Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഎം.​ജി.​എം ‘ത​ബ്ഷി​റ...

എം.​ജി.​എം ‘ത​ബ്ഷി​റ -ര​ണ്ട്​’ സ​മ്മാ​ന​ങ്ങ​ൾ വി​ത​ര​ണം ചെ​യ്​​തു

text_fields
bookmark_border
prize distributed
cancel
camera_alt

ത​ബ്​​ഷി​റ വി​ജ​യി​ക​ൾ​ക്ക്​ സ​മ്മാ​ന​ങ്ങ​ൾ വി​ത​ര​ണം ചെ​യ്യു​ന്നു

ദ​മ്മാം: സൗ​ദി ഇ​ന്ത്യ​ൻ ഇ​സ്​​ലാ​ഹി സെ​ന്‍റ​റി​​ന്‍റെ വ​നി​ത വി​ഭാ​ഗ​മാ​യ എം.​ജി.​എം ദ​മ്മാം യൂ​നി​റ്റ് കി​ഴ​ക്ക​ൻ പ്ര​വി​ശ്യ​യി​ലെ വ​നി​ത​ക​ൾ​ക്കാ​യി സം​ഘ​ടി​പ്പി​ച്ചു​വ​രു​ന്ന ഇ​സ്​​ലാ​മി​ക വി​ജ്ഞാ​ന പ​രീ​ക്ഷ ‘ത​ബ്ഷി​റ’​യി​ൽ വി​ജ​യി​ക​ളാ​യ​വ​ർ​ക്ക്​ സ​മ്മാ​ന​ങ്ങ​ൾ വി​ത​ര​ണം ചെ​യ്​​തു. ഇ​സ്​​ലാ​മി​ക മൂ​ല്യ​ങ്ങ​ൾ ഉ​ൾ​ക്കൊ​ള്ളു​ന്ന തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട പു​സ്ത​കം കു​ടും​ബി​നി​ക​ളി​ൽ വി​ത​ര​ണം ചെ​യ്ത​ശേ​ഷം വാ​യി​ച്ച കാ​ര്യ​ങ്ങ​ളി​ലെ അ​റി​വി​നെ ഓ​ർ​മ​യി​ൽ സൂ​ക്ഷി​ക്കാ​നും വാ​യ​ന​യെ അ​ർ​ഥ​മു​ള്ള​താ​ക്കാ​നും വേ​ണ്ടി മ​ത്സ​ര പ​രീ​ക്ഷ ന​ട​ത്തി വി​ജ​യി​ക​ൾ​ക്ക്​ സ​മ്മാ​ന​ങ്ങ​ൾ ന​ൽ​കി അ​റി​വി​നെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​താ​ണ് ‘ത​ബ്ഷി​റ’​യു​ടെ രീ​തി.

ര​ണ്ടാം​ഘ​ട്ട പ​രീ​ക്ഷ​യി​ൽ ഉ​ന്ന​ത വി​ജ​യം ക​ര​സ്ഥ​മാ​ക്കി​യ​വ​രെ ഉ​ൾ​പ്പെ​ടു​ത്തി ന​റു​ക്കെ​ടു​പ്പി​ലൂ​ടെ​യാ​ണ് ആ​ദ്യ മൂ​ന്നു റാ​ങ്കു​കാ​രെ ക​ണ്ടെ​ത്തി​യ​ത്. ദ​മ്മാ​മി​ൽ നി​ന്നു​ള്ള സി.​എ. സു​ബൈ​ദ ഒ​ന്നാം റാ​ങ്കും അ​ൽ​ഖോ​ബാ​റി​ൽ​നി​ന്നു​ള്ള നേ​ഹ അ​ൻ​സാ​രി ര​ണ്ടാം റാ​ങ്കും ജു​ബൈ​ലി​ൽ നി​ന്നു​ള്ള ജു​നൈ​ദ മൂ​ന്നാം റാ​ങ്കും ക​ര​സ്ഥ​മാ​ക്കി. 24 പേ​ർ പ്രോ​ത്സാ​ഹ​ന സ​മ്മാ​ന​ത്തി​നും അ​ർ​ഹ​ത നേ​ടി. വി​ജ​യി​ക​ളെ ദ​മ്മാം ഇ​സ്​​ലാ​ഹി സെൻറ​ർ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന ഫാ​മി​ലി പ​ഠ​ന സെ​ഷ​നി​ൽ സ​മ്മാ​ന​ങ്ങ​ൾ ന​ൽ​കി ആ​ദ​രി​ച്ചു. എം.​ജി.​എം സൗ​ദി നാ​ഷ​ന​ൽ പ്ര​സി​ഡ​ന്‍റ്​ ഹ​സ്ന സി​ദ്ദീ​ഖ് സം​ബ​ന്ധി​ച്ചു. മു​നീ​ർ ഹാ​ദി മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി. ദ​മ്മാം യൂ​നി​റ്റ് പ്ര​സി​ഡ​ന്‍റ്​ സൈ​ന​ബ ഉ​മ​ർ ത​ബ്ഷി​റ​യെ പ​രി​ച​യ​പ്പെ​ടു​ത്തി. സെ​ക്ര​ട്ട​റി ഷാ​ഹി​ദ സ്വാ​ഗ​ത​വും ട്ര​ഷ​റ​ർ സ​ഫൂ​റ നൗ​ഷാ​ദ് ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Prize Distributedthabshira
News Summary - prizes distributed by MGM Thabshira
Next Story