പ്രമുഖ മാധ്യമപ്രവർത്തകൻ ഇബ്രാഹീം അൽ ആബിദ് അന്തരിച്ചു
text_fieldsഇബ്രാഹീം അൽ ആബിദ്
ദുബൈ: പ്രശസ്ത ഇമറാത്തി മാധ്യമപ്രവർത്തകനും യു.എ.ഇയുടെ ഔദ്യോഗിക വാർത്ത ഏജൻസിയായ 'വാം' സ്ഥാപകനുമായ ഇബ്രാഹീം അൽ ആബിദ് (78) വിടവാങ്ങി. യു.എ.ഇ നാഷനൽ മീഡിയ കൗൺസിൽ ഡയറക്ടർ ജനറലായിരുന്ന അദ്ദേഹം വിരമിച്ചശേഷം എൻ.എം.സി ചെയർമാെൻറ ഉപദേഷ്ടാവായി തുടരുകയായിരുന്നു. ലോക നേതാക്കളുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന അദ്ദേഹം രാജ്യത്തെ മാധ്യമസംസ്കാരം രൂപപ്പെടുത്തുന്നതിൽ നിർണായക പങ്കുവഹിച്ചു.
1975ലാണ് ഇൻഫർമേഷൻ മന്ത്രാലയത്തിൽ ചുമതലയേൽക്കുന്നത്. രണ്ടു വർഷത്തിനുശേഷം 'വാം' സ്ഥാപിച്ചപ്പോൾ മുൻനിരയിലുണ്ടായിരുന്നു. മലയാള മാധ്യമങ്ങളും മാധ്യമപ്രവർത്തകരുമായി അടുത്ത ബന്ധം പുലർത്തി. ഇബ്രാഹീം അൽ ആബിദിെൻറ നിര്യാണത്തിൽ യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം, അബൂദബി കിരീടാവകാശിയും യു.എ.ഇ സായുധ സേനയുടെ ഡെപ്യൂട്ടി സുപ്രീം കമാൻഡറുമായ ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നെഹ്യാൻ, വിവിധ മന്ത്രാലയ ഉന്നതരും അനുശോചിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

