പ്രിയങ്കയുടെ വരവ് രാജ്യത്തെ മാറ്റങ്ങളുടെ തുടക്കം -അഡ്വ. ബിന്ദു കൃഷ്ണ
text_fieldsഒ.ഐ.സി.സി റിയാദ് സെൻട്രൽ കമ്മിറ്റി വനിത വേദി സംഘടിപ്പിച്ച സ്വീകരണ പരിപാടിയിൽ കെ.പി.സി.സി രാഷ്ട്രീയ കാര്യസമിതി അംഗം അഡ്വ. ബിന്ദു കൃഷ്ണ സംസാരിക്കുന്നു
റിയാദ്: ഫാഷിസ്റ്റ് വർഗീയ ഭരണകൂടങ്ങളിൽനിന്ന് രാജ്യത്തെ മോചിപ്പിച്ച് കോൺഗ്രസിന് ശക്തി പകരുവാൻ പ്രിയങ്ക ഗാന്ധിയുടെ വരവിന് കഴിയുമെന്നും മാറ്റത്തിന്റെ തുടക്കമാകുമെന്നും കെ.പി.സി.സി രാഷ്ട്രീയ കാര്യസമിതി അംഗവും മഹിള കോൺഗ്രസ് മുൻ അധ്യക്ഷയുമായ അഡ്വ. ബിന്ദു കൃഷ്ണ. ഒ.ഐ.സി.സി റിയാദ് സെൻട്രൽ കമ്മിറ്റി വനിത വേദി ബത്ഹ ഡി പാലസ് ഹോട്ടലിൽ സംഘടിപ്പിച്ച ‘ബി വിത്ത് ബിന്ദു കൃഷ്ണ’ എന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു അവർ. ഭക്ഷണത്തിന്റെയും വസ്ത്രത്തിന്റെയും ജാതിയുടെയും പേരിൽ മനുഷ്യരെ കൊന്ന് കൊലവിളി നടത്തുന്നവർക്ക് ഒത്താശ ചെയ്യുന്ന ഭരണകൂടമായി മാറിയിരിക്കുന്നു മോദി സർക്കാർ. അതുകൊണ്ട് തന്നെ രാജ്യത്തിന്റെ ആത്മാവ് വീണ്ടെടുക്കാൻ ഗാന്ധി കുടുംബത്തിലൂടെ സാധ്യമാകും എന്നത് കഴിഞ്ഞ കാലങ്ങളിൽ നാം കണ്ടതാണെന്നും ബിന്ദു കൃഷ്ണ പറഞ്ഞു.
സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് അബ്ദുല്ല വല്ലാഞ്ചിറ പരിപാടി ഉദ്ഘാടനം ചെയ്തു. വനിത വേദി പ്രസിഡന്റ് മൃദുല വിനീഷ് അധ്യക്ഷത വഹിച്ചു. ഗ്ലോബൽ കമ്മിറ്റി ചെയർമാൻ കുമ്പളത്ത് ശങ്കരൻ പിള്ള മുഖ്യാതിഥിയായി. മിഡിൽ ഈസ്റ്റ് കൺവീനർ കുഞ്ഞി കുമ്പള, സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറിയും വനിത വേദി ചുമതലയുമുള്ള സുരേഷ് ശങ്കർ, ഗ്ലോബൽ കമ്മിറ്റി അംഗങ്ങളായ ശിഹാബ് കൊട്ടുകാട്, ഷാജി കുന്നിക്കോട്, നാഷനൽ കമ്മിറ്റിയംഗം റഹ്മാൻ മുനമ്പത്ത്, സംഘടന ചുമതലയുള്ള ജനറൽ സെക്രട്ടറി ഫൈസൽ ബാഹസ്സൻ, സെൻട്രൽ കമ്മിറ്റി വൈസ് പ്രസിഡന്റ് സലീം കളക്കര, സഹ ഭാരവാഹി അബ്ദുൽ മുനീർ, ഇന്ത്യൻ സ്കൂൾ ചെയർ പേഴ്സൺ ഷഹനാസ് അബ്ദുൽ ജലീൽ, കെ.എം.സി.സി വനിത വേദി പ്രസിഡന്റ് റഹ്മത്ത് അശ്റഫ് എന്നിവർ സംസാരിച്ചു. ഷഹനാസ് അബ്ദുൽ ജലീൽ, പ്രവാസം അവസാനിപ്പിച്ച് മടങ്ങുന്ന ഒ.ഐ.സി.സി പത്തനംതിട്ട ജില്ല പ്രസിഡന്റ് കെ.കെ. തോമസ്, നൃത്താധ്യാപിക ബിന്ദു ടീച്ചർ എന്നിവരെ ചടങ്ങിൽ അഡ്വ. ബിന്ദു കൃഷ്ണ, കുമ്പളത്ത് ശങ്കരൻപിള്ള എന്നിവർ ഫലകം സമ്മാനിച്ച് ആദരിച്ചു. വനിതാവേദി വൈസ് പ്രസിഡന്റ് സ്മിത മുഹിയിദ്ദീൻ ആമുഖ പ്രഭാഷണം നടത്തി. ജനറൽ സെക്രട്ടറി ജാൻസി പ്രെഡിൻ സ്വാഗതവും ട്രഷറർ സൈഫുന്നീസ സിദ്ദീഖ് നന്ദിയും പറഞ്ഞു.
വനിത വേദി ഭാരവാഹികളായ ബൈമി സുബിൻ, സിംന നൗഷാദ്, ശരണ്യ ആഘോഷ് എന്നിവർ നേതൃത്വം നൽകി. പോൾ സ്റ്റാർ, മണി ബ്രദേഴ്സ്, നവ്യ ഡാൻസ് അക്കാദമി എന്നി നൃത്തവിദ്യാലയങ്ങളിലെ വിദ്യാർഥികളുടെ നൃത്തനൃത്യങ്ങളും റിയാദിലെ കലാകാരന്മാരുടെ ഗാനമേളയും അരങ്ങേറി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

