റിയാദിൽ ‘പ്രോംറ്റ് എൻജിനീയറിങ്’ മാസ്റ്റർ ക്ലാസ് സംഘടിപ്പിക്കുന്നു
text_fieldsറിയാദ്: ആർട്ടിഫിഷ്യൽ ഇൻറലിജൻസ് സാങ്കേതികവിദ്യ തൊഴിൽമേഖലയിൽ വിപ്ലവകരമായ മാറ്റങ്ങൾ വരുത്തുന്ന പശ്ചാത്തലത്തിൽ, പ്രത്യേക പരിശീലന പരിപാടി ഒരുങ്ങുന്നു. പ്രവാസി വെൽഫെയർ റിയാദ് ഘടകത്തിന് കീഴിലുള്ള ‘പ്രവാസി കരിയർ സ്ക്വയർ’ ആണ് ഈ മാസ്റ്റർ ക്ലാസ് സംഘടിപ്പിക്കുന്നത്. ‘ദ ആർട്ട് ഓഫ് പ്രോംറ്റിങ് - ടോക്ക് ടു എ.ഐ ലൈക്ക് എ പ്രൊ’ എന്ന പ്രമേയത്തിൽ സംഘടിപ്പിക്കുന്ന പരിപാടി ജനുവരി 30ന് ഉച്ച രണ്ടിന് മലസ്സിലെ അൽ മാസ് ഓഡിറ്റോറിയത്തിൽ നടക്കും.
എജൂ ടെക് -എ.ഐ കൺസൽട്ടൻറ് ഡോ. മുഹമ്മദ് അബ്ദുൽ മതീൻ ക്ലാസുകൾക്ക് നേതൃത്വം നൽകും. എ.ഐ ടൂളുകളിൽനിന്ന് കൃത്യമായ ഫലങ്ങൾ നേടിയെടുക്കാനുള്ള പ്രോംറ്റ് എൻജിനീയറിങ് വിദ്യകൾ, ജോലിയിലെ കാര്യക്ഷമത വർധിപ്പിക്കാനുള്ള സ്മാർട്ട് വർക്ക് തന്ത്രങ്ങൾ, കോഡിങ് അറിവില്ലാതെ തന്നെ സ്വന്തമായി എ.ഐ ചാറ്റ്ബോട്ടുകൾ നിർമിക്കുന്ന വിധം, എ.ഐ സഹായത്തോടെ പുതിയ തൊഴിൽ അവസരങ്ങൾ കണ്ടെത്താനുള്ള മാർഗങ്ങൾ എന്നിവ സെഷനിൽ വിശദീകരിക്കും. താൽപര്യമുള്ളവർ മുൻകൂട്ടി രജിസ്റ്റർ ചെയ്യേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനുമായി +966 55 832 8128 എന്ന നമ്പറിൽ ബന്ധപ്പെടാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

