റിയാദ് വിമാനത്താവളത്തിലെ ഒരുക്കം പാസ്പോർട്ട് വിഭാഗം വിലയിരുത്തി
text_fieldsറിയാദ് വിമാനത്താവളത്തിലെ ഒരുക്കം പാസ്പോർട്ട് ഡെപ്യൂട്ടി ഡയറക്ടർ ജനറൽ മേജർ ജനറൽ ഡോ. സാലിഹ് അൽമുറബഅ് പരിശോധിക്കുന്നു
റിയാദ്: റിയാദ് കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ പാസ്പോർട്ട് വകുപ്പ് ഒരുക്കം ഡെപ്യൂട്ടി ഡയറക്ടർ ജനറൽ മേജർ ജനറൽ ഡോ. സാലിഹ് അൽമുറബഅ് വിലയിരുത്തി.
സൗദിയിലെ വിമാനത്താവളങ്ങളിൽനിന്ന് അന്താരാഷ്ട്ര സർവിസുകൾ പുനരാരംഭിച്ചതിനെ തുടർന്നാണ് യാത്രപോകുന്നവർക്കും വരുന്നവർക്കും വിമാനത്താവളത്തിൽ ഒരുക്കിയ സജ്ജീകരണങ്ങൾ പരിശോധിക്കാൻ പാസ്പോർട്ട് ഡെപ്യൂട്ടി ഡയറക്ടർ ജനറൽ എത്തിയത്.
ടെർമിനലിനകത്തെ കൗണ്ടറുകൾ പരിശോധിച്ചു. കോവിഡ് വ്യാപനം തടയുന്നതിനുള്ള മുൻകരുതൽ പ്രതിരോധ നടപടികൾ പാലിക്കേണ്ടതിെൻറയും പൗരന്മാർക്കും താമസക്കാർക്കും മികച്ച സേവനങ്ങൾ നൽകേണ്ടതിെൻറയും പ്രാധാന്യം പാസ്പോർട്ട് ഡെപ്യൂട്ടി ഡയറക്ടർ ജനറൽ ഉൗന്നിപ്പറഞ്ഞു.

