ജിദ്ദ നാഷനൽ ആശുപത്രിക്ക് ഉപഹാരം സമ്മാനിച്ചു
text_fieldsജിദ്ദ നാഷനൽ ആശുപത്രിക്കുള്ള ഉപഹാരം ഇന്ത്യ ഫ്രറ്റേണിറ്റി ഫോറം ജിദ്ദ പ്രസിഡൻറ് ഫയാസുദ്ദിൻ, വി.പി. മുഹമ്മദലിക്ക് കൈമാറുന്നു
ജിദ്ദ: കോവിഡ് വ്യാപനത്തിെൻറ പശ്ചാത്തലത്തിൽ ജിദ്ദയിൽ പ്രശംസനീയമായ നിലയിൽ സേവനം കാഴ്ചവെച്ച സ്ഥാപനങ്ങളെയും വ്യക്തികളെയും ആദരിക്കുന്നതിെൻറ ഭാഗമായി ജിദ്ദ നാഷനൽ ആശുപത്രിക്കുള്ള ഉപഹാരം ഇന്ത്യ ഫ്രറ്റേണിറ്റി ഫോറം ജിദ്ദ റീജനൽ പ്രസിഡൻറ് ഫയാസുദ്ദീൻ ആശുപത്രി ഡയറക്ടർ വി.പി. മുഹമ്മദലിക്ക് കൈമാറി.
മഹാമാരിയുടെ തുടക്കത്തിൽ സമൂഹം മുഴുവൻ പകച്ചുനിന്നപ്പോൾ വിവിധ സേവനങ്ങളുമായി മുന്നോട്ടുവന്ന ജിദ്ദ നാഷനൽ ആശുപത്രിയുടെ സാന്നിധ്യം ഏറെ പ്രശംസനീയമാണെന്ന് ഫയാസുദ്ദീൻ പറഞ്ഞു.
സേവന രംഗത്ത് ലഭിക്കുന്ന എല്ലാ അംഗീകാരങ്ങളും സാമൂഹിക സേവനത്തിന് ഊർജം പകരുന്നതാണെന്ന് ഉപഹാരം ഏറ്റുവാങ്ങി വി.പി. മുഹമ്മദലി അഭിപ്രായപ്പെട്ടു. ആശുപത്രിയിൽ നടന്ന ലളിതമായ ചടങ്ങിൽ കേരള ചാപ്റ്റർ പ്രസിഡൻറ് സാദിഖ് വഴിപ്പാറ, പബ്ലിക് റിലേഷൻ ഓഫിസർ റാഫി ബീമാപള്ളി, ആശുപത്രി പി.ആർ.ഒ അഷ്റഫ് എന്നിവർ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

