Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightറ​മ​ദാ​നെ...

റ​മ​ദാ​നെ വ​ര​വേ​ല്‍ക്കാ​ന്‍ ത​യാ​റാ​വു​ക -പി.​എം.​എ​സ്.​എ ആ​റ്റ​ക്കോ​യ ത​ങ്ങ​ള്‍

text_fields
bookmark_border
റ​മ​ദാ​നെ വ​ര​വേ​ല്‍ക്കാ​ന്‍ ത​യാ​റാ​വു​ക -പി.​എം.​എ​സ്.​എ ആ​റ്റ​ക്കോ​യ ത​ങ്ങ​ള്‍
cancel
camera_alt

പി.​എം.​എ​സ്.​എ ആ​റ്റ​ക്കോ​യ ത​ങ്ങ​ള്‍ മ​ണ്ണാ​ര്‍ക്കാ​ടി​നെ അ​ജ്‌​വ ജി​ദ്ദ ഘ​ട​കം പ്ര​വ​ര്‍ത്ത​ക​ര്‍ ഷാ​ൾ അ​ണി​യി​ച്ചു സ്വീ​ക​രി​ച്ച​പ്പോ​ൾ

ജി​ദ്ദ. റ​ജ​ബ്, ശ​അ്ബാ​ന്‍ എ​ന്നീ മാ​സ​ങ്ങ​ള്‍ റ​മ​ദാ​നെ വ​ര​വേ​ല്‍ക്കു​വാ​ന്‍ വി​ശ്വാ​സി​ക​ളെ മാ​ന​സി​ക​മാ​യി പാ​ക​പ്പെ​ടു​ത്തേ​ണ്ട മാ​സ​ങ്ങ​ളാ​ണെ​ന്നും ആ​രാ​ധ​ന​ക​ളി​ലും സ​ല്‍ക്ക​ർ​മ​ങ്ങ​ളി​ലും ജീ​വ​കാ​രു​ണ്യ പ്ര​വ​ര്‍ത്ത​ന​ങ്ങ​ളി​ലും സ​ഹ​ജീ​വി സ​ഹ​ക​ര​ണ​ത്തി​നും കൂ​ടൂ​ത​ല്‍ ഊ​ന്ന​ല്‍ ന​ല്‍കി സ്വ​ന്തം ആ​ത്മാ​വി​നെ കൂ​ടു​ത​ല്‍ സം​സ്ക​രി​ച്ച് വി​ശു​ദ്ധ മാ​സ​ത്തെ പു​ല്‍കു​വാ​ന്‍ വി​ശ്വാ​സി​ക​ൾ ത​യ്യാ​റാ​ക​ണ​മെ​ന്നും അ​ജ്‌​വ സം​സ്ഥാ​ന വ​ര്‍ക്കി​ങ് പ്ര​സി​ഡ​ൻ​റ്​ പി.​എം.​എ​സ്.​എ ആ​റ്റ​ക്കോ​യ ത​ങ്ങ​ള്‍ മ​ണ്ണാ​ര്‍ക്കാ​ട് പ​റ​ഞ്ഞു.

അ​ജ്‌​വ ജി​ദ്ദ ഘ​ട​കം പ്ര​വ​ര്‍ത്ത​ക​ര്‍ ന​ല്‍കി​യ സ്വീ​ക​ര​ണ യോ​ഗ​ത്തി​ല്‍ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. സം​സ്ക​ര​ണം, ജീ​വ​കാ​രു​ണ്യം, മ​നു​ഷ്യാ​വ​കാ​ശ സം​ര​ക്ഷ​ണം എ​ന്നീ ല​ക്ഷ്യ​ങ്ങ​ൾ​ക്കാ​യി കേ​ര​ള​ത്തി​ല്‍ പ്ര​വ​ര്‍ത്തി​ക്കു​ന്ന അ​ല്‍ അ​ല്‍വാ​ര്‍ ജ​സ്​​റ്റീ​സ് ആ​ൻ​ഡ് വെ​ല്‍ഫെ​യ​ര്‍ അ​സോ​സി​യേ​ഷ​ന്‍ (അ​ജ്‌​വ) എ​ന്ന കൂ​ട്ടാ​യ്മ​ക്ക് യാ​തൊ​രു​വി​ധ രാ​ഷ്​​ട്രീ​യ ചി​ന്ത​ക​ളും വി​ഭാ​ഗീ​യ ചി​ന്ത​ക​ളും ഇ​ല്ലെ​ന്ന്​ ത​ങ്ങ​ള്‍ സൂ​ചി​പ്പി​ച്ചു. ജി​ദ്ദ​ക്ക് പു​റ​മെ ദ​മ്മാം, മ​ക്ക, അ​ബൂ​ദാ​ബി, സ​ലാ​ല, മ​സ്ക​റ്റ്, സീ​ബ് തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ൽ ഘ​ട​ക​ങ്ങ​ള്‍ പ്ര​വ​ര്‍ത്തി​ക്കു​ന്ന​താ​യും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ര​ക്ഷാ​ധി​കാ​രി ശ​റ​ഫു​ദ്ധീ​ന്‍ ബാ​ഖ​വി ചു​ങ്ക​പ്പാ​റ ഉ​ദ്ഘാ​ട​നം ചെ​യ്തു. ആ​ക്ടി​ങ് പ്ര​സി​ഡ​ൻ​റ്​ സെ​യ്ദ് മു​ഹ​മ്മ​ദ് കാ​ശി​ഫി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഒ​മ്പ​ത് വ​ര്‍ഷം പൂ​ര്‍ത്തി​യാ​യ ജി​ദ്ദ ഘ​ട​ക​ത്തി​​ന്‍റെ പ്ര​വ​ര്‍ത്ത​ന റി​പ്പോ​ര്‍ട്ട് ബ​ക്ക​ര്‍ സി​ദ്ധീ​ഖ് നാ​ട്ടു​ക​ല്ലും പ്ര​വ​ര്‍ത്ത​ന ഫ​ണ്ടി​​ന്‍റെ ക​ണ​ക്ക് നൗ​ഷാ​ദ് ഓ​ച്ചി​റ​യും ജീ​വ​കാ​രു​ണ്യ പ്ര​വ​ര്‍ത്ത​ന ഫ​ണ്ടി​​ന്‍റെ ക​ണ​ക്ക് മ​സ്ഊ​ദ് മൗ​ല​വി​യും അ​വ​ത​രി​പ്പി​ച്ചു. മ​ക്ക ഘ​ട​കം ഭാ​ര​വാ​ഹി​ക​ളാ​യ മു​ഹ​മ്മ​ദ് കോ​ട്ട​ക്ക​ല്‍, ഹു​സൈ​ന്‍ ക​ല്ല​റ എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു. ജി​ദ്ദ ഘ​ട​ക​ത്തി​െൻറ 10ാം വാ​ര്‍ഷി​കം വി​പു​ല​മാ​യി സം​ഘ​ടി​പ്പി​ക്കു​വാ​ൻ യോ​ഗം തീ​രു​മാ​നി​ച്ചു. അ​നീ​സ് കൊ​ടു​ങ്ങ​ല്ലൂ​ര്‍ സ്വാ​ഗ​ത​വും സ​ക്കീ​ര്‍ ബാ​ഖ​വി ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:jidha
News Summary - Prepare to welcome Ramadan - PMSA Attakkoya
Next Story