Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഇരുപത്തേഴാം രാവിന്‍റെ...

ഇരുപത്തേഴാം രാവിന്‍റെ പുണ്യം; പ്രാർഥനാമുഖരിതമായി ഇരുഹറമുകളും PHOTOS

text_fields
bookmark_border
ഇരുപത്തേഴാം രാവിന്‍റെ പുണ്യം; പ്രാർഥനാമുഖരിതമായി ഇരുഹറമുകളും PHOTOS
cancel
camera_alt

റമദാൻ 27-ാം രാവിന്‍റ പുണ്യംതേടി വിശ്വാസികൾ മക്ക ഹറമിലെത്തിയപ്പോൾ

Listen to this Article

മക്ക: റമദാൻ 27-ാം രാവിന്‍റ പുണ്യംതേടി ഭക്തലക്ഷങ്ങൾ ഒഴുകിയെത്തിയപ്പോൾ പ്രാർഥനാമുഖരിതമായി ഇരുഹറമുകളും. സ്വദേശികളും വിദേശികളുമായ ജനലക്ഷങ്ങളാണ്​ ബുധനാഴ്​ച രാത്രിയിൽ മക്കയിലെയും മദീനയിലെയും ഹറമുകളിലെത്തിയത്​. രാവിലെ മുതൽ മക്കയിലേക്ക്​ തീർഥാടകരുടെ ഒഴുക്കായിരുന്നു. നമസ്​കാര വേളയിൽ മസ്​ജിദുൽ ഹറാമിന്‍റെ മുഴുവൻ നിലകളും മുറ്റങ്ങളും നിറഞ്ഞുകവിഞ്ഞു.


പാപമോചനം തേടിയും ഖുർആൻ പാരായണം ചെയ്​തും നേരം പുലരു​വോളം ആളുകൾ ഹറമിൽ കഴിച്ചുകൂട്ടി. തീർഥാടകർക്കും മക്കനിവാസികൾക്കും പുറമെ പരിസരപ്രദേശങ്ങളിൽ നിന്നും രാജ്യത്തെ വിവിധ മേഖലകളിൽ നിന്നുമെത്തിയ ലക്ഷങ്ങളാണ്​ ഹറമിൽ 27-ാം രാവിന്​ സാക്ഷികളായത്​. വർധിച്ച തിരക്ക്​ കണക്കിലെടുത്ത് സുരക്ഷാവിഭാഗവും ഇരുഹറം കാര്യാലയവും വേണ്ട ഒരുക്കങ്ങൾ ​നേരത്തെ പൂർത്തിയാക്കിയിരുന്നു.


ശുചീകരണ, അണുമുക്തമാക്കൽ ജോലികൾക്കും സംസം വിതരണത്തിനും കൂടുതൽ ആളുകളെ നിയോഗിച്ചിരുന്നു. മുഴുവൻ കവാടങ്ങളും തുറന്നിട്ടു. തിരക്കൊഴിവാക്കാൻ പോക്കുവരവുകൾക്ക്​ പ്രത്യേകപാതകളും കവാടങ്ങളും ഒരുക്കി. ക്രൗഡ്​ മാനേജ്​മെൻറിന്​ കീഴിൽ 400 പേരെ നിയോഗിച്ചിരുന്നു.​ സുരക്ഷാ നിരീക്ഷണത്തിനും ട്രാഫിക് നിയന്ത്രണത്തിനും കൂടുതൽ പേർ രംഗത്തുണ്ടായിരുന്നു. ആരോഗ്യ നിരീക്ഷണത്തിന്​ മക്ക ആരോഗ്യ കാര്യാലയത്തിന്​ കീഴിൽ പ്രത്യേക സംഘങ്ങളെ ഹറമിനകത്തും മുറ്റത്തും നിയോഗിച്ചിരുന്നു.


ഏത്​ അടിയന്തരഘട്ടം നേരിടാനും സിവിൽ ഡിഫൻസും നിലയുറപ്പിച്ചിരുന്നു. ഹറം പരിസരത്തെ മുഴുവൻസമയ ശുചീകരണത്തിനും അവശിഷ്​ടങ്ങൾ നീക്കം ചെയ്യാനും മുനിസിപ്പിറ്റിയും കൂടുതൽ തൊഴിലാളികളെ രംഗത്തിറക്കിയിരുന്നു. മഗ്​രിബ്​ നമസ്​കാരശേഷം മക്ക ഹറമിൽ ഇരുഹറം കാര്യാലയ മേധാവി ഡോ. അബ്​ദുറഹ്​മാൻ അൽസുദൈസ്​ വിശ്വാസികളെ അഭിസംബോധന ചെയ്​തു. 27-ാം രാവിൽ ഹറമിലെത്തിയ എല്ലാവരെയും അഭിനന്ദിച്ചു.


ഹറമിൽ വലിയ തിരക്കാണ്​ അനുഭവപ്പെടുന്നത്​. സുരക്ഷക്കും സൗകര്യത്തിനും വേണ്ടി എല്ലാവരും ജീവനക്കാരുമായി സഹകരിക്കണം. ഹറമിന്‍റെ പവിത്രത എല്ലാവരും പാലിക്കണം. വിനയവും കാരുണ്യവും കാണിക്കണമെന്നും തിക്കും തിരക്കുമൊഴിവാക്കണമെന്നും ഇരുഹറം കാര്യാലയ മേധാവി ആവശ്യപ്പെട്ടു. സുരക്ഷയും സൗകര്യവും പരിഗണിച്ചും നേരത്തെ പോകാൻ ഉദേശിക്കുന്നവർക്ക്​ പോകാനും വേണ്ടി ഇരുഹറമുകളിലും റമദാൻ 29-ാം രാവിൽ വെള്ളിയാഴ്​ച തറാവീഹ്​ നമസ്​കാരത്തിനിടയിലായിരിക്കും 'ഖത്​മുൽ' പ്രാർഥനയുണ്ടാകു​കയെന്നും ഇരുഹറം കാര്യാലയ മേധാവി പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Gulf NewsRamadan 2022
News Summary - prayer in makkah haram
Next Story