ഗ്രാൻഡ്​ മുഫ്തിയും പൗരപ്രമുഖരും സല്‍മാന്‍ രാജാവിനെ സന്ദർശിച്ചു 

10:30 AM
07/12/2017
സല്‍മാന്‍ രാജാവ് ഗ്രാൻഡ്​ മുഫ്തിയെയും സംഘത്തെയും സ്വീകരിച്ചപ്പോള്‍
റിയാദ്: സൗദി ഗ്രാൻഡ്​ മുഫ്തി ശൈഖ് അബ്​ദുല്‍ അസീസ് ആലുശൈഖും പൗരപ്രമുഖരും സല്‍മാന്‍ രാജാവിനെ സന്ദർശിച്ചു. തലസ്ഥാനത്തെ അല്‍യമാമ കൊട്ടാരത്തില്‍ നടന്ന സ്വീകരണ ചടങ്ങില്‍ രാജകുടുംബത്തിലും ഭരണതലത്തിലുമുള്ള ഉന്നതര്‍ സംബന്ധിച്ചതായി ഒൗദ്യോഗിക വാര്‍ത്ത ഏജന്‍സി അറിയിച്ചു. ജറൂസലം ഇസ്രായേല്‍ തലസ്ഥാനമായി പ്രഖ്യാപിക്കാന്‍ ഡോണൾഡ്​ ട്രംപ് തീരുമാനിച്ച സാഹചര്യത്തില്‍  ഇൗ സന്ദർ​ശനത്തെ ഏറെ പ്രാധാന്യത്തോടെയാണ് പ്രാദേശിക മാധ്യമങ്ങൾ നിരീക്ഷിക്കുന്നത്.
COMMENTS