തനിമ പോസ്റ്റർ മത്സരവിജയികൾക്ക് സമ്മാനവിതരണം
text_fieldsതനിമ യാംബു, മദീന വനിത വിഭാഗം സംഘടിപ്പിച്ച പോസ്റ്റർരചന മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ ഡോ. അമൽ ഫഹദിനുള്ള സമ്മാനം അബ്ദുശുക്കൂർ അലി നൽകുന്നു
യാംബു: 'എന്റെ ഹിജാബ് എന്റെ അവകാശം' വിഷയത്തിൽ തനിമ കലാസാംസ്കാരിക യാംബു, മദീന വനിത വിഭാഗം സ്ത്രീകൾക്കായി സംഘടിപ്പിച്ച പോസ്റ്റർ രചന മത്സരത്തിലെ വിജയികൾക്ക് സമ്മാനം വിതരണം ചെയ്തു. മദീനയിലും യാംബുവിലുമുള്ള സ്ത്രീകൾ പങ്കെടുത്ത മത്സരത്തിൽ ഡോ. അമൽ ഫഹദ് തൃശൂർ ഒന്നാം സ്ഥാനവും ആസിഫ സജീവ് തിരുവനന്തപുരം രണ്ടാംസ്ഥാനവും കരസ്ഥമാക്കി.
ഒന്നാം സ്ഥാനം നേടിയ ഡോ. അമൽ ഫഹദിനുള്ള സമ്മാനം തനിമ കേന്ദ്ര സമിതി അംഗം അബ്ദുശുക്കൂർ അലിയും രണ്ടാം സ്ഥാനം നേടിയ ആസിഫ സജീവിനുള്ള സമ്മാനം ഡോ. ഇർഫാന യാഷിഖും വിതരണം ചെയ്തു. തനിമ യാംബു, മദീന സോണൽ പ്രസിഡന്റ് ജാബിർ വാണിയമ്പലം, വെസ്റ്റേൺ പ്രൊവിൻസ് സെക്രട്ടറി സലീം വേങ്ങര, അനീസുദ്ദീൻ ചെറുകുളമ്പ്, ഫഹദ് തൃശൂർ, ശബീബ സലാഹുദ്ദീൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

