Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightസൗദിയിൽ വിദേശ...

സൗദിയിൽ വിദേശ തൊഴിലാളികൾക്കുള്ള 'പ്രൊഫഷണൽ പരീക്ഷ' ജൂലൈ മുതൽ അഞ്ച് ഭാഷകളിൽ

text_fields
bookmark_border
സൗദിയിൽ വിദേശ തൊഴിലാളികൾക്കുള്ള പ്രൊഫഷണൽ പരീക്ഷ ജൂലൈ മുതൽ അഞ്ച് ഭാഷകളിൽ
cancel

ജിദ്ദ: സൗദിയിൽ വിദേശികളായ വിദഗ്​ധ തൊഴിലാളികൾക്കുള്ള 'പ്രൊഫഷണൽ പരീക്ഷ' 2021 ജൂലൈ മുതൽ അഞ്ച് ഭാഷകളിൽ നടക്കും. മാനവ വിഭവശേഷി മന്ത്രാലയം​ ഇതിനുള്ള തീയതികൾ നിശ്ചയിച്ചതായി പ്രാദേശിക പത്രം വ്യക്തമാക്കി​. മൊത്തം തൊഴിലാളികളുടെ 80 ശതമാനം പ്രതിനിധീകരിക്കുന്ന അറബി, ഇംഗ്ലീഷ്, ഹിന്ദി, ഉറുദു, ഫിലിപ്പിനോ എന്നീ ഭാഷകളിലായിരിക്കും പരീക്ഷ. സ്ഥാപനങ്ങളെ അഞ്ച്​ വിഭാഗങ്ങളായി തിരിച്ചാണ്​ പരീക്ഷ തീയതി നിർണയിച്ചിരിക്കുന്നത്​. 3000 മോ അതിൽ കൂടൂതലോ തൊഴിലാളികളുള്ള വൻകിട സ്​ഥാപനങ്ങളിലുള്ളവർക്കാണ്​ 2021 ജൂലൈ മാസം പരീക്ഷ ആരംഭിക്കുക. 500 മുതൽ 2999 വരെയുള്ള തൊഴിലാളികളുള്ള സ്​ഥാപനങ്ങൾക്ക്​ സെപ്​റ്റംബർ മുതലും 50 മുതൽ 499 വരെ തൊഴിലാളികളുള്ള സ്​ഥാപനങ്ങൾക്ക്​ ഒക്​ടോബർ മുതലും പരീക്ഷ തുടങ്ങും. ആറ് മുതൽ 49 വരെ തൊഴിലാളികളുള്ള സ്​ഥാപനങ്ങൾക്ക്​ നവംബർ മൂന്ന്​ മുതലും, ഒന്ന്​ മുതൽ അഞ്ച്​ വരെ തൊഴിലാളികളുള്ള സ്​ഥാപനങ്ങൾക്ക്​ 2022 ഫെബ്രുവരി മുതലും പരീക്ഷ നിർബന്ധമാകുമെന്ന്​ മാനവവിഭവ ശേഷി മന്ത്രാലയം വ്യക്തമാക്കി​. ഒരു സ്ഥാപനത്തെയും പരീക്ഷയിൽ നിന്ന് ഒഴിവാക്കിയിട്ടില്ല. സൗദിയിൽ നടക്കുന്ന പരീക്ഷയിൽ 23 പ്രൊഫഷണൽ വിഭാഗങ്ങൾ ഉൾപ്പെടും. ഇലക്​ട്രിക്​, പ്ലംബിങ്​, മെക്കാനിക്​, റഫ്രിജറേഷൻ, എയർ കണ്ടീഷനിങ്​, മെഷിനറി മെയിൻറനൻസ്, ഇലക്ട്രോണിക്സ്, കമ്യൂണിക്കേഷൻസ്, വെൽഡിങ്​, ഖനനം, നിർമ്മാണ ജോലികൾ എന്നിവ മുൻനിര തൊഴിലുകളിലുൾപ്പെടും​.

അതേ സമയം, അംഗീകൃത സർട്ടിഫിക്കറ്റിന്റെ സാധുത കാലയളവ് അഞ്ച്​ വർഷമാണെന്നും അത് പുതുക്കാവുന്നതുമാണെന്നും മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയത്തിനു കീഴിലെ തകാമുൽ ബിസിനസ് സർവീസസ്​ പ്രൊഫഷണൽ പരീക്ഷ ഡയറക്ടർ സഅദ്​ അൽഉഖൈൽ അറിയിച്ചു. സർട്ടിഫിക്കറ്റ് പുതുക്കലിന് മറ്റൊരു പരീക്ഷ ആവശ്യമുണ്ടോ ഇല്ലയോ എന്നതിനെക്കുറിച്ച് ചർച്ച നടക്കുകയാണ്​. തൊഴിലാളികൾ മറ്റ് സ്ഥാപനങ്ങളിലേക്ക് മാറുമ്പോൾ കമ്പനികൾ പരീക്ഷക്കായി ചെലവഴിച്ച പണം വീണ്ടെടുക്കുന്നതിനുള്ള സംവിധാനമില്ലെന്നും അൽഉഖൈൽ പറഞ്ഞു.

സൗദി മാനദണ്ഡങ്ങൾ അനുസരിച്ച്​ തിയറി, പ്രാക്​ടിക്കൽ എന്നീ രൂപത്തിലായിരിക്കും രാജ്യത്തിനുള്ളിലെ പരീക്ഷ. ചോദ്യങ്ങളുടെ ഗുണനിലവാരം അവലോകനം ചെയ്യാനും പരിശോധിക്കാനും വിവിധ കമ്പനികളുമായി ധാരണയുണ്ടാകും. സൗദി മാനദണ്ഡങ്ങൾക്കനുസൃതമായി തൊഴിലാളികളുടെ രാജ്യങ്ങളിലെ പ്രത്യേക സ്ഥാപനങ്ങളുമായി സഹകരിച്ച്​ വിദേശത്ത് പരീക്ഷകൾ നടത്തും. വിദേശത്ത് വെച്ച്​ നടക്കുന്ന പരീക്ഷ വിദേശകാര്യ മന്ത്രാലയവുമായി ഏകോപിച്ചായിരിക്കും നടത്തുക.

പ്രൊഫഷണൽ ജോലിക്കാരന് രണ്ട് പരീക്ഷകളിലൂടെ ആവശ്യമായ കഴിവുകൾ ഉണ്ടെന്ന് പരിശോധിക്കുകയും അവിദഗ്ദ്ധ തൊഴിലാളികളുടെ ഒഴുക്ക് കുറക്കുകയുമാണ് പരീക്ഷകൾ കൊണ്ടുള്ള ഉദ്ദേശ്യം. തൊഴിൽ പരീക്ഷയുമായി ബന്ധപ്പെട്ട ആപ്പിലൂടെ പരീക്ഷകൾക്ക്​ ബുക്ക് ചെയ്യണമെന്നും നിർബന്ധിത കാലയളവിനു മുമ്പായി പൂർത്തിയാക്കണമെന്നും എല്ലാ സ്ഥാപനങ്ങളോടും അൽഉഖൈൽ ആവശ്യപ്പെട്ടു. നിർബന്ധിത കാലയളവിനു മുമ്പായി തൊഴിലാളികളുടെ ഗുണനിലവാരവും നൈപുണ്യവും പരിശോധിക്കുന്നത് സ്ഥാപനങ്ങൾക്ക് ഗുണം ചെയ്യും. ജോലിയുടെ ഗുണനിലവാരം ഉയർത്തുമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

പരീക്ഷ വിജയിക്കാൻ തൊഴിലാളിക്ക്​ മുന്ന്​ പ്രാവശ്യം ശ്രമം നടത്താൻ അവസരമുണ്ടാകും. മൂന്നാം തവണയും പരീക്ഷയിൽ വിജയിച്ചിട്ടില്ലെങ്കിൽ ജോലി ചെയ്യാൻ യോഗ്യതയില്ലാത്ത ആളായി ലിസ്റ്റ് ചെയ്യപ്പെടുകയും രാജ്യത്ത് നിന്ന്​ തിരിച്ചയക്കുകയും ചെയ്യും. തൊഴിലാളി തന്റെ രാജ്യത്ത് നിന്ന്​ നേടുന്ന പാസ്സിങ്​ സർട്ടിഫിക്കറ്റ് നിർബന്ധിത പരിശോധനക്ക് പകരമാവില്ല. ദേശീയ സമ്പദ്‌ വ്യവസ്ഥക്ക്​ നഷ്‌ടമുണ്ടാക്കുന്ന അവിദഗ്ദ്ധ തൊഴിലാളികളുടെ ഭാരം പ്രൊഫഷണൽ പരീക്ഷയിലൂടെ ഒഴിവാക്കാനുള്ള ശ്രമത്തിലാണ് രാജ്യമെന്നും അൽഉഖൈൽ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Saudi ArabiaProfessional Exam
Next Story