പ്രമുഖ സൗദി വ്യവസായി ശൈഖ് മുഹമ്മദ് അൽസാമിൽ അന്തരിച്ചു
text_fieldsശൈഖ് മുഹമ്മദ് അൽസാമിൽ
റിയാദ്: പ്രമുഖ സൗദി വ്യവസായി ശൈഖ് മുഹമ്മദ് ബിൻ അബ്ദുല്ല അൽ സാമിൽ അന്തരിച്ചു.അൽഖോബാറിലെ കിങ് ഫഹദ് പള്ളിയിൽ നടന്ന ജനാസ നമസ്കാരശേഷം മൃതദേഹം അൽ തുഖ്ബ മഖ്ബറയിൽ ഖബറടക്കി. ഹിജ്റ 1349ൽ ഉനൈസയിലാണ് ശൈഖ് അൽസാമിൽ ജനിച്ചത്. ചെറുപ്പത്തിൽ തന്നെ ബഹ്റൈനിലേക്ക് താമസം മാറി. പിന്നീട് അൽഖോബാറിലും ദമ്മാമിലും സ്ഥിരതാമസമാക്കി. അവിടെ കുടുംബത്തോടൊപ്പം ബിസിനസ്സിൽ ചേർന്നു. ഉദാരമതിയും ജീവകാരുണ്യ പ്രവർത്തകനുമായിരുന്നു.
ജീവകാരുണ്യ സംഘടനകൾക്ക് ഗണ്യമായ സംഭാവനകൾ നൽകുകയും സഹായം ആവശ്യമുള്ളവരെ സഹായിക്കുകയും ചെയ്തു. സമൂഹത്തിൽ സഹകരണത്തിന്റെയും സ്നേഹത്തിന്റെയും മനോഭാവം വളർത്തിയെടുക്കാൻ അക്ഷീണം പ്രയത്നിച്ചു. വഖ്ഫുകൾ സ്ഥാപിക്കുന്നതിലും പിന്തുണക്കുന്നതിലും മുൻകൈയെടുത്തുകൊണ്ട് അൽസാമിൽ ജീവകാരുണ്യ പ്രവർത്തനങ്ങളിൽ ഒരു മാതൃക സൃഷ്ടിച്ചു. ഈ മേഖലയിലെ അദ്ദേഹത്തിന്റെ ഏറ്റവും ശ്രദ്ധേയമായ സംഭാവനകളിൽ ഒന്നാണ് കുടുംബ വഖ്ഫുകൾക്കായി ഒരു പ്രത്യേക ഫണ്ട് സ്ഥാപിച്ചത്.
തന്റെ വരുമാനത്തിന്റെ ഗണ്യമായ ഒരു ഭാഗം തുടർച്ചയായി ഈ ഫണ്ടിനെ പോറ്റുന്നതിനും പിന്തുണക്കുന്നതിനുമായി നീക്കിവെച്ചു. ഇത് രാജ്യത്തിനകത്തും പുറത്തുമുള്ള വിവിധ മാനുഷിക, സേവന പദ്ധതികൾക്ക് പുറമേ വിദ്യാർഥികൾ, സ്ത്രീകൾ, അനാഥർ, ദരിദ്രർ എന്നിവരെ ഉൾപ്പെടുത്തി ജീവകാരുണ്യ പ്രവർത്തനങ്ങളുടെ വൃത്തം വികസിപ്പിക്കുന്നതിന് കാരണമായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

