Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightപ്ര​ഫ. ആ​ലി​ക്കു​ട്ടി...

പ്ര​ഫ. ആ​ലി​ക്കു​ട്ടി മു​സ്​​ലി​യാ​ർ വി​ന​യം അ​റി​വി​ന​ല​ങ്കാ​ര​മാ​ക്കി​യ പ​ണ്ഡി​ത ജ്യോ​തി​സ്സ്: അ​നു​സ്മ​ര​ണ സം​ഗ​മം

text_fields
bookmark_border
പ്ര​ഫ. ആ​ലി​ക്കു​ട്ടി മു​സ്​​ലി​യാ​ർ വി​ന​യം അ​റി​വി​ന​ല​ങ്കാ​ര​മാ​ക്കി​യ പ​ണ്ഡി​ത ജ്യോ​തി​സ്സ്: അ​നു​സ്മ​ര​ണ സം​ഗ​മം
cancel
camera_alt

അ​നു​സ്മ​ര​ണ പ്രാ​ർ​ത്ഥ​നാ സം​ഗ​മ​ത്തി​ൽ അ​ബൂ​ജി​ർ​ഫാ​സ് മൗ​ല​വി അ​നു​ശോ​ച​ന പ്ര​ഭാ​ഷ​ണം നി​ർ​വ​ഹി​ക്കു​ന്നു

ദ​മ്മാം: അ​ന്ത​രി​ച്ച സ​മ​സ്ത ജ​ന​റ​ൽ സെ​ക്ര​ട്ട​റി പ്ര​ഫ. കെ. ​ആ​ലി​ക്കു​ട്ടി മു​സ്‌​ലി​യാ​രു​ടെ അ​നു​സ്മ​ര​ണ പ്രാ​ർ​ത്ഥ​നാ സം​ഗ​മം പ​ട്ടി​ക്കാ​ട് ജാ​മി​അഃ നൂ​രി​യ്യ ദ​മ്മാം ചാ​പ്റ്റ​റും സൗ​ദി കി​ഴ​ക്ക​ൻ പ്ര​വി​ശ്യ കെ.​എം.​സി.​സി​യും സം​യു​ക്ത​മാ​യി സം​ഘ​ടി​പ്പി​ച്ചു.

അ​ന്താ​രാ​ഷ്​​ട്ര സെ​മി​നാ​റു​ക​ളി​ൽ പ്ര​ബ​ന്ധ​ങ്ങ​ൾ അ​വ​ത​രി​പ്പി​ക്കു​ക​യും വൈ​ജ്ഞാ​നി​ക മു​ന്നേ​റ്റ​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കു​ക​യും ചെ​യ്യു​മ്പോ​ഴും വി​ന​യം കാ​ത്തു​സൂ​ക്ഷി​ച്ച പ​ണ്ഡി​ത​നാ​യി​രു​ന്നു അ​ദ്ദേ​ഹ​മെ​ന്നും പു​തി​യ കാ​ല​ത്തി​ന് അ​ദ്ദേ​ഹ​ത്തി​ൽ​നി​ന്ന് ഏ​റെ പ​ഠി​ക്കാ​നു​ണ്ടെ​ന്നും അ​നു​ശോ​ച​ന പ്ര​ഭാ​ഷ​ണ​ത്തി​ൽ അ​ബൂ​ജി​ർ​ഫാ​സ് മൗ​ല​വി പ​റ​ഞ്ഞു. മു​ഖ്യാ​തി​ഥി​യാ​യ മു​ഹ​മ്മ​ദ് അ​ൽ മു​അ്മി​ൻ യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു.

ഒ.​പി. ഹ​ബീ​ബ്​ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സു​ഹൈ​ൽ ഹു​ദ​വി പ്രാ​ർ​ത്ഥ​ന നി​ർ​വ​ഹി​ച്ചു. കെ.​പി. ഹു​സ്സൈ​ൻ സ്വാ​ഗ​ത​വും അ​ലി ഊ​ര​കം ന​ന്ദി​യും പ​റ​ഞ്ഞു.

കെ.​എം.​സി.​സി നാ​ഷ​ന​ൽ ക​മ്മി​റ്റി പ്ര​തി​നി​ധി മാ​ലി​ക് മ​ഖ്ബൂ​ൽ, അ​മീ​റ​ലി കൊ​യി​ലാ​ണ്ടി, മ​ജീ​ദ് കൊ​ടു​വ​ള്ളി, എ​സ്.​ഐ.​സി പ്ര​തി​നി​ധി അ​ബു യാ​സീ​ൻ, സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​ൻ മു​ഹ​മ്മ​ദ് ന​ജാ​ത്തി, രി​സാ​ല സ്​​റ്റ​ഡി സ​ർ​ക്കി​ൾ പ്ര​തി​നി​ധി ഹ​സീ​ബ് മി​സ്ബാ​ഹി, ഇ​സ്​​ലാ​ഹി സെൻറ​ർ പ്ര​തി​നി​ധി ഗ​ഫൂ​ർ ആ​ന​ക്ക​യം, ത​നി​മ പ്ര​തി​നി​ധി എ.​കെ. അ​സീ​സ്, ഖാ​ദി മു​ഹ​മ്മ​ദ്, അ​ഷ്‌​റ​ഫ് ആ​ള​ത്ത്‌, സു​ബൈ​ർ ഉ​ദി​നൂ​ർ എ​ന്നി​വ​ർ അ​നു​സ്മ​ര​ണ പ്ര​സം​ഗം ന​ട​ത്തി.

വി​വി​ധ സം​ഘ​ട​നാ പ്ര​തി​നി​ധി​ക​ളും പ്ര​മു​ഖ​രും സാ​ധാ​ര​ണ​ക്കാ​രു​മ​ട​ക്കം നൂ​റു​ക​ണ​ക്കി​ന് ആ​ളു​ക​ൾ പ​ങ്കെ​ടു​ത്ത ച​ട​ങ്ങി​ൽ മൊ​ഹി​യു​ദ്ധീ​ൻ ഫൈ​സി, മ​ജീ​ദ് ഹു​ദ​വി എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ മ​യ്യി​ത്ത് ന​മ​സ്കാ​ര​വും പ്രാ​ർ​ത്ഥ​ന​യും ന​ട​ന്നു. മു​ഹ​മ്മ​ദ് ക​രി​ങ്ക​പ്പാ​റ, അ​ഷ്‌​റ​ഫ് ക്ലാ​രി, ശി​ഹാ​ബ് കാ​പ്പൂ​ർ, സ​ലാ​ഹു ഹു​ദ​വി എ​ന്നി​വ​ർ ച​ട​ങ്ങു​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:alikutty musliyarsoudinews
News Summary - പ്ര​ഫ. ആ​ലി​ക്കു​ട്ടി മു​സ്​​ലി​യാ​ർ വി​ന​യം അ​റി​വി​ന​ല​ങ്കാ​ര​മാ​ക്കി​യ പ​ണ്ഡി​ത ജ്യോ​തി​സ്സ്: അ​നു​സ്മ​ര​ണ സം​ഗ​മം
Next Story