‘പ്രിയദര്‍ശിനി’ സൗജന്യ യാത്ര; ദമ്മാം ഒ.ഐ.സി.സി വനിതവേദി ആഹ്ലാദം പങ്കുവെച്ചു
text_fieldsകെ.എസ്.ആർ.ടി.സി ബസുകളില്‍ സ്ത്രീകള്‍ക്ക് സൗജന്യ യാത്ര അനുവദിച്ചതിൽ ഒ.ഐ.സി.സി വനിതാ നേതാക്കൾ സന്തോഷം പങ്കുവെക്കാൻ ഒത്തുകൂടിയപ്പോൾ
ദമ്മാം: കെ.എസ്.ആർ.ടി.സി ബസുകളില്‍ സ്ത്രീകള്‍ക്ക് സൗജന്യ യാത്ര നടപ്പാക്കിയ ചരിത്രപരമായ തീരുമാനം സൗദി കിഴക്കൻ പ്രവിശ്യ ഒ.ഐ.സി.സി വനിതാവേദി മധുര വിതരണത്തോടെ ദമ്മാമിൽ ആഘോഷിച്ചു.
യു.ഡി.എഫ് മന്ത്രിസഭ അധികാരത്തിലേറി ഒരു മാസം തികയുന്നതിന് മുമ്പ് തന്നെ, സ്ത്രീ ശാക്തീകരണ രംഗത്ത് നാഴികക്കല്ലാകുന്ന ‘പ്രിയദർശിനി’ പദ്ധതി നടപ്പാക്കിയ മുഖ്യമന്ത്രി വി.ഡി. സതീശനെയും, ഗതാഗത മന്ത്രി സി.പി. ജോണിനെയും മന്ത്രിസഭയെയും പ്രസിഡൻറ് ലിബി പാപ്പച്ചൻ ജയിംസും ജനറൽ സെക്രട്ടറി ഹുസ്നാ ആസിഫും അഭിനന്ദിച്ചു.
സൗജന്യ ബസ് യാത്ര സ്ത്രീകള്‍ക്ക് നല്കുന്ന ഔദാര്യമല്ല, ആദരവാണെന്ന മുഖ്യമന്ത്രിയുടെ വാക്കുകൾ സ്ത്രീ സമൂഹത്തോടുള്ള സർക്കാരിെൻറ കരുതലാണ് വ്യക്തമാക്കുന്നതെന്ന് വനിതാവേദി അഭിപ്രായപ്പെട്ടു.
കേരള ചരിത്രത്തിൽ ഇടംനേടിയ ഈ പദ്ധതിയുടെ ആദ്യഘട്ടമാണ് ഇപ്പോൾ ഏഴ് വിഭാഗങ്ങളിൽപെട്ട ഓർഡിനറി ബസുകളിൽ ഏർപ്പെടുത്തിയിരിക്കുന്നത്. പദ്ധതിക്കെതിരെ സി.പി.എമ്മും ബി.ജെ.പി.യും ഉന്നയിക്കുന്ന ആരോപണങ്ങൾ ബാലിശമാണെന്നും ജനകീയ പദ്ധതികളിൽ അസൂയ പൂണ്ടുള്ള ഇത്തരം മുടന്തൻ ന്യായങ്ങളെ കേരളത്തിലെ സ്ത്രീ സമൂഹം അവജ്ഞയോടെ തള്ളിക്കളയുമെന്നും നേതാക്കൾ കൂട്ടിച്ചേർത്തു.
ദമ്മാമിലെ ആഹ്ലാദ പ്രകടനങ്ങൾക്കും പരിപാടികൾക്കും ഡോ. സിന്ധു ബിനു, രാധികാ ശ്യാം പ്രകാശ്, അർച്ചന അഭിഷേക്, അഞ്ജു നിറാസ്, വിന്ദുജ, സൗമി നവാസ്, നിമ്മി സുരേഷ്, സിമി സഗീർ, ഷീജ സതീഷ് എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

