റീമയെ ‘വിശിഷ്ട വനിത’ എന്ന് വിശേഷിപ്പിച്ച് ട്രംപ്
text_fieldsവൈറ്റ് ഹൗസിൽ നടന്ന ഇഫ്താർ വിരുന്നിനിടെ ഡോണൾഡ് ട്രംപും അമീറ റീമ ബിൻത് ബന്ദറും
റിയാദ്: അമേരിക്കയിലെ സൗദി അംബാസഡർ അമീറ റീമ ബിൻത് ബന്ദറിനെ ‘വിശിഷ്ട വനിത’എന്ന് വിശേഷിപ്പിച്ച് പ്രസിഡന്റ് ഡൊണൾഡ് ട്രംപ്.
വൈറ്റ് ഹൗസിൽ നടന്ന ഇഫ്താർ വിരുന്നിനിടെയാണ് ട്രംപിന്റെ പ്രശംസ. അമേരിക്കൻ ഇസ്ലാമിക സമൂഹത്തിലെ നിരവധി അംഗങ്ങളും വൈറ്റ് ഹൗസിലെ മുതിർന്ന ഉദ്യോഗസ്ഥരും പങ്കെടുത്തു. അമീറ റീമ ബിൻത് ബന്ദർ ഉൾപ്പെടെ നിരവധി അംബാസഡർമാർ ട്രംപിന്റെ ഇഫ്താറിൽ പെങ്കടുത്തു.
സൗദി അംബാസഡറെ കണ്ടുമുട്ടിയതിൽ ട്രംപ് സന്തോഷം പ്രകടിപ്പിച്ചു. മിഡിലീസ്റ്റിൽ സമാധാനം കൊണ്ടുവരാനുള്ള തന്റെ ഭരണകൂടത്തിന്റെ പ്രതിബദ്ധത അമേരിക്കൻ പ്രസിഡൻറ് ഇഫ്താർ വേളയിൽ നടത്തിയ പ്രസംഗത്തിൽ പറഞ്ഞു. തന്റെ രാജ്യത്തെ ഇസ്ലാമിക സമൂഹത്തിന്റെ പങ്കിനെ അഭിനന്ദിക്കുന്നുവെന്നും അദ്ദേഹം സൂചിപ്പിച്ചു.

