ഖുർആൻ മത്സര വിജയികൾക്ക് സമ്മാനം നൽകി
text_fieldsതനിമ ഖുർആൻ പഠന വിജയി ഷിറിൻ മൻസൂറിന് പ്രസിഡന്റ് തൗഫീഖ് റഹ്മാൻ സമ്മാനം നൽകുന്നു
റിയാദ്: ഖുർആനിലെ 'ദാരിയാത്ത്' എന്ന അധ്യായത്തെ അധികരിച്ച് റമദാനിൽ തനിമ സംഘടിപ്പിച്ച പഠന മത്സര വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. രണ്ടായിരത്തോളം ആളുകൾ പങ്കെടുത്ത ആദ്യഘട്ടത്തിൽ മുഴുവൻ മാർക്ക് നേടിയ 24 പേരെ അണിനിരത്തിയായിരുന്നു ഫൈനൽ മത്സരം.
ഓൺലൈനായി നടന്ന മത്സരത്തിൽ നാട്ടിൽനിന്നുള്ള എച്ച്. സുബിലു ഇരിങ്ങല്ലൂർ ഒന്നാം സ്ഥാനവും സുമയ്യ മൻസൂർ പെരുമ്പിലാവ് രണ്ടാം സ്ഥാനവും റിയാദിലുള്ള ഷിറിൻ മൻസൂർ മൂന്നാം സ്ഥാനവും നേടി. ഒന്നും രണ്ടും വിജയികൾക്ക് നാട്ടിൽ വെച്ചും ഷിറിൻ മൻസൂറിന് റിയാദിൽ വെച്ചും സമ്മാനങ്ങൾ വിതരണം ചെയ്തു. തനിമ സൗത്ത് സോൺ പ്രസിഡന്റ് തൗഫീഖ് റഹ്മാൻ വിജയികളെ അനുമോദിച്ചു.