'പോൾക്കളം' പ്രവചന മത്സരവിജയികൾക്ക് സമ്മാനം വിതരണം ചെയ്തു
text_fields‘പോൾക്കളം’ പ്രവചന മത്സര വിജയികളായ ഹാജി അഹമ്മദ് ഖാൻ, സി.കെ. അഹ്മദ് തേറളായി എന്നിവർക്ക് ഐകൺ ഇലക്ട്രോണിക്സിെൻറ 85 ഇഞ്ച് എൽ.ഇ.ഡി ടി.വി ‘ഗൾഫ്മാധ്യമം’ മാർക്കറ്റിങ് എക്സിക്യൂട്ടിവ് മുനീർ ചടയമംഗലം കൈമാറുന്നു
റിയാദ്: കേരള നിയമസഭ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് 'ഗൾഫ് മാധ്യമ'വും ഐകൺ ഇലക്ട്രോണിക്സും സംയുക്തമായി സൗദിയിലെ മലയാളികൾക്കിടയിൽ സംഘടിപ്പിച്ച 'പോൾക്കളം' തെരഞ്ഞെടുപ്പ് പ്രവചന മത്സരത്തിലെ വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.
റിയാദിൽ പ്രവാസിയായ തിരുവനന്തപുരം സ്വദേശി ഹാജി അഹമ്മദ് ഖാൻ, കണ്ണൂർ സ്വദേശി സി.കെ. അഹമ്മദ് തേറളായി എന്നിവർക്കാണ് സമ്മാനം നൽകിയത്. ഐകൺ ഇലക്ട്രോണിക്സിെൻറ 85 ഇഞ്ച് എൽ.ഇ.ഡി ടി.വിയായിരുന്നു സമ്മാനം. ഗൾഫ് മാധ്യമം സൗദി ഫേസ്ബുക്ക് പേജിൽ നൽകിയ മൂന്നു ചോദ്യങ്ങൾക്ക് ശരിയായ ഉത്തരം നൽകിയവരിൽനിന്നും നറുക്കെടുപ്പിലൂടെയാണ് വിജയികളെ കണ്ടെത്തിയത്.
ആരാകും കേരളത്തിലെ അടുത്ത മുഖ്യമന്ത്രി, തെരഞ്ഞെടുപ്പിൽ ഓരോ മുന്നണിയും എത്ര സീറ്റുകൾ വീതം നേടും, നേമം മണ്ഡലത്തിൽ ആരുവിജയിക്കും എന്നിവയായിരുന്നു ചോദ്യങ്ങൾ. മത്സരത്തിൽ 5,000ത്തോളം ആളുകൾ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

