പ്രവാചകെൻറ അനുയായികൾ ലോകത്തിന് മാതൃകയാകണം –ശൈഖ് മുഹമ്മദ് കാരകുന്ന്
text_fieldsതനിമ സൗദി കിഴക്കൻ പ്രവിശ്യ സംഘടിപ്പിച്ച ഓൺലൈൻ സംഗമത്തിൽ ഡയലോഗ് സെൻറർ കേരള ഡയറക്ടർ
ശൈഖ് മുഹമ്മദ് കാരകുന്ന് സംസാരിക്കുന്നു
ദമ്മാം: മുഹമ്മദ് നബിയുടെ യഥാർഥ അനുയായികൾ സംശുദ്ധ ജീവിതംകൊണ്ട് ലോകത്തിന് മാതൃകയാകണമെന്ന് ഡയലോഗ് സെൻറർ കേരള ഡയറക്ടർ ശൈഖ് മുഹമ്മദ് കാരകുന്ന്. 'പ്രവാചകെൻറ വഴിയും വെളിച്ചവും'എന്ന തലക്കെട്ടിൽ നടക്കുന്ന സന്ദേശപ്രചാരണത്തോട് അനുബന്ധിച്ചു തനിമ സൗദി കിഴക്കൻ പ്രവിശ്യ സംഘടിപ്പിച്ച ഓൺലൈൻ സംഗമത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
എതിരാളികളോടുപോലും ഉദാര സമീപനം സ്വീകരിച്ചതാണ് പ്രവാചകമാതൃക. ഓരോ വിശ്വാസിയും സ്വയം നീതിയുടെ പ്രതിനിധാനമാകണം. പ്രവാചകനും ഖുർആനും മുഴുവൻ മനുഷ്യരെയുമാണ് അഭിമുഖീകരിച്ചത്. എല്ലാ വിഭാഗങ്ങൾക്കുമിടയിൽ ആത്മാർഥ മനുഷ്യബന്ധങ്ങൾ ഉയർന്നുവരണം. സ്നേഹത്തിെൻറയും സാഹോദര്യത്തിെൻറയും സന്ദേശമാണ് സത്യത്തിെൻറ സാക്ഷികളാകാൻ നിയോഗിക്കപ്പെട്ട മുസ്ലിം സമൂഹം പ്രചരിപ്പിക്കേണ്ടത്.
നന്മ കൽപിക്കാനും തിന്മ വിരോധിക്കാനുമാണ് ഇസ്ലാമിക അധ്യാപനങ്ങൾ ആവശ്യപ്പെടുന്നതെന്ന് അദ്ദേഹം പറഞ്ഞു. മനുഷ്യത്വപരമായ സമീപനങ്ങളിലൂടെ വേണം ഇസ്ലാമിനെ കുറിച്ചുള്ള തെറ്റിദ്ധാരണകൾ മാറ്റേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അയ്മൻ സഈദ് ഖിറാഅത്ത് നിർവഹിച്ചു. തനിമ സൗദി പ്രസിഡൻറ് കെ.എം. ബഷീർ സമാപനപ്രസംഗം നടത്തി. പ്രൊവിൻസ് പ്രസിഡൻറ് ഉമർ ഫാറൂഖ് സ്വാഗതവും കാമ്പയിൻ കൺവീനർ എ.കെ. അസീസ് നന്ദിയും പറഞ്ഞു. മുഹമ്മദ് സഫ്വാൻ അവതാരകനായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

