ഇൻറർനാഷനൽ വിഡിയോ ആർട്ട് ഫോറത്തിന് പ്രൗഢമായ സമാപനം
text_fieldsഅന്താരാഷ്ട്ര വീഡിയോ ആർട്ട് ഫോറത്തിലെ ചിത്രങ്ങൾ വീക്ഷിക്കുന്ന പ്രേക്ഷകർ
ദമ്മാം: സൗദി ആർട്സ് ആൻഡ് കൾചറൽ സൊസൈറ്റി ഒരുക്കിയ മൂന്നാമത് അന്താരാഷ്ട്ര വിഡിയോ ആർട്ട് ഫോറത്തിന് പ്രൗഢമായ സമാപ്തി. മേയ് 25 ചൊവ്വാഴ്ച തുടക്കം കുറിച്ച മീഡിയ ആർട്ട് ഫോറം ഒരാഴ്ച പിന്നിട്ട് ഇന്നലെയാണ് സമാപിച്ചത്.
ലോക നിലവാരമുള്ള വിഡിയോർട്ട് വെർച്വൽ മ്യൂസിയം ആരംഭിക്കാനുള്ള തീരുമാനവുമായാണ് മൂന്നാം സെഷൻ പൂർത്തിയാകുന്നതെന്ന് ദമ്മാം കൾചർ ആൻഡ് ആർട്സ് സൊസൈറ്റിയുടെ ഡയറക്ടറും ഫോറത്തിെൻറ സൂപ്പർവൈസറുമായ പ്രഫസർ യൂസഫ് അൽ ഹർബി പറഞ്ഞു.
സമകാലിക സംഭവ വികാസങ്ങൾ അതിസൂക്ഷ്മമായി വിശകലനം ചെയ്യുകയും പ്രതികരണത്തിനായി ചലിക്കുന്ന ചിത്രങ്ങളും പ്രകടനങ്ങളും ഉപയോഗപ്പെടുത്തുകയുമാണ് വിഡിയോ ആർട്ടുകൾ. ഇത്തരത്തിൽ ലോകത്തിെൻറ വിവിധയിടങ്ങളിലെ നീതി നിഷേധങ്ങൾക്കെതിരെയുള്ള അസ്വസ്ഥമായ മനസ്സുകളുടെ പ്രകടനങ്ങളാണ് വിഡിയോ ആർട്ട് ഫോറത്തിൽ സംഗമിച്ചതെന്ന് പ്രഗല്ഭർ വിലയിരുത്തി. ഒരു വ്യാഴവട്ടത്തിന് മുമ്പുതന്നെ വിഡിയോ ആർട്ടുകൾ ലോക േവദികളിൽ ഇടം പിടിക്കുകയും, ശ്രദ്ധ നേടുകയും ചെയ്തിരുന്നുവെങ്കിലും മൂന്ന് വർഷത്തിന് മുമ്പാണ് സൗദിയിൽ ഇതിന് ഒരു സംഘടിത രൂപം ൈകവരുന്നത്.
ഇത്തവണ ഇന്ത്യയെ പ്രതിനിധാനം ചെയ്ത് മലപ്പുറത്തുനിന്നുള്ള കൈലാഷ് ശ്രീകുമാറും പങ്കെടുത്തിരുന്നു. ചലിക്കുന്ന ചിത്രങ്ങളുടെ ലോകത്തിലേക്ക് സൗദിയിൽനിന്നൊരു പാലം നിർമിക്കുക എന്ന ദൗത്യമാണ് എക്സിബിഷൻ പകർന്നതെന്ന് സംഘാടകയും ചിത്രകാരിയുമായ യദ്രിബ് ഗൾഫ് മാധ്യമത്തോട് പറഞ്ഞു. ഓരോ ചിത്രത്തിെൻറയും ഗരിമയും ഭംഗിയും ചോരാതെ അത് കാഴ്ചക്കാരിലേക്ക് എത്തിക്കാനുള്ള സാങ്കേതിക സംവിധാനങ്ങൾ തങ്ങൾ ഫോറത്തിൽ ഒരുക്കിയിരുന്നതായും അവർ പറഞ്ഞു.
വർത്തമാനകാല പ്രതിസന്ധിയിൽ പ്രതീക്ഷയുടെ സന്ദേശം ഉയർത്തി 'ശൂന്യതക്ക് പുറത്തേക്ക് വെളിച്ചത്തിനകത്തേക്ക്, എന്ന മുദ്രാവാക്യമാണ് മൂന്നാമത് പതിപ്പിനൊപ്പം സംഘാടകർ ഉയർത്തിയത്. ഫോറത്തിെൻറ ഭാഗമായി കലാകാരി അൽ ഹനൂഫ് അൽ മുഹന്ന, ഹാഷെം നജ്ദി, യു.എ.ഇയിൽനിന്നുള്ള മർവാൻ അൽ ഹമ്മദി എന്നിവർ പെങ്കടുത്ത സംവാദം, അൽജീരിയയിൽനിന്നുള്ള മുസ്തഫ ബിൻ ഗർനൗട്ട്, സൗദി അറേബ്യയിൽനിന്നുള്ള വാഫി അൽ ബഖിത്, അർജൻറീനയിൽനിന്നുള്ള മാറ്റി ബർസ്റ്റിക് എന്നിവരുടെ നേതൃത്വത്തിൽ സെമിനാർ, സുൽത്താൻ ഖാബൂസ് യൂനിവേഴ്സിറ്റിയിൽനിന്ന് ഡിജിറ്റൽ കലയിൽ ബിരുദാനന്തര ബിരുദം നേടിയ മാജിദ സേലം അൽ റഹ്ബിയുടെ നേതൃത്വത്തിൽ പ്രത്യേക പരിശീലന പരിപാടി എന്നിവയും അരങ്ങേറി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

