സൗദിയിൽ പ്രിവിലേജ്ഡ് ഇഖാമക്ക് ശൂറ അനുമതി നൽകി
text_fieldsജിദ്ദ: സൗദിയിൽ വിദേശികള്‍ക്ക് ഇനി ഉയര്‍ന്ന ശ്രേണിയിലുള്ള താമസ രേഖ (ഇഖാമ) അനുവദിക്കും. ഇതിന് ശൂറ കൗണ്‍സില്‍ അം ഗീകാരം നല്‍കി. നിക്ഷേപങ്ങള്‍ നടത്തുന്നവരടക്കം സൗദി സമ്പദ്ഘടനയെ പിന്തുണക്കുന്നവര്‍ക്കാകും ആദ്യ ഘട്ടത്തില്‍ ‘പ്രിവിലേജ്ഡ് ഇഖാമ’കള്‍ അനുവദിക്കുക.
‘പ്രിവിലേജ്ഡ്’ ഗണത്തിലുള്ള ഈ താമസ രേഖക്ക് പ്രത്യേക ആനുകൂല്യങ്ങളുണ്ടാകും. രണ്ട് തരത്തിലാകും ഈ താമസ രേഖ. ഒന്ന് താല്‍ക്കാലികമായി അനുവദിക്കുന്നവ.
രണ്ടാമത്തേത് ഇഷ്ടാനുസരണം ദീര്‍ഘിപ്പിക്കാവുന്നവ. ഇത് സ്വന്തമാക്കുന്നവര്‍ക്ക് കുടുംബത്തിനൊപ്പം ബന്ധുക്കളേയും സൗദിയിലേക്ക് കൊണ്ടു വരാം. റിയല്‍ എസ്റ്റേറ്റ് വസ്തുക്കളും, വാഹനങ്ങളും സ്വന്തം പേരിലാക്കാം. വിദേശ നിക്ഷേപകരേയും ബിസിനസുകാരേയും രാജ്യത്തേക്ക് ആകര്‍ഷിക്കാനാണ് പദ്ധതി. ആര്‍ക്കൊക്കെ ലഭിക്കും എന്നതടക്കമുള്ള വിശദാംശങ്ങള്‍ വരും ദിനങ്ങളിലുണ്ടാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
