കുവൈത്ത് അമീറിനു വേണ്ടി ഇരുഹറമുകളിലും മയ്യിത്ത് നമസ്കാരം
text_fieldsജിദ്ദ: ശനിയാഴ്ച അന്തരിച്ച കുവൈത്ത് അമീർ ശൈഖ് നവാഫ് അൽഅഹമ്മദ് അൽജാബർ അസ്സബാഹിന് വേണ്ടി മക്കയിലെ മസ്ജിദുൽ ഹറാമിലും മദീനയിലെ മസ്ജിദുന്നബവിയിലും മയ്യിത്ത് നമസ്കാരം നടത്തി.
സൽമാൻ രാജാവിന്റെ നിർദേശത്തെ തുടർന്ന് ഞായറാഴ്ച ദുഹ്ർ നമസ്കാര ശേഷമാണ് കുവൈത്ത് അമീറിനുവേണ്ടി ഇരുഹറമുകളിൽ ജനാസ നമസ്കാരം നടന്നത്.
ഇരുഹറമുകളിലുമെത്തിയ പതിനായിരങ്ങൾ മയ്യിത്ത് നമസ്കാരത്തിൽ പങ്കെടുത്തു. ശനിയാഴ്ച വൈകീട്ടാണ് അന്തരിച്ച കുവൈത്ത് അമീർ ശൈഖ് നവാഫ് അൽഅഹമ്മദ് അൽജാബർ അസ്സബാഹിനുവേണ്ടി മസ്ജിദുൽ ഹറാമിലും മസ്ജിദുന്നബവിയിലും മയ്യിത്ത് നമസ്കാരം നടത്താൻ സൽമാൻ രാജാവ് നിർദേശിച്ചത്.

