Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഫ​റ​സാ​ൻ...

ഫ​റ​സാ​ൻ ദ്വീ​പു​ക​ളു​ടെ സ​മ​ഗ്ര വി​ക​സ​ന​ത്തി​ന് 54.6 കോ​ടി റി​യാ​ലി​െൻറ പ​ദ്ധ​തി​ക​ൾ

text_fields
bookmark_border
ഫ​റ​സാ​ൻ ദ്വീ​പു​ക​ളു​ടെ സ​മ​ഗ്ര വി​ക​സ​ന​ത്തി​ന് 54.6 കോ​ടി റി​യാ​ലി​െൻറ പ​ദ്ധ​തി​ക​ൾ
cancel
camera_alt

ഫ​റ​സാ​ൻ ദ്വീ​പു​ക​ൾ

ജി​സാ​ൻ: സൗ​ദി അ​റേ​ബ്യ​യി​ലെ പ്ര​മു​ഖ വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​മാ​യ ഫ​റ​സാ​ൻ ദ്വീ​പു​ക​ളു​ടെ മു​ഖ​ച്ഛാ​യ മാ​റ്റു​ന്ന​തി​നാ​യി 54.6 കോ​ടി റി​യാ​ലി​െൻറ വ​ൻ​കി​ട വി​ക​സ​ന പ​ദ്ധ​തി​ക​ൾ ജി​സാ​ൻ മു​നി​സി​പ്പാ​ലി​റ്റി പ്ര​ഖ്യാ​പി​ച്ചു. അ​ടി​സ്ഥാ​ന സൗ​ക​ര്യ വി​ക​സ​ന​ത്തി​നും ടൂ​റി​സം മേ​ഖ​ല​യു​ടെ ശാ​ക്തീ​ക​ര​ണ​ത്തി​നു​മാ​യി ആ​കെ 28 പ​ദ്ധ​തി​ക​ളാ​ണ് ഈ ​പാ​ക്കേ​ജി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. വി​ക​സ​ന​ത്തി​െൻറ ആ​ദ്യ​ഘ​ട്ട​മെ​ന്ന നി​ല​യി​ൽ 39.8 കോ​ടി റി​യാ​ൽ ചെ​ല​വി​ട്ടു​ള്ള 19 മു​നി​സി​പ്പ​ൽ പ​ദ്ധ​തി​ക​ൾ ഇ​തി​ന​കം പൂ​ർ​ത്തി​യാ​യി​ട്ടു​ണ്ട്. കൂ​ടാ​തെ, ഏ​ഴ്​ കോ​ടി റി​യാ​ൽ മൂ​ല്യം വ​രു​ന്ന ഫ​റ​സാ​ൻ ഹോ​ട്ട​ൽ, വ്യാ​വ​സാ​യി​ക പ​ദ്ധ​തി​ക​ൾ എ​ന്നി​വ​യു​ൾ​പ്പെ​ടെ​യു​ള്ള ര​ണ്ട് വ​ൻ​കി​ട നി​ക്ഷേ​പ പ​ദ്ധ​തി​ക​ളും 28 കോ​ടി റി​യാ​ൽ ചെ​ല​വി​ൽ നി​ർ​മി​ച്ച മൂ​ന്ന് ഭ​വ​ന പ​ദ്ധ​തി​ക​ളും ഇ​തി​ൽ ഉ​ൾ​പ്പെ​ടു​ന്നു.

പു​രോ​ഗ​മി​ക്കു​ന്ന പ​ദ്ധ​തി​ക​ൾ

നി​ല​വി​ൽ 14.8 കോ​ടി റി​യാ​ൽ ചെ​ല​വി​ലു​ള്ള ഒ​മ്പ​ത് പ്ര​വൃ​ത്തി​ക​ൾ ദ്വീ​പ​സ​മൂ​ഹ​ത്തി​ൽ പു​രോ​ഗ​മി​ക്കു​ക​യാ​ണ്. 6.8 കോ​ടി റി​യാ​ലി​െൻറ ഒ​മ്പ​ത് മു​നി​സി​പ്പ​ൽ പ​ദ്ധ​തി​ക​ൾ​ക്ക് പു​റ​മെ, നാ​ല്​ കോ​ടി റി​യാ​ൽ ചെ​ല​വി​ലു​ള്ള അ​ൽ​ഹ​രീ​ദ് റി​സോ​ർ​ട്ട് വി​ക​സ​നം, 92 ഭ​വ​ന യൂ​നി​റ്റു​ക​ൾ ഉ​ൾ​പ്പെ​ടു​ന്ന നാ​ല്​ കോ​ടി റി​യാ​ലി​െൻറ റെ​സി​ഡ​ൻ​ഷ്യ​ൽ ഡെ​വ​ല​പ്‌​മെൻറ്​ പ​ദ്ധ​തി എ​ന്നി​വ​യും ദ്രു​ത​ഗ​തി​യി​ൽ പൂ​ർ​ത്തി​യാ​യി വ​രു​ന്നു.

പ്ര​കൃ​തി​ഭം​ഗി​യും ടൂ​റി​സ​വും

ജി​സാ​ൻ ന​ഗ​ര​ത്തി​ൽ നി​ന്ന് 50 കി​ലോ​മീ​റ്റ​ർ അ​ക​ലെ, 1050 ച​തു​ര​ശ്ര കി​ലോ​മീ​റ്റ​റി​ലാ​യി വ്യാ​പി​ച്ചു​കി​ട​ക്കു​ന്ന ഫ​റ​സാ​ൻ 84 ല​ധി​കം പ​വി​ഴ​ദ്വീ​പു​ക​ളു​ടെ സം​ഗ​മ​ഭൂ​മി​യാ​ണ്. വെ​ളു​ത്ത മ​ണ​ൽ​ത്തീ​ര​ങ്ങ​ളും തെ​ളി​ഞ്ഞ ട​ർ​ക്കോ​യ്‌​സ് നി​റ​ത്തി​ലു​ള്ള ക​ട​ൽ​വെ​ള്ള​വു​മാ​ണ് ഈ ​ദ്വീ​പു​ക​ളു​ടെ സ​വി​ശേ​ഷ​ത. ഡൈ​വി​ങ്, മീ​ൻ​പി​ടു​ത്തം എ​ന്നി​വ​യ്ക്ക് അ​നു​യോ​ജ്യ​മാ​യ ഇ​വി​ടെ​യു​ള്ള ക​ണ്ട​ൽ​ക്കാ​ടു​ക​ൾ മി​ക​ച്ച ജൈ​വ​വൈ​വി​ധ്യ​മാ​ണ് പ്ര​ദാ​നം ചെ​യ്യു​ന്ന​ത്. പ​രി​സ്ഥി​തി സം​ര​ക്ഷ​ണ​ത്തോ​ടൊ​പ്പം പ്രാ​ദേ​ശി​ക സ​മ്പ​ദ്‌​വ്യ​വ​സ്ഥ​യെ മെ​ച്ച​പ്പെ​ടു​ത്തു​ന്ന സു​സ്ഥി​ര വി​നോ​ദ​സ​ഞ്ചാ​ര മാ​തൃ​ക​യാ​ണ് ഇ​വി​ടെ ന​ട​പ്പാ​ക്കു​ന്ന​ത്.

നി​ക്ഷേ​പ സാ​ധ്യ​ത​ക​

പ്രാ​ദേ​ശി​ക-​അ​ന്ത​ർ​ദേ​ശീ​യ നി​ക്ഷേ​പ​ക​രെ ആ​ക​ർ​ഷി​ക്കു​ന്ന​തി​നാ​യി വി​പു​ല​മാ​യ സൗ​ക​ര്യ​ങ്ങ​ളാ​ണ് മു​നി​സി​പ്പാ​ലി​റ്റി ഒ​രു​ക്കു​ന്ന​ത്. പു​തി​യ പ​ദ്ധ​തി​ക​ൾ വ​ഴി കൂ​ടു​ത​ൽ തൊ​ഴി​ല​വ​സ​ര​ങ്ങ​ൾ സൃ​ഷ്​​ടി​ക്കാ​നും സാ​മ്പ​ത്തി​ക വ​ള​ർ​ച്ച കൈ​വ​രി​ക്കാ​നും അ​ധി​കൃ​ത​ർ ല​ക്ഷ്യ​മി​ടു​ന്നു. വ​ർ​ഷം തോ​റും ല​ക്ഷ​ക്ക​ണ​ക്കി​ന് സ​ന്ദ​ർ​ശ​ക​രെ​ത്തു​ന്ന ഫ​റ​സാ​ൻ ദ്വീ​പു​ക​ളെ ലോ​കോ​ത്ത​ര വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​മാ​ക്കാ​നു​ള്ള സൗ​ദി ചെ​ങ്ക​ട​ൽ അ​തോ​റി​റ്റി​യു​ടെ ശ്ര​മ​ങ്ങ​ളു​ടെ ഭാ​ഗ​മാ​ണ് ഈ ​വി​ക​സ​ന കു​തി​പ്പ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulfnewsSaudi Arabiagulfnewsmalayalam
News Summary - Projects worth 546 million riyals for the comprehensive development of the Farasan Islands
Next Story