകയും ചെയ്തിട്ടുണ്ട്. ജില്ലതല കൺവെൻഷനുകൾ സെപ്റ്റംബർ നാലു മുതൽ നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. വിവിധ ജില്ല കോഒാഡിനേറ്റർമാരായി ഷനോജ്, ബിജു പൂതക്കുളം, അൻസാർ കൊച്ചുകലുങ്ക്, സലിം ആലപ്പുഴ, ഫൈസൽ കോട്ടയം, ഷെരീഫ് കൊച്ചി, റഊഫ് ചാവക്കാട്, സാബിക് കോഴിക്കോട്, പർവേസ്, ഡോ. ജൗഷീദ് സിറാജ് തലശ്ശേരി എന്നിവരെയും യോഗം തെരഞ്ഞെടുത്തു.

