പ്രവാസി വെൽഫെയർ മദീന മേഖല കമ്മിറ്റി പതാകദിനം ആചരിച്ചു
text_fieldsപ്രവാസി വെൽഫെയർ മദീന മേഖല കമ്മിറ്റി സംഘടിപ്പിച്ച പതാക ദിനാചരണ പരിപാടി മേഖല പ്രസിഡൻറ് സോജി ജേക്കബ് ഉദ്ഘാടനം ചെയ്യുന്നു
മദീന: ഡിസംബർ 27, 28, 29 തീയതികളിൽ മലപ്പുറത്ത് നടക്കുന്ന വെൽഫെയർ പാർട്ടി സംസ്ഥാന സമ്മേളനത്തിെൻറ ഭാഗമായി പ്രവാസി വെൽഫെയർ മദീന മേഖല കമ്മിറ്റി പതാകദിനം ആചരിച്ചു. പ്രവാസി വെൽഫെയർ യാംബു, മദീന, തബൂക്ക് മേഖല പ്രസിഡൻറ് സോജി ജേക്കബ് മൂസ മമ്പാടിന് പതാക കൈമാറി പരിപാടി ഉദ്ഘാടനം ചെയ്തു.
സാമൂഹിക അസമത്വത്തിലും വിവേചനത്തിലും പൊറുതിമുട്ടിയ സമൂഹം പ്രതീക്ഷപൂർവം ഉറ്റുനോക്കുന്ന രാഷ്ട്രീയ പ്രസ്ഥാനമാണ് വെൽഫെയർ പാർട്ടിയെന്നും സാമൂഹിക നീതിയുടെ രാഷ്ട്രീയം ഉയർത്തിപ്പിടിച്ച് ശക്തമായ പോരാട്ടം നടത്താനും ജനസേവന പ്രവർത്തനങ്ങളിൽ കൂടുതൽ സജീവമാകാനും അദ്ദേഹം ആഹ്വാനം ചെയ്തു.
ജനപക്ഷ രാഷ്ട്രീയത്തിനുവേണ്ടിയും സാമൂഹിക രാഷ്ട്രീയത്തിന്റെ നീതിക്കുവേണ്ടിയും യോജിച്ച പ്രവർത്തനങ്ങൾ അനിവാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മദീന മേഖല കമ്മിറ്റി പ്രസിഡൻറ് അസ്ക്കർ കുരിക്കൾ തിരൂർക്കാട് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. മേഖല കമ്മിറ്റി സെക്രട്ടറി നസിറുദ്ദീൻ ഇടുക്കി, അൽതാഫ് കൂട്ടിലങ്ങാടി, ഹിദായത്തുല്ല കോട്ടായി പാലക്കാട് എന്നിവർ സംസാരിച്ചു. വെൽഫെയർ പാർട്ടി ഗാനം അഷ്കർ കുരിക്കളും സംസ്ഥാന സമ്മേളന ഗീതം തൻസീമ മൂസയും ആലപിച്ചു. വഫ റിയാസ്, റഫ റിയാസ് എന്നിവരും ഗാനമാലപിച്ചു. അജ്മൽ കണ്ണൂർ സ്വാഗതവും ഷബീർ കണ്ണൂർ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

