Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_right'പ്ര​ഫ​ഷ​ന​ൽ...

'പ്ര​ഫ​ഷ​ന​ൽ ലൈ​സ​ൻ​സുകൾ നിർദിഷ്​ട കാലാവധിക്കുള്ളിൽ​ കരസ്ഥമാക്കണം​'

text_fields
bookmark_border

ജി​ദ്ദ: നി​ർ​ദി​ഷ്​​ട കാ​ല​യ​ള​വ്​ അ​വ​സാ​നി​ക്കു​ന്ന​തി​നു​ മു​മ്പ്​ തൊ​ഴി​ലാ​ളി​ക​ൾ​ക്ക്​ തൊ​ഴി​ൽ വൈ​ദ​ഗ്​​ധ്യ ലൈ​സ​ൻ​സ് കരസ്ഥമാക്കണ​മെ​ന്ന്​ സ്ഥാ​പ​ന​ങ്ങ​ളോ​ട്​ സൗ​ദി മു​നി​സി​പ്പ​ൽ ഗ്രാ​മ​കാ​ര്യ ഭ​വ​ന മ​ന്ത്രാ​ല​യം ആ​വ​ശ്യ​പ്പെ​ട്ടു. 2023 ജൂ​ൺ ഒ​ന്നു​ മു​ത​ൽ തീ​രു​മാ​നം പ്രാ​ബ​ല്യ​ത്തി​ൽ വ​രും. മു​നി​സി​പ്പ​ൽ പ്ര​വ​ർ​ത്ത​ന മേ​ഖ​ല​ക​ളി​ലെ ജോ​ലി​ക്കാ​ർ​ക്ക്​ തൊ​ഴി​ൽ ചെ​യ്യു​ന്ന​തി​ന് തൊ​ഴി​ൽ വൈ​ദ​ഗ്​​ധ്യ ലൈസൻസ് നി​ർ​ബ​ന്ധ​മാ​ണ്. തീ​രു​മാ​നം പാ​ലി​ക്കാ​ത്ത സ്ഥാ​പ​ന​ങ്ങ​ൾ​ക്ക്​ വാ​ണി​ജ്യ ലൈ​സ​ൻ​സ്​ ന​ൽ​കു​ന്ന​തും പു​തു​ക്കു​ന്ന​തും ത​ട​യും.

ആ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി 'ബ​ല​ദി​യ' പ്ലാ​റ്റ്​​ഫോം വ​ഴി തൊ​ഴി​ൽ ലൈ​സ​ൻ​സ്​ വേ​ഗ​ത്തി​ൽ എ​ടു​ക്കാ​ൻ തൊ​ഴി​ൽ ഉ​ട​മ​ക​ളോ​ട്​ മ​ന്ത്രാ​ല​യം ആ​വ​ശ്യ​പ്പെ​ട്ടു. അ​ടു​ത്ത വ​ർ​ഷം ജൂ​ൺ ഒ​ന്നു മു​ത​ൽ വാ​ണി​ജ്യ മേ​ഖ​ല​യി​ലെ തൊ​ഴി​ലാ​ളി​ക​ൾ​ക്ക് തൊ​ഴി​ൽ വൈ​ദ​ഗ്​​ധ്യ ലൈസൻസ് നി​ർ​ബ​ന്ധ​മാ​ക്കി മു​നി​സി​പ്പ​ൽ ഗ്രാ​മ​കാ​ര്യ ഭ​വ​ന മ​ന്ത്രാ​ല​യം നേ​ര​ത്തേ പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. വി​ഗ​ദ്​​ധ തൊ​ഴി​ലു​ക​ൾ ചെ​യ്യു​ന്ന​തി​നും സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് വാ​ണി​ജ്യ ലൈ​സ​ൻ​സു​ക​ൾ ന​ൽ​കു​ന്ന​തി​നും പു​തു​ക്കു​ന്ന​തി​നു​മു​ള്ള ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ​ക്ക്​ നി​ബ​ന്ധ​ന​യാ​യി ഇ​തി​നെ നി​ശ്ച​യി​ക്കു​ക​യും ചെ​യ്​​തി​ട്ടു​ണ്ട്. മാ​ന​വ വി​ഭ​വ​ശേ​ഷി സാ​മൂ​ഹി​ക വി​ക​സ​ന മ​ന്ത്രാ​ല​യ​ത്തി​​ന്റെ വി​ദ​ഗ്​​ധ തൊ​ഴി​ൽ പ​രീ​ക്ഷ പ​ദ്ധ​തി​യു​മാ​യി സ​ഹ​ക​രി​ച്ചാ​ണി​ത്​ ന​ട​പ്പാ​ക്കു​ന്ന​ത്.

തു​ട​ക്ക​ത്തി​ൽ ല​ക്ഷ്യ​മി​ട്ട സ്ഥാ​പ​ന​ത്തി​ലെ എ​ല്ലാ തൊ​ഴി​ലാ​ളി​ക​ളു​ടെ​യും മു​നി​സി​പ്പ​ൽ ലൈ​സ​ൻ​സ് പു​തു​ക്കാ​ൻ പ്രാ​പ്‌​ത​മാ​ക്കു​ന്ന​തി​ന് കു​റ​ഞ്ഞ​ത് ഒ​രു തൊ​ഴി​ലാ​ളി​ക്കെ​ങ്കി​ലും തൊ​ഴി​ൽ വൈ​ദ​ഗ്​​ധ്യ ലൈസൻസ് ഉ​ണ്ടാ​യി​​രി​ക്കേ​ണ്ട​ത് നി​ർ​ബ​ന്ധ​മാ​യി​രി​ക്കു​മെ​ന്നും വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. അ​നു​ഭ​വ​പ​രി​ച​യ​മോ ലൈസൻസോ ഇ​ല്ലാ​തെ ജോ​ലി​ക്ക് തൊ​ഴി​ലാ​ളി​ക​ളെ നി​യോ​ഗി​ക്കു​ന്ന​ത്​ വാ​ണി​ജ്യ പു​രോ​ഗ​തി​യെ​യും ഗു​ണ​നി​ല​വാ​ര​ത്തെ ​യും പ്ര​തി​കൂ​ല​മാ​യി ബാ​ധി​ക്കു​ന്ന​താ​യി ക​ണ്ടെ​ത്തി​യ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ്​ പ്ര​ഫ​ഷ​ന​ൽ ലൈസൻസ് നി​ർ​ബ​ന്ധ​മാ​ക്കു​ന്ന​ത്.

സ്വ​കാ​ര്യ മേ​ഖ​ല​യി​ലെ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് ത​ട​സ്സം സൃ​ഷ്ടി​ക്കു​ക​യോ അ​വ​യു​ടെ സു​ഗ​മ​മാ​യ ന​ട​ത്തി​പ്പി​നെ ബാ​ധി​ക്കു​ക​യോ ചെ​യ്യാ​തെ​യാ​യി​രി​ക്കും പു​തി​യ തീ​രു​മാ​നം ന​ട​പ്പാ​ക്കു​ക​യെ​ന്ന്​ അ​ധി​കൃ​ത​ർ നേ​ര​ത്തേ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. എ​യ​ർ ക​ണ്ടീ​ഷ​നി​ങ്​ ടെ​ക്നീ​ഷ്യ​ൻ, ഇ​ല​ക്ട്രോ​ണി​ക്സ് ടെ​ക്നീ​ഷ്യ​ൻ, സാ​റ്റ​ലൈ​റ്റ് ടെ​ക്നീ​ഷ്യ​ൻ, ഇ​ല​ക്ട്രീ​ഷ്യ​ൻ, പ്ലം​ബ​ർ, മ​ര​പ്പ​ണി​ക്കാ​ര​ൻ, സ്വ​ർ​ണ​പ്പ​ണി​ക്കാ​ര​ൻ, ബി​ൽ​ഡ​ർ, പെ​യി​ൻ​റ​ർ, ഫ​ർ​ണി​ച്ച​ർ ക്ലീ​ന​ർ, വാ​ട്ട​ർ ടാ​ങ്ക് ക്ലീ​ന​ർ, കീ​ട​നി​യ​ന്ത്ര​ണ തൊ​ഴി​ലാ​ളി, മ​രം​മു​റി​ക്കാ​ര​ൻ, മെ​ക്കാ​നി​ക്ക്, സ്ത്രീ ​ബ്യൂ​ട്ടീ​ഷ്യ​ൻ, ബാ​ർ​ബ​ർ എ​ന്നി​ങ്ങ​നെ 16 പ്ര​ധാ​ന തൊ​ഴി​ലു​ക​ൾ​ക്ക് കീ​ഴി​ൽ വ​രു​ന്ന 72ല​ധി​കം ഉ​പ​ത​സ്തി​ക​ക​ൾ​ക്കാ​ണ് തീ​രു​മാ​നം ബാ​ധ​കം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Professional licenses
News Summary - 'Professional licenses should be obtained within the specified period'
Next Story