പ്രമുഖ പിന്നണി ഗായകൻ മധു ബാലകൃഷ്ണൻ റിയാദിലെത്തി
text_fieldsറിയാദ്: സംഗീത കൂട്ടായ്മയായ റിയാദ് ഇന്ത്യൻ മ്യൂസിക് ലവേഴ്സ് അസോസിയേഷൻ (റിംല ) ഏഴാമത് വാർഷികാഘോഷങ്ങളുടെ ഭാഗമായി വെള്ളിയാഴ്ച അരങ്ങേറുന്ന ‘മ്യൂസിക്കൽ സിംഫണി വിത്ത് മധു ബാലകൃഷ്ണൻ’ എന്ന സംഗീത പരിപാടിയിൽ പങ്കെടുക്കുന്നതിനായി പ്രമുഖ സിനിമ പിന്നണി ഗായകൻ മധു ബാലകൃഷ്ണൻ റിയാദിലെത്തി. കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ റിംല പ്രസിഡൻറ് ബാബു രാജ്, ഷോ ഡയറക്ടർ സുരേഷ് ശങ്കർ, വൈസ് പ്രസിഡൻറ് നിഷ ബിനീഷ്, ജനറൽ സെക്രട്ടറി അൻസാർ ഷാ, ജോസ് മാസ്റ്റർ, ബിനീഷ് രാഘവൻ, രാജൻ മാത്തൂർ, ശരത് ജോഷി, ശ്യാം സുന്ദർ, മഹേഷ് വാര്യർ, അശ്വിൻ, ശാലു അൻസാർ ഷാ, പത്മിനി ടീച്ചർ, ഹരിത അശ്വിൻ, ദേവിക ബാബുരാജ് എന്നിവർ ചേർന്ന് സ്വീകരിച്ചു.
മധു ബാലകൃഷ്ണനോടൊപ്പം സിനിമ ടെലിവിഷൻ റിയാലിറ്റി ഷോകളിലൂടെ പ്രശസ്തരായ മ്യൂസിഷ്യൻസ് കെ.പി. വിനീഷ് (കീ ബോർഡ്), അഭിജിത് നാരായണൻ (പുല്ലാംകുഴൽ), ബൈജു മുല്ലേരി (റിഥം പാഡ്), സന്തോഷ് കുമാർ (തബല), അജീഷ് ഗോപി (സൗണ്ട് എൻജിനീയർ) എന്നിവരും ഈ സംഗീത നിശയിൽ പങ്കെടുക്കുന്നതിനായി റിയാദിൽ എത്തിച്ചേർന്നിട്ടുണ്ട്. വെള്ളിയാഴ്ച റിയാദിലെ അൽ മാലി കൺവെൻഷൻ സെൻററിൽ വൈകീട്ട് അഞ്ച് മുതൽ പരിപാടി തുടങ്ങുമെന്ന് റിംല ഭാരവാഹികൾ വാർത്താക്കുറിപ്പിൽ അറിയിച്ചു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

