Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഹെ​ൽ​പ്​​ ലൈ​ൻ...

ഹെ​ൽ​പ്​​ ലൈ​ൻ പ്ര​വാ​സി വെ​ൽ​െ​ഫ​യ​ർ പ​ദ്ധ​തി വി​ജ​യി​ക​ൾ​ക്ക്​ സ​മ്മാ​നം വി​ത​ര​ണം ചെ​യ്തു

text_fields
bookmark_border
ഹെ​ൽ​പ്​​ ലൈ​ൻ പ്ര​വാ​സി വെ​ൽ​െ​ഫ​യ​ർ പ​ദ്ധ​തി വി​ജ​യി​ക​ൾ​ക്ക്​ സ​മ്മാ​നം വി​ത​ര​ണം ചെ​യ്തു
cancel
camera_alt

ജി​ദ്ദ ശ​റ​ഫി​യ്യ​യി​ലെ ഹെ​ൽ​പ്​ ലൈ​ൻ ഓ​ൺ​ലൈ​ൻ സ​ർ​വി​സ​സ് ഒ​രു​ക്കി​യ ‘പ്ര​വാ​സി വെ​ൽ​െ​ഫ​യ​ർ സ്കീം’ ​പ​ദ്ധ​തി​യി​ൽ ബം​ബ​ർ സ​മ്മാ​ന​മാ​യ മാ​രു​തി വാ​ഗ​ണ​ർ കാ​ർ മ​ണ്ണി​ൽ​തൊ​ടി​ക ബ​ഷീ​റി​ന് ശ​റ​ഫു​ദ്ദീ​ൻ അ​ബൂ​ബ​ക്ക​ർ കൈ​മാ​റു​ന്നു

ജി​ദ്ദ: പ്ര​വാ​സി സം​രം​ഭ​ക​രു​ടെ കൂ​ട്ടാ​യ്മ​യി​ൽ ജി​ദ്ദ ശ​റ​ഫി​യ്യ​യി​ലെ ഹെ​ൽ​പ്​​ ലൈ​ൻ ഓ​ൺ​ലൈ​ൻ സ​ർ​വി​സ​സ് ഒ​രു​ക്കി​യ 'പ്ര​വാ​സി വെ​ൽ​െ​ഫ​യ​ർ സ്കീം' ​പ​ദ്ധ​തി​യി​ൽ വി​ജ​യി​ക​ളാ​യ​വ​ർ​ക്കു​ള്ള സ​മ്മാ​ന​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു. ജി​ദ്ദ​യി​ലെ ഗ്രീ​ൻ​ലാ​ൻ​ഡ്​ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ സാ​മൂ​ഹി​ക സാം​സ്കാ​രി​ക രം​ഗ​ത്തെ പ്ര​മു​ഖ​ർ സം​ബ​ന്ധി​ച്ചു.

പ്ര​വാ​സി സം​രം​ഭ​ക​ർ ദി​നേ​ന 103 റി​യാ​ൽ വീ​തം നി​ക്ഷേ​പി​ക്കു​ന്ന രീ​തി​യി​ലാ​യി​രു​ന്നു പ​ദ്ധ​തി. ദി​നേ​ന 100 റി​യാ​ൽ വീ​തം സ്വ​ന്ത​ത്തി​നും മൂ​ന്ന്​ റി​യാ​ൽ വീ​തം തൊ​ഴി​ൽ പ്ര​ശ്ന​ങ്ങ​ളി​ലും മ​റ്റും കു​ടു​ങ്ങി​പ്പോ​യ പ്ര​വാ​സി​ക​ൾ​ക്ക് ആ​ശ്വാ​സം പ​ക​രു​ന്ന പ​ദ്ധ​തി​ക​ൾ​ക്കും വേ​ണ്ടി നീ​ക്കി​വെ​ച്ച​ത് ഏ​റെ ശ്ര​ദ്ധേ​യ​മാ​യി​രു​ന്നു. പ​ദ്ധ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ മി​ക​വ് പു​ല​ർ​ത്തി​യ മ​ല​പ്പു​റം ജി​ല്ല​യി​ലെ വെ​ള്ളു​വ​മ്പ്രം സ്വ​ദേ​ശി കു​ഴി​ക്കാ​ട്ടി​ൽ അ​ബ്​​ദു​ൽ ഹ​ഖി​നെ ച​ട​ങ്ങി​ൽ ആ​ദ​രി​ച്ചു. ഇ​ദ്ദേ​ഹ​ത്തി​നു​ള്ള ഉ​പ​ഹാ​രം 'ഗ​ൾ​ഫ് മാ​ധ്യ​മം' ജി​ദ്ദ ബ്യൂ​റോ ഹെ​ഡ് സാ​ദി​ഖ​ലി തു​വ്വൂ​ർ കൈ​മാ​റി.

പ​ദ്ധ​തി​യി​ൽ അം​ഗ​ങ്ങ​ളാ​യ​വ​രി​ൽ​നി​ന്നും ഒ​രാ​ൾ​ക്ക് വാ​ഗ്ദാ​നം ചെ​യ്തി​രു​ന്ന ബം​ബ​ർ സ​മ്മാ​ന​മാ​യ മാ​രു​തി വാ​ഗ​ണ​ർ കാ​റി​െൻറ പ്ര​തീ​കാ​ത്മ​ക കൈ​മാ​റ്റ​വും ച​ട​ങ്ങി​ൽ ന​ട​ന്നു. ന​റു​ക്കെ​ടു​പ്പി​ലൂ​ടെ തി​ര​ഞ്ഞെ​ടു​ത്ത മ​ല​പ്പു​റം ജി​ല്ല​യി​ലെ എ​ട​വ​ണ്ണ സ്വ​ദേ​ശി മ​ണ്ണി​ൽ​തൊ​ടി​ക ബ​ഷീ​റി​ന് ജി​ദ്ദ ഇ​ന്ത്യ​ൻ മീ​ഡി​യ ഫോ​റം അം​ഗ​ങ്ങ​ളാ​യ സു​ൽ​ഫി​ക്ക​ർ ഒ​താ​യി, സാ​ദി​ഖ​ലി തു​വ്വൂ​ർ, ജി​ദ്ദ​യി​ലെ മി​ക​ച്ച സം​ഘ​ട​ന​യാ​യ ഹ​സ​ൻ കൊ​ണ്ടോ​ട്ടി എ​ന്നി​വ​രു​ടെ സാ​ന്നി​ധ്യ​ത്തി​ൽ പ​ദ്ധ​തി​യു​ടെ ചീ​ഫ് കോ​ഓ​ഡി​നേ​റ്റ​ർ ശ​റ​ഫു​ദ്ദീ​ൻ അ​ബൂ​ബ​ക്ക​ർ കാ​റി​െൻറ മാ​തൃ​ക കൈ​മാ​റി.

ച​ട​ങ്ങി​ൽ ജി​ദ്ദ​യി​ലെ ശ്ര​ദ്ധേ​യ​രാ​യ ഗാ​യ​ക​ർ നൂ​ഹ് ബീ​മാ​പ്പ​ള്ളി, ആ​ശ ഷി​ജു എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ സം​ഗീ​ത​നി​ശ​യും ന​ട​ന്നു. ര​ണ്ടാം​ഘ​ട്ട പ​ദ്ധ​തി പ്ര​കാ​രം ആ​ഴ്ച്ച​തോ​റും ന​ട​ക്കു​ന്ന ന​റു​ക്കെ​ടു​പ്പി​ൽ പ​ദ്ധ​തി​യി​ൽ അം​ഗ​ങ്ങ​ളാ​യ​വ​ർ​ക്ക് 30,000 റി​യാ​ൽ ല​ഭി​ക്കു​ന്ന​തി​ന് പു​റ​മെ ബം​ബ​ർ സ​മ്മാ​ന​മാ​യി ഒ​രാ​ൾ​ക്ക് മാ​രു​തി ബ്ര​സ്സ കാ​ർ ന​ൽ​കു​മെ​ന്നും മ​റ്റു​ള്ള മു​ഴു​വ​ൻ അം​ഗ​ങ്ങ​ൾ​ക്കും ഖു​ർ​ആ​ൻ ച​രി​ത്ര ഭൂ​മി​ക​ളി​ലൂ​ടെ​യു​ള്ള സ​ഞ്ചാ​ര​ത്തി​ൽ പ​ങ്കു​ചേ​രാ​ൻ അ​വ​സ​ര​മൊ​രു​ക്കു​മെ​ന്നും ശ​റ​ഫു​ദ്ദീ​ൻ അ​ബൂ​ബ​ക്ക​ർ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:winners
News Summary - Prize for the winners of the Helpline Expatriate Fire Project Exhausted
Next Story