പ്രസ് കോണ്‍സുല്‍ മുഹമ്മദ് ഹാഷിമിന് പി.ജെ.എസ് യാത്രയയപ്പ് നൽകി
text_fieldsജിദ്ദ ഇന്ത്യന്‍ കോണ്‍സുലേറ്റിലെ കൊമേഴ്സ്, പ്രസ്, ഇൻഫർമേഷൻ ആൻഡ് കൾച്ചറൽ
കോണ്‍സുല്‍ മുഹമ്മദ് ഹാഷിമിന് പത്തനംതിട്ട ജില്ലാ സംഗമം നൽകിയ യാത്രയയപ്പ്
ജിദ്ദ: ദല്‍ഹിയിലേക്ക് സ്ഥലം മാറിപ്പോകുന്ന ജിദ്ദ ഇന്ത്യന്‍ കോണ്‍സുലേറ്റിലെ കൊമേഴ്സ്, പ്രസ്, ഇൻഫർമേഷൻ ആൻഡ് കൾച്ചറൽ കോണ്‍സുല്‍ മുഹമ്മദ് ഹാഷിമിന് പത്തനംതിട്ട ജില്ലാ സംഗമം (പി.ജെ.എസ്) യാത്രയയപ്പ് നല്കി.
കോൺസുലേറ്റിൽ കഴിഞ്ഞ മുന്ന് വർഷങ്ങളായി വിവിധ സമയങ്ങളിൽ നടന്ന ആഘോഷങ്ങളിൽ പങ്കെടുത്തു മാതൃകാപരമായ പ്രവർത്തനങ്ങൾ കാഴ്ച്ചവെച്ച പത്തനംതിട്ട ജില്ലാ സംഗമത്തിനെ അദ്ദേഹം പ്രത്യേകം അനുസ്മരിക്കുകയുണ്ടായി.
ഇത് പ്രവാസി സമൂഹത്തിന് അനുകരണീയമാണെന്നും മുഹമ്മദ് ഹാഷിം പറഞ്ഞു.
പത്തനംതിട്ട ജില്ലാ സംഗമം പ്രസിഡൻറ് അയൂബ് ഖാൻ പന്തളം ഉപഹാരം കൈമാറി.
സന്തോഷ് നായർ, എൻ.ഐ ജോസഫ്, ജയൻ നായർ, മാത്യു തോമസ്, അലി റാവുത്തർ, ദീപിക സന്തോഷ്, അലൻ മാത്യു തോമസ്, അൽ അമീൻ എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

