ഉച്ചവെയിലിൽ പുറംജോലികൾക്ക് നിരോധനം
text_fieldsജിദ്ദ: ചൂടുകൂടിയ സാഹചര്യത്തിൽ സൗദിയിൽ ഉച്ചവെയിലിൽ പുറംജോലികൾക്ക് നിരോധനം ഏർപ്പെടുത്തിയതായി മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു. ഉച്ചക്ക് 12 മുതൽ മൂന്നുവരെ മൂന്നു മാസത്തേക്കാണ് നിരോധനം. ജൂൺ 15 മുതൽ പ്രാബല്യത്തിൽ വരുന്ന നിയന്ത്രണം സെപ്റ്റംബർ 15 വരെ തുടരും. നിരോധനത്തിൽനിന്ന് ഒഴിവാക്കിയ ചില വിഭാഗങ്ങൾ ഒഴികെ സ്വകാര്യ മേഖലയിലെ കമ്പനികൾക്കും സ്ഥാപനങ്ങൾക്കും നിയമം ബാധകമായിരിക്കും.
പ്രധാനമായും രാജ്യത്തെ കരാർ മേഖലയിലുള്ള 27,40,000 സ്ത്രീ-പുരുഷ തൊഴിലാളിൾക്ക് നിരോധന തീരുമാനത്തിന്റെ ഗുണം ലഭിക്കുമെന്നാണ് കണക്ക്. സ്വകാര്യ മേഖലയിലെ തൊഴിലാളികളുടെ സുരക്ഷിതത്വവും ആരോഗ്യവും സംരക്ഷിക്കാൻ ലക്ഷ്യമിട്ടുകൊണ്ടാണ് നേരിട്ടുള്ള സൂര്യപ്രകാശത്തിൽ തുറന്ന സ്ഥലത്ത് ജോലി ചെയ്യുന്നത് നിരോധിച്ചതെന്ന് മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രി അഹമ്മദ് അൽ റാജ്ഹി അറിയിച്ചു.
മന്ത്രിതല തീരുമാനം സ്വകാര്യ മേഖലയിലെ സംരംഭങ്ങളെ അവരുടെ തൊഴിലാളികൾക്ക് ആരോഗ്യകരവും സുരക്ഷിതവുമായ തൊഴിൽ അന്തരീക്ഷം പ്രദാനംചെയ്യാനും സൂര്യപ്രകാശം, ചൂട്, സമ്മർദം എന്നിവ മൂലമുണ്ടാകുന്ന അപകടങ്ങളിൽനിന്നും ദോഷങ്ങളിൽനിന്നും അവരെ രക്ഷിക്കാനും നിർബന്ധിതരാക്കുന്നു.
എന്നാൽ, എണ്ണ, വാതക കമ്പനികളിലെ തൊഴിലാളികളെയും അടിയന്തര അറ്റകുറ്റപ്പണി തൊഴിലാളികളെയും രാജ്യത്തിന്റെ ചില പ്രദേശങ്ങളിലെ ഗവർണറേറ്റുകൾക്കു കീഴിലുള്ള തൊഴിലാളികളെയും ഉച്ചകഴിഞ്ഞുള്ള ജോലി നിരോധനത്തിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്. നേരിട്ട് സൂര്യപ്രകാശം ഏൽക്കുന്നതിൽനിന്ന് അവരെ സംരക്ഷിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കാൻ കമ്പനി അധികൃതർ ബാധ്യസ്ഥരായിരിക്കും. പുതിയ തൊഴിൽ നിരോധന നിയമലംഘനത്തെക്കുറിച്ച് ഉപഭോക്തൃ സേവന ഫോൺ നമ്പർ 199911 വഴി അറിയിക്കാൻ എല്ലാവരോടും മന്ത്രാലയം അഭ്യർഥിച്ചു.
കഴിഞ്ഞവർഷം മന്ത്രാലയത്തിന്റെ ഉച്ചകഴിഞ്ഞുള്ള ജോലി നിരോധന തീരുമാനം ലംഘിച്ച നിരവധി പേരെ അധികൃതർ പിടികൂടിയിരുന്നു. നിയന്ത്രണങ്ങൾ ലംഘിക്കുന്ന കമ്പനികൾക്കും സ്ഥാപനങ്ങൾക്കും ഓരോ ലംഘനത്തിനും 3000 റിയാലിൽ കുറയാത്തതും 10,000 റിയാലിൽ കൂടാത്തതുമായ പിഴ ചുമത്തും.
30 ദിവസത്തിൽ കൂടാത്ത കാലയളവിൽ സ്ഥാപനം അടച്ചുപൂട്ടുകയോ സ്ഥിരമായി അടച്ചിടുകയോ പിഴ ചുമത്തുകയോ ചെയ്യുന്നതും പിഴകളിൽ ഉൾപ്പെടു
ന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

