Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightസംയുക്ത...

സംയുക്ത വാർത്താസമ്മേളനത്തിൽ ജനാദിരിയ പൈതൃകോത്സവ പ്രഖ്യാപനം :ഇന്ത്യ-സൗദി സൗഹൃദം പുതിയ ചക്രവാളത്തിൽ -വി.കെ സിങ്​

text_fields
bookmark_border
സംയുക്ത വാർത്താസമ്മേളനത്തിൽ ജനാദിരിയ പൈതൃകോത്സവ പ്രഖ്യാപനം :ഇന്ത്യ-സൗദി സൗഹൃദം പുതിയ ചക്രവാളത്തിൽ -വി.കെ സിങ്​
cancel

റിയാദ്​: ഉഭയകക്ഷി സൗഹൃദത്തെ കൂടുതൽ ഉദാത്തമാക്കുകയാണ്​ പൈതൃ​േകാത്സവത്തിൽ ആതിഥേയത്വം നൽകി ഇന്ത്യയെ​ ആദരിക്കുന്നതിലൂടെ സൗദി അറേബ്യ ചെയ്​തിരിക്കുന്നതെന്ന്​ ഇന്ത്യൻ വിദേശകാര്യ സഹമന്ത്രി ജനറൽ വി.കെ സിങ്​. സൗദി നാഷനൽ ഗാർഡ്​ മന്ത്രി അമീർ ഖാലിദ്​ ബിൻ അബ്​ദുൽ അസീസ്​ ബിൻ മുഹമ്മദ്​ ബിൻ അയാഫ്​ അൽമുഖ്​രിൻ അൽസഉൗദിനോടൊപ്പം റിയാദിൽ നടത്തിയ സംയുക്​ത വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 
ജനാദിരിയ പൈതൃകോത്സവത്തിലെ ഇന്ത്യയുടെ പങ്കാളിത്തം സൗഹൃദത്തിന്​ പുതിയ മാനങ്ങൾ നൽകും. ബന്ധം കൂടുതൽ ഉൗഷ്​മളമാക്കും. അതിഥിരാജ്യമായി ഇന്ത്യയെ തെരഞ്ഞെടുത്തതിന്​ സൽമാൻ രാജാവ​ിനോടും കിരീടാവകാശി അമീർ മുഹമ്മദ്​ ബിൻ സൽമാനോടും മറ്റ്​ ഭരണാധികാരികളോടുമുള്ള വി.കെ സിങ്​ കൃതജ്ഞത ​പ്രകാശിപ്പിച്ചു. ഞായറാഴ്​ച രാവിലെ നാഷനൽ ഗാർഡ്​ മന്ത്രാലയത്തിൽ നടന്ന കൂടിക്കാഴ്​ചക്ക്​ ശേഷമാണ്​ ഇരുവരും വാർത്താസമ്മേളനം വിളിച്ചത്​. 32ാമത്​ ജനാദിരിയ പൈതൃകോത്സവ പ്രഖ്യാപനം അമീർ ഖാലിദ്​ നിർവഹിച്ചു. 

1985 മുതൽ നാഷനൽ ഗാർഡ്​ മന്ത്രാലയമാണ്​ ഇൗ ഉത്സവവും അനുബന്ധമായി വാർഷിക ഒട്ടക ഒാട്ടമത്സരവും സംഘടിപ്പിച്ചുവരുന്നതെന്നും അദ്ദേഹം പറഞ്ഞു. ജനാദിരിയ കലാസാംസ്​കാരിക മേളയാണ്​. രാജ്യത്തി​​​െൻറ പൈതൃക ഗരിമയും സാംസ്​കാരിക മുദ്രയും വിളിച്ചറിയിക്കുന്ന മേള രാജ്യത്തെ ഏറ്റവും വലിയ ജനകീയോത്സവമാണ്​. ഇൗ മാസം ഏഴിനാണ്​​ തുടക്കം. മുൻവർഷങ്ങളിൽ 18 ദിവസമാണ്​ മേള. ഇൗ വർഷവും ആദ്യം പ്രഖ്യാപിച്ചത്​ ഇൗ കാലയളവായിരുന്നു. സൽമാൻ രാജാവ് അത്​ മൂന്നാഴ്​ചയായി​ നീട്ടാൻ ഉത്തരവിട്ടതായും അമീർ ഖാലിദ് കൂട്ടിച്ചേർത്തു. ഇൗ വർഷം മറ്റൊരു പ്രത്യേകത കൂടിയുണ്ടെന്നും അദ്ദേഹം പറഞ്ഞു. വർഷം കഴിയുന്തോറും കൂടിവരുന്ന സന്ദർശകരുടെ ബാഹുല്യം കണക്കിലെടുത്ത്​ രാവിലെ 11 മുതൽ രാത്രി 11വരെയായി മേളയുടെ സമയക്രമത്തിൽ വരുത്തിയ മാറ്റമാണത്​. മേളയുടെ ഉദ്​ഘാടന ചടങ്ങിൽ വിദേശകാര്യ മന്ത്രി സുഷമ സ്വരാജ്​ ഇന്ത്യൻ സംഘത്തെ നയിക്കുമെന്ന്​ ജനറൽ വി.കെ സിങ്​ അറിയിച്ചു. 
അതിനായി ചൊവ്വാഴ്​ച റിയാദിലെത്തുന്ന സുഷമ സ്വരാജ്​ വെള്ളിയാഴ്​ച ഇന്ത്യയിലേക്ക്​ മടങ്ങും. മേളയിലെ ഇന്ത്യൻ പങ്കാളിത്തം ബഹുസ്വരവും ബഹുമുഖത്വവുമാർന്നതായിരിക്കുമെന്നും വി.കെ സിങ്​ പറഞ്ഞു. വിശാലമായ ഒരു ഇന്ത്യൻ പവിലിയൻ ഉത്സവ നഗരിയിൽ ഒരുങ്ങിക്കഴിഞ്ഞു. ഇന്ത്യയുടെ പൗരാണികവും ആധുനികവുമായ മുഖങ്ങൾ അവിടെ അനാവൃതമാകും. ഇന്ത്യൻ ഒാർഡിനൻസ്​ ഫാക്​ടറീസ്​ ബോർഡ്​, ​െഎ.എസ്​.ആർ.ഒ, ആയുഷ്​ മന്ത്രാലയം, ഇന്ത്യ ടൂറിസം ബോർഡ്​, ഷിപ്പിങ്​ മന്ത്രാലയം, ടെക്​സ്​റൈൽ മന്ത്രാലയം, ഹാൻഡിക്രാഫ്​റ്റ്​സ്​ പ്രമോഷൻ കൗൺസിൽ, ഫുഡ്​ പ്രോസസിങ്​ ഇൻഡസ്​ട്രീസ്​ മന്ത്രാലയം, സ്​കിൽ ഡവലപ്​മ​​െൻറ്​, ഡിജിറ്റൽ ഇന്ത്യ, മേക്ക്​ ഇൻ ഇന്ത്യ വകുപ്പുകൾ തുടങ്ങിയവ പവിലിയനിൽ പങ്കാളികളാവും. ഇന്ത്യൻ കൗൺസിൽ ഒാഫ്​ കൾച്ചറൽ റിലേഷൻസി​​​െൻറ​ (​െഎ.സി.സി.ആർ) നേതൃത്വത്തിൽ ഒമ്പത്​ കലാസംഘങ്ങൾ സാംസ്​കാരിക വൈജാത്യങ്ങളുടെ വിളംബരമായി എത്തും. കഥകളി, കളരിപ്പയറ്റ്​, കഥക്​, മണിപ്പൂരി, ചാവു, ഭാംഗ്​ര, ബോളിവുഡ്​, ഗുജറാത്തി, രാജസ്ഥാനി എന്നിവയാണത്​. 21 ദിവസവും ഇൗ കലാരൂപങ്ങളുടെ പ്രദർശനങ്ങളുണ്ടാവും. കൂടാതെ സൗദിയിലെ ഇന്ത്യൻ സ്​കൂൾ വിദ്യാർഥികളുടെ കലാപരിപാടികളും ഇന്ത്യൻ സിനിമകളുടെ പ്രദർശനവും നടക്കും. വാർത്താസമ്മേളനത്തിൽ നാഷനൽ ഗാർഡ്​ സഹമന്ത്രിയും ദേശീയ പൈതൃകോത്സവ ഉന്നതതല സമിതി ഉപാധ്യക്ഷനുമായ അബ്​ദുൽ മുഹ്​സിൻ ബിൻ അബ്​ദുൽ അസീസ്​ അൽതുവൈജിരി, ഇന്ത്യൻ അംബാസഡർ അഹമ്മദ്​ ജാവേദ്​ തുടങ്ങിയവരും പ​​െങ്കടുത്തു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newspress meet gulf news
News Summary - press meet saudi gulf news
Next Story