Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഗൾഫ്​ പ്രശ്​നപരിഹാരം:...

ഗൾഫ്​ പ്രശ്​നപരിഹാരം: കുവൈത്ത്​, അമേരിക്കൻ ശ്രമങ്ങളെ പ്രകീർത്തിച്ച്​​ സൗദി വിദേശ മന്ത്രി

text_fields
bookmark_border
ഗൾഫ്​ പ്രശ്​നപരിഹാരം: കുവൈത്ത്​, അമേരിക്കൻ ശ്രമങ്ങളെ പ്രകീർത്തിച്ച്​​ സൗദി വിദേശ മന്ത്രി
cancel

റിയാദ്​: മൂന്നര വർഷമായി തുടരുന്ന ഗൾഫ്​ പ്രശ്​നത്തിന്​ പരിഹാരം കാണാൻ കുവൈത്തും അമേരിക്കയും നടത്തുന്ന ​ശ്രമങ്ങളെ അഭിനന്ദിച്ച്​ സൗദി വിദേശകാര്യ മന്ത്രി അമീർ ഫൈസൽ ബിൻ ഫർഹാൻ. ഗൾഫ്​ പ്രതിസന്ധിയിൽ വ്യത്യസ്​ത കാഴ്​ചപ്പാടുകൾക്കിടയിൽ യോജിപ്പി​െൻറ പാലമാകാൻ കുവൈത്ത്​ നടത്തുന്ന ശ്രമങ്ങളെയും അതിന്​ അമേരിക്കയുടെ ഇടപെടലുകളെയും അഭിനന്ദനാർഹമായ വലിയ കാര്യമായാണ്​ ഞങ്ങൾ കാണുന്നതെന്ന്​ മന്ത്രി ട്വീറ്റ്​ ചെയ്​തു. മേഖലയ്​ക്ക്​ ഗുണപരമായ നിലയിൽ ആ നീക്കങ്ങൾ വിജയിക്കുമെന്ന്​ ഞങ്ങൾ പ്രതീക്ഷിക്കുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഗൾഫ്​ പ്രതിസന്ധി പരിഹരിക്കുന്നതിന്​ ഫലപ്രദമായ ചർച്ചകൾ അടുത്ത ദിവസങ്ങളിൽ നടന്നതായി കുവൈത്ത്​ വിദേശകാര്യ മന്ത്രി ശൈഖ്​ അഹമ്മദ്​ നാസർ അൽസബാഹ്​ വെള്ളിയാഴ്​ച വെളിപ്പെടുത്തിയിരുന്നു. അതിനോടുള്ള പ്രതികരണമായാണ്​ സൗദി വിദേശ മന്ത്രി ട്വീറ്റ്​ ചെയ്​തത്​. തങ്ങളുടെ ജനതകൾക്ക്​ ഗുണപരമാകും വിധം പ്രശ്​നപരിഹാരമുണ്ടാകുന്നതിൽ ഇൗ വിഷയത്തിലുൾപ്പെട്ട എല്ലാ കക്ഷികളും തങ്ങളുടെ ആഗ്രഹം ഇൗ ചർച്ചകളിൽ കടിപ്പിക്കുകയുണ്ടായെന്നും കുവൈത്ത്​ മന്ത്രി വ്യക്തമാക്കിയിരുന്നു.

ഗൾഫ്​ സഹകരണ കൗൺസിലി​െൻറയും അറബ്​ ലോകത്തി​െൻറയും സ്ഥിരതയും ​െഎക്യവും എല്ലാവരും ആഗ്രഹിക്കുന്നതും ചർച്ചകളിൽ വെളിപ്പെ​ട്ടിരുന്നെന്നും അൽസബാഹ് കൂട്ടിച്ചേർത്തു. ഇൗ വിഷയത്തിൽ ഇടപെട്ട്​ പ്രശ്​നപരിഹാരം സാധ്യമാക്കാൻ അമേരിക്ക കാട്ടുന്ന അതീവ താൽപര്യത്തിന്​ അൽസബാഹ്​ അമേരിക്കൻ പ്രസിഡൻറ്​ ഡോണൾഡ്​ ട്രംപി​െൻറ ഉപദേശകൻ ജാരദ്​ കൂഷ്​ നർക്കും നന്ദി അറിയിച്ചിരുന്നു. ഇൗ പ്രസ്​താവനയോട്​ പ്രതികരിച്ചുകൊണ്ടാണ്​​ പ്രശ്​നപരിഹാരത്തിൽ സൗദി അറേബ്യയുടെ അതീവ താൽപര്യം വിദേശകാര്യ മന്ത്രി വ്യക്തമാക്കിയത്​.




Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf crisisjared kushnerkuwait-saudisaudi arabia
Next Story