Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഅ​ൽ യാ​സ്മി​ൻ...

അ​ൽ യാ​സ്മി​ൻ സ്കൂ​ളി​ൽ പ്രൈ​മ​റി വി​ഭാ​ഗം ആ​ർ​ട്ട് എ​ക്സ്പോ

text_fields
bookmark_border
al yasmin school-expo
cancel
camera_alt

അ​ൽ യാ​സ്മി​ൻ സ്കൂ​ളി​ൽ സം​ഘ​ടി​പ്പി​ച്ച പ്രൈ​മ​റി വി​ഭാ​ഗം ആ​ർ​ട്ട് എ​ക്സ്പോ

റി​യാ​ദ്: അ​ൽ യാ​സ്മി​ൻ സ്കൂ​ളി​ൽ പ്രൈ​മ​റി വി​ഭാ​ഗം കു​ട്ടി​ക​ളു​ടെ ക​ര​വി​രു​തു പ്ര​ദ​ർ​ശ​ന​മേ​ള സം​ഘ​ടി​പ്പി​ച്ചു. ഖു​ർ​ആ​ൻ പാ​രാ​യ​ണ​ത്തോ​ടെ​യും അ​സം​ബ്ലി​യോ​ടെ​യു​മാ​ണ്​ പ​രി​പാ​ടി​ക​ൾ ആ​രം​ഭി​ച്ച​ത്. ശേ​ഷം സ്കൂ​ൾ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ആ​ക​ർ​ഷ​ണീ​യ​മാ​യ ‘പേ​സ് ഇ​ൻ സ്പേ​സ്’ വി​ഷ​യ​ത്തി​ൽ ഒ​രു​ക്കി​യ ആ​ർ​ട്ട് എ​ക്സ്പോ പ്രി​ൻ​സി​പ്പ​ൽ ഡോ. ​ഷൗ​ഖ​ത്ത് പ​ർ​വേ​സ് ഉ​ദ്​​ഘാ​ട​നം ചെ​യ്തു.

ഹെ​ഡ്മി​സ്ട്ര​സ് സം​ഗീ​ത അ​നൂ​പ് (ഗേ​ൾ​സ് വി​ഭാ​ഗം), ഹെ​ഡ്മാ​സ്​​റ്റ​ർ ത​ൻ​വീ​ർ (ബോ​യ്സ് വി​ഭാ​ഗം), എ​ക്‌​സാ​മി​നേ​ഷ​ൻ ക​ൺ​ട്രോ​ള​ർ സു​ബി ഷാ​ഹി​ർ, അ​ഡ്മി​ൻ മാ​നേ​ജ​ർ ഷ​നോ​ജ്, ഓ​ഫി​സ് സൂ​പ്ര​ണ്ട് റ​ഹീ​ന തു​ട​ങ്ങി​യ​വ​ർ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു.


മൂ​ന്നാം ചാ​ന്ദ്ര​ദൗ​ത്യ​മാ​യ ച​ന്ദ്ര​യാ​ൻ-3 വി​ജ​യ​ക​ര​മാ​യി വി​ക്ഷേ​പി​ച്ച രാ​ജ്യ​ത്തി​െൻറ ച​രി​ത്ര​ത്തി​ലെ​ത​ന്നെ ഏ​റ്റ​വും സു​പ്ര​ധാ​ന​മാ​യ നേ​ട്ട​ത്തെ​യാ​ണ്​ ‘പേ​സ് ഇ​ൻ സ്പേ​സി’​ൽ കു​ട്ടി​ക​ൾ ഏ​റെ ശ്ര​ദ്ധ ചെ​ലു​ത്തി​യ​ത്. ബ​ഹി​രാ​കാ​ശ വാ​ഹ​ക​രു​ടെ വേ​ഷം ധ​രി​ച്ചും മോ​ഡ​ലു​ക​ൾ നി​ര​ത്തി​യും പ്ര​സം​ഗി​ച്ചും ഇ​ന്ത്യ​യു​ടെ ബ​ഹി​രാ​കാ​ശ ദൗ​ത്യ​ത്തി​ന്​ ആ​ദ​ര​വ് സ​മ​ർ​പ്പി​ക്കു​ന്ന​താ​യി​രു​ന്നു ഓ​രോ സൃ​ഷ്​​ടി​ക​ളും.

ഉ​പ​യോ​ഗ​ശൂ​ന്യ​മാ​യ വ​സ്തു​ക്ക​ൾ, ഗ്ലാ​സ് ബോ​ട്ടി​ലു​ക​ൾ, ഷെ​ല്ലു​ക​ൾ, ബോ​ർ​ഡു​ക​ൾ തു​ട​ങ്ങി നി​ര​വ​ധി വ​സ്തു​ക്ക​ൾ​കൊ​ണ്ട് കു​ട്ടി​ക​ൾ മ​നോ​ഹ​ര​മാ​യി ചെ​യ്തെ​ടു​ത്ത സൃ​ഷ്​​ടി​ക​ൾ കൗ​തു​ക​മു​ള​വാ​ക്കു​ന്ന​തും അ​വ​രു​ടെ ക​ര​കൗ​ശ​ല ക​ഴി​വു​ക​ൾ പ്ര​ക​ട​മാ​ക്കു​ന്ന​വ​യു​മാ​യി​രു​ന്നു.

വി​ദ്യാ​ർ​ഥി​ക​ളു​ടെ​യും മാ​താ​പി​താ​ക്ക​ളു​ടെ​യും അ​ധ്യാ​പ​ക​രു​ടെ​യും കൂ​ട്ടാ​യ ശ്ര​മ​ത്തി​െൻറ ഫ​ല​മാ​യി ന​ട​ത്തി​യ മേ​ള ഏ​റെ പ്രീ​തി പി​ടി​ച്ചു​പ​റ്റി. എ​ക്സ്പോ ന​ല്ലൊ​രു വി​ജ​യ​മാ​ക്കി തീ​ർ​ക്കാ​ൻ സ​ഹാ​യി​ച്ച കു​ട്ടി​ക​ളെ​യും മാ​താ​പി​താ​ക്ക​ളെ​യും അ​ധ്യാ​പ​ക​രെ​യും പ്ര​ശം​സി​ച്ച്​ ഗേ​ൾ​സ് വി​ഭാ​ഗം ഹെ​ഡ്മി​സ്ട്ര​സ് സം​ഗീ​ത അ​നൂ​പ് സം​സാ​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ExpoAl Yasmin SchoolSaudi Arabia
News Summary - Primary Section Art Expo at Al Yasmin School
Next Story