മെഹന്തി ഫെസ്റ്റ് വിജയികൾക്ക് സമ്മാനങ്ങൾ നൽകി
text_fieldsഖുലൈസ് ലൈവ് പീപ്ൾ മെഹന്തി ഫെസ്റ്റ് വിജയികൾക്കുള്ള സമ്മാന വിതരണം
ഖുലൈസ്: ഖുലൈസ് ലൈവ് പീപ്ൾ നടത്തിയ മൈലാഞ്ചി മത്സരത്തിലെ വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. ജസീന മഞ്ചേരി, സലീന പത്തിരിപ്പാല, ഇർഫാന വണ്ടൂർ എന്നിവർ വിധികർത്താക്കളായി. 12 മത്സരാർഥികളിൽനിന്നും ഒന്നാം സ്ഥാനം അമീന ഫൈസൽ കാരക്കുത്തിനും രണ്ടാം സ്ഥാനം സന തസ്നി, അസീസ് കൂട്ടിലങ്ങാടി എന്നിവർക്കും മൂന്നാം സ്ഥാനം ഷംല ഹാരിസ് വടക്കുമുറിക്കും ലഭിച്ചു. ചെയർമാൻ അബ്ദുറഹ്മാൻ, പ്രസിഡൻറ് സൈനുദ്ദീൻ പട്ടാമ്പി, സെക്രട്ടറി അഫ്സൽ മങ്കട, റഫീഖ് കൂറ്റനാട്, നാസർ ഓജർ, ശുകൂർ ഫറൂഖ്, ലത്തീഫ് ചെർപ്പുളശ്ശേരി, സവാദ് കൂട്ടിലങ്ങാടി, കുഞ്ഞുട്ടി മക്കരപ്പറമ്പ എന്നിവർ വിജയികൾക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്തു.

