Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightജി​ദ്ദ​യിലും ഒരുക്കം...

ജി​ദ്ദ​യിലും ഒരുക്കം സജീവം

text_fields
bookmark_border
ജി​ദ്ദ​യിലും ഒരുക്കം സജീവം
cancel

ജി​ദ്ദ: ഇൗ​ദു​ൽ ഫി​ത്റി​നെ വ​ര​വേ​ൽ​ക്കാ​ൻ ജി​ദ്ദ​യി​ലും ഒ​രു​ക്കം സജീവമായി. ജി​ദ്ദ മു​നി​സി​പ്പാ​ലി​റ്റി​ക്കു​ കീ​ഴി​ലാ​ണ്​ ഒ​രു​ക്കം പു​രോ​ഗ​മി​ക്കു​ന്ന​ത്. മൈ​താ​ന​ങ്ങ​ളും ക​വാ​ട​ങ്ങ​ളും പ്ര​ധാ​ന റോ​ഡു​ക​ളും വ​ർ​ണാ​ഭ​മാ​യ ലൈ​റ്റു​ക​ളാ​ൽ അ​ല​ങ്ക​രി​ക്കു​ക, ക​മാ​ന​ങ്ങ​ളും സ്​​ക്രീ​നു​ക​ളും സ്​​ഥാ​പി​ക്കു​ക തു​ട​ങ്ങി​യ ജോ​ലി​ക​ൾ ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

സ​ന്ദ​ർ​ശ​ക​ർ കൂ​ടു​ത​ലാ​യെ​ത്തു​ന്ന പാ​ർ​ക്കു​ക​ൾ, പൊ​തു​ഗാ​ർ​ഡ​നു​ക​ൾ, ക​ട​ൽ​ത്തീ​ര​ങ്ങ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ൽ കോ​വി​ഡ്​ മു​ൻ​ക​രു​ത​ൽ ന​ട​പ​ടി​ക​ൾ പാ​ലി​ച്ച്​ ആ​ളു​ക​ളെ സ്വീ​ക​രി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​യി​വ​രു​ക​യാ​ണ്.

മു​നി​സി​പ്പാ​ലി​റ്റി​യു​ടെ ഇൗ​ദ്​ പ​രി​പാ​ടി​ക​ൾ മൂ​ന്നു​ ദി​വ​സം തു​ട​രു​മെ​ന്ന്​ ക​മ്യൂ​ണി​റ്റി സേ​വ​ന മേ​ധാ​വി മാ​ജി​ദ്​ ബി​ൻ ഉ​മ​ർ അ​ൽ​സ​ല​മി പ​റ​ഞ്ഞു. നൗ​റ​സ്​ സ്​​ക്വ​യ​റി​ൽ ത്രീ​ഡി സി​സ്​​പ്ലേ​യും മ​ക്ക റോ​ഡ്, കി​ഴ​ക്ക്​ മ​ദീ​ന റോ​ഡ്, പ​ടി​ഞ്ഞാ​റ്​ മ​ദീ​ന ​റോ​ഡ്, ജ​മ​ൽ റൗ​ണ്ട്​ എ​ബൗ​ട്ട്, ഖ​നാ​ദീ​ൽ സ്​​ക്വ​യ​ർ, നൗ​റ​സ്​ സ്​​ക്വ​യ​ർ, ​​ഗ്ലോ​ബ്​ സ്​​ക്വ​യ​ർ എ​ന്നി​വി​ട​ങ്ങ​ൾ ലൈ​റ്റ്​​ ഷോ​ക​ളു​ണ്ടാ​കും. വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലെ വൈ​ദ്യു​തി തൂ​ണു​ക​ൾ വ​ർ​ണാ​ഭ​മാ​യ ലൈ​റ്റു​ക​ളാ​ൽ​ അ​ല​ങ്ക​രി​ക്കും.

കോ​ർ​ണി​ഷി​ലു​ട​നീ​ളം പെ​രു​ന്നാ​ൾ അ​വ​ധി ആ​ഘോ​ഷി​ക്കാ​നെ​ത്തു​ന്ന​വ​ർ​ക്ക്​ വേ​ണ്ട സൗ​ക​ര്യ​ങ്ങ​ൾ ഒ​രു​ക്കും. ആ​രോ​ഗ്യ മു​ൻ​ക​രു​ത​ൽ ന​ട​പ​ടി​ക​ളി​ൽ നി​രീ​ക്ഷ​ണം ക​ടു​പ്പി​ക്കു​മെ​ന്നും മു​നി​സി​പ്പാ​ലി​റ്റി വ്യ​ക്ത​മാ​ക്കി.

ഇൗ​ദ്​ ദി​വ​സ​ങ്ങ​ളി​ൽ 20 ആ​ളു​ക​ളി​ൽ കൂടുതൽ ഒ​ത്തു​ കൂ​ട​രു​ത്​ –ആ​രോ​ഗ്യ മ​​ന്ത്രാ​ല​യ വ​ക്താ​വ്​

ജി​ദ്ദ: ഇൗ​ദ്​ ദി​വ​സ​ങ്ങ​ളി​ലെ ഒ​ത്തു​ചേ​ര​ലു​ക​ളി​ൽ പ​ര​മാ​വ​ധി 20 ആ​ളു​ക​ളേ പാ​ടു​ള്ളൂ​വെ​ന്ന്​ ആ​രോ​ഗ്യ മ​​ന്ത്രാ​ല​യ വ​ക്താ​വ്​ ഡോ. ​മു​ഹ​മ്മ​ദ്​ അ​ബ്​​ദു അ​ലി പ​റ​ഞ്ഞു. കോ​വി​ഡ്​ സം​ബ​ന്ധി​ച്ച പു​തി​യ സം​ഭ​വ​വി​കാ​സ​ങ്ങ​ൾ വി​ശ​ദീ​ക​രി​ക്കു​ന്ന​തി​നി​ട​യി​ലാ​ണ്​ ഇ​ക്കാ​ര്യം പ​റ​ഞ്ഞ​ത്.

പെ​രു​ന്നാ​ൾ ന​മ​സ്​​കാ​ര​ത്തി​നു പോ​കു​ന്ന​വ​ർ മു​ൻ​ക​രു​ത​ൽ ന​ട​പ​ടി​ക​ൾ പാ​ലി​ക്ക​ണം. ന​മ​സ്​​കാ​ര വി​രി​പ്പു​ക​ൾ കൂ​ടെ ക​രു​ത​ണം, ഹ​സ്​​ത​ദാ​നം ന​ട​ത്താ​തി​രി​ക്കാ​ൻ ശ്ര​ദ്ധി​ക്ക​ണം. മാ​സ്​​ക്​ ധ​രി​ക്കു​ക​യും സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്കു​ക​യും വേ​ണ​മെ​ന്ന്​ ആ​രോ​ഗ്യ മ​ന്ത്രാ​ല​യ വ​ക്താ​വ്​ പ​റ​ഞ്ഞു. കു​ടും​ബ സം​ഗ​മ​ങ്ങ​ൾ, മ​റ്റ്​ പ​രി​പാ​ടി​ക​ൾ എ​ന്നി​വ​യി​ൽ ആ​ളു​ക​ളു​ടെ എ​ണ്ണം കു​റ​ക്ക​ണം.

20 ആ​ളു​ക​ളി​ൽ ക​വി​യ​രു​ത്. ഒ​ത്തു​ചേ​ര​ലു​ക​ളും കൂ​ടി​ക്കാ​ഴ്​​ച​ക​ളും ന​ന്നാ​യി വാ​യു​സ​ഞ്ചാ​ര​മു​ള്ള സ്​​ഥ​ല​ങ്ങ​ളി​ൽ മാ​സ്​​ക്​ ധ​രി​ച്ചും സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ച്ചു​മാ​യി​രി​ക്ക​ണ​മെ​ന്നും വ​ക്താ​വ്​ പ​റ​ഞ്ഞു. മു​ൻ​ക​രു​ത​ൽ ന​ട​പ​ടി ലം​ഘ​ക​രെ പി​ടി​കൂ​ടാ​ൻ ബ​ന്ധ​പ്പെ​ട്ട വ​കു​പ്പ്​ ഉ​ദ്യോ​ഗ​സ്​​ഥ​രു​ടെ നി​രീ​ക്ഷ​ണ​മു​ണ്ടാ​കും. ചി​ല​രു​ടെ അ​ശ്ര​ദ്ധ സ​മൂ​ഹ​ത്തെ അ​പ​ക​ട​ത്തി​ലാ​ക്കു​മെ​ന്നും വ​ക്താ​വ്​ മു​ന്ന​റി​യി​പ്പ്​ ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Eid
News Summary - Preparations are also active in Jeddah
Next Story