സൂഖ് ഉക്കാദ്: മത്സരവിജയികൾക്ക് 25 ലക്ഷം റിയാലിെൻറ പാരിതോഷികം
text_fieldsജിദ്ദ: സൂഖ് ഉക്കാദ് മേളയോട് അനുബന്ധിച്ച് നടത്തുന്ന വിവിധ മത്സരങ്ങളിലെ വിജയികൾക്ക് 2.5 ദശലക്ഷം റിയാലിെൻറ സമ്മാനങ്ങൾ. ജൂണിൽ നടക്കാൻ പോകുന്ന 12ാമത് സൂക്ക് ഉക്കാദ് മേളയിലെ വിവിധ മത്സര വിജയികൾക്കാണ് ഇത്രയും സംഖ്യ പാരിതോഷികമായി ടൂറിസം വകുപ്പ് വകയിരുത്തിയിരിക്കുന്നത്. സമ്മാനങ്ങൾക്കും മത്സര പരിപാടികൾക്കും ടൂറിസം പുരാവസ്തു ജനറൽ അതോറിറ്റി മേധാവി അമീർ സുൽത്താൻ ബിൻ സൽമാൻ അംഗീകാരം നൽകി. അറബ് നാടുകളിലെ തെരഞ്ഞെടുക്കപ്പെടുന്ന കവികൾ, സാഹിത്യകാരൻമാർ, ചിത്രകലാകാരൻമാർ, കാലിഗ്രാഫി വിദഗ്ധർ, വൈജ്ഞാനിക രംഗത്ത് പുതിയ കണ്ടുപിടുത്തം നടത്തുന്നവർ, ഫോേട്ടാഗ്രാഫർമാർ, പ്രാസംഗികർ തുടങ്ങിയവരെയാണ് ഇത്രയും സമ്മാന തുക കാത്തിരിക്കുന്നത്. സാഹിത്യം, കല, സാമൂഹ്യ ശാസ്ത്രം, ഹ്യുമാനിറ്റിസ് ഇനങ്ങളിൽ 15 ഒാളം സമ്മാനങ്ങളാണ് ഒരുക്കുന്നത്. മുൻവർഷത്തിൽ നിന്ന് വ്യത്യസ്തമായി സൂക്ക് ഉക്കാദ് ഷോർട്ട് ഫിലിം അവാർഡ്, സാഹിത്യ ലിറ്റററി അവാർഡ് എന്നി പേരുകളിൽ പുതിയ സമ്മാനങ്ങളുമുണ്ട്. ഏപ്രിൽ ഒന്ന് മുതലാണ് മത്സരാർഥികളിൽ നിന്ന് അപേക്ഷ സ്വീകരിച്ചു തുടങ്ങുക. ജൂൺ 27 ന് ആരംഭിക്കുന്ന ഇത്തവണത്തെ സൂഖ് ഉക്കാദ് മേള 17 ദിവസം നീളും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
