പ്രഫ. കെ. ആലിക്കുട്ടി മുസ്‌ലിയാരുടെ വേർപാട് തീരാനഷ്ടം: എസ്.ഐ.സി അനുസ്മരണ യോഗം
text_fieldsഎസ്.ഐ.സി ജിദ്ദ കമ്മിറ്റി സംഘടിപ്പിച്ച കെ. ആലിക്കുട്ടി മുസ്‌ലിയാർ അനുസ്മരണ യോഗം ഉബൈദുല്ല തങ്ങൾ മേലാറ്റൂർ ഉദ്ഘാടനം ചെയ്യുന്നു
ജിദ്ദ: സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി പ്രഫ. കെ. ആലിക്കുട്ടി മുസ്‌ലിയാരുടെ വേർപാട് വലിയ തീരാനഷ്ടമാണെന്ന് എസ്.ഐ.സി ജിദ്ദ കമ്മിറ്റി സംഘടിപ്പിച്ച അനുസ്മരണ യോഗം അഭിപ്രായപ്പെട്ടു. ജിദ്ദ ശറഫിയ്യ ദാറുസ്സലാം വില്ലയിൽ നടന്ന പരിപാടി എസ്.ഐ.സി സൗദി നാഷനൽ കമ്മിറ്റി പ്രസിഡൻറ് ഉബൈദുല്ല തങ്ങൾ മേലാറ്റൂർ ഉദ്ഘാടനം ചെയ്തു.
അഗാധ പാണ്ഡിത്യവും സ്വതസിദ്ധമായ വിനയവും കൊണ്ട് ശ്രദ്ധേയമായിരുന്നു പ്രഫ. ആലിക്കുട്ടി മുസ്‌ലിയാരുടെ ജീവിതമെന്ന് ഉബൈദുല്ല തങ്ങൾ അനുസ്മരിച്ചു. ലോക മുസ്ലിം പണ്ഡിത സഭയായ റാബിത്വയിലെ സ്ഥിരംഗമായിരുന്ന ആലിക്കുട്ടി മുസ്‌ലിയാർ, സംഘടനയുടെ പല അന്താരാഷ്ട്ര സമ്മേളനങ്ങളിലും അവതരിപ്പിച്ച പ്രബന്ധങ്ങൾ ഏറെ ശ്രദ്ധേയമായിരുന്നു. സൗദിയിലെ സമസ്തയുടെ പ്രവർത്തനങ്ങളെ ഏകോപിപ്പിച്ചുകൊണ്ട് 2018-ൽ നിലവിൽ വന്ന പ്രഥമ പ്രവാസി പോഷക ഘടകമായ എസ്.ഐ.സി സൗദി നാഷനൽ കമ്മിറ്റിയുടെ പ്രഖ്യാപനം മദീനയിൽ വെച്ച് നടത്തിയത് പ്രഫ. ആലിക്കുട്ടി മുസ്‌ലിയാരായിരുന്നുവെന്നും ഉബൈദ് തങ്ങൾ അനുസ്മരിച്ചു.
ജിദ്ദ കമ്മിറ്റി പ്രസിഡൻറ് സൈനുൽ ആബിദീൻ തങ്ങൾ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. കെ.എം.സി.സി സൗദി നാഷനൽ ട്രഷറർ അഹമ്മദ് പാളയാട്ട്, ജിദ്ദ സെൻട്രൽ കമ്മിറ്റി പ്രസിഡൻറ് അബൂബക്കർ അരിമ്പ്ര, ജനറൽ സെക്രട്ടറി വി.പി. മുസ്തഫ, സീനിയർ നേതാവ് ടി.എം.എ. റഊഫ്, ഒ.ഐ.സി.സി കോഴിക്കോട് ജില്ലാ പ്രസിഡൻറ് അബ്ദുൽ നാസർ കോഴിത്തൊടി എന്നിവർ സംസാരിച്ചു.
എം.എ. കോയ മൂന്നിയൂർ, സിദ്ധീഖ് ഹാജി വടകര, കെ.പി. അബ്ദുൽ റഹ്മാൻ ഹാജി കൊണ്ടോട്ടി, ഹൈദർ ദാരിമി തുവ്വൂർ, സുലൈമാൻ മുസ്‌ലിയാർ ആലുവ, എൻജി. ജാബിർ നാദാപുരം, അൻവർ ഹുദവി വേങ്ങര, ദിൽഷാദ് കാടാമ്പുഴ, മൊയ്‌ദീൻ കുട്ടി അരിമ്പ്ര, അബ്ദുൽ മുസവ്വിർ, മഹ്ശൂബ് കോഴിക്കോട്, ഹാഷ്മി കിഴിശ്ശേരി, ഹുസൈൻ പാതിരമണ്ണ, അബ്ദുൽ ലത്തീഫ് വെന്നിയൂർ, സലീം മലയിൽ അമ്മിനിക്കാട്, ലത്തീഫ് മുസ്ലിയാരങ്ങാടി തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.
അഹ്മദ് റഹ്മാനി, മുഹമ്മദലി മുസ്‌ലിയാർ വെട്ടത്തൂർ, അഷ്‌റഫ് ദാരിമി മണ്ണാർക്കാട് എന്നിവർ പ്രാർത്ഥനാ സദസ്സിന് നേതൃത്വം നൽകി. എസ്.ഐ.സി നാഷനൽ കമ്മിറ്റി വൈസ് പ്രസിഡൻറ് അബൂബക്കർ ദാരിമി ആലമ്പാടി സ്വാഗതവും എക്സിക്യൂട്ടീവ് അംഗം മുഹമ്മദ് റഫീഖ് കൂളത്ത് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

