ഗാന്ധിസ്മരണയിൽ പ്രവാസി വെൽഫെയർ സംഗമം സംഘടിപ്പിച്ചു
text_fieldsമഹാത്മാ ഗാന്ധി രക്തസാക്ഷിത്വ ദിനത്തോടനുബന്ധിച്ച് പ്രവാസി വെൽഫെയർ യാംബു ഏരിയ കമ്മിറ്റി സംഘടിപ്പിച്ച ചർച്ച സംഗമം
ചർച്ച സംഗമം
യാംബു: മഹാത്മാ ഗാന്ധിയുടെ 74ാം രക്തസാക്ഷിത്വ ദിനത്തോടനുബന്ധിച്ച് പ്രവാസി വെൽഫെയർ യാംബു ഏരിയ കമ്മിറ്റി ചർച്ച സംഗമം സംഘടിപ്പിച്ചു. റോയൽ കമീഷൻ യൂത്ത് ബീച്ചിൽ നടന്ന പരിപാടി ഒ.ഐ.സി.സി യാംബു സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി സിദ്ദീഖുൽ അക്ബർ ഉദ്ഘാടനം ചെയ്തു. അഹിംസ ആയുധമാക്കി സാമ്രാജ്യത്വ ഭീകരതയോട് പടപൊരുതി ജയിച്ച മഹാത്മാ ഗാന്ധി ലോകമെങ്ങുമുള്ള വിമോചന പോരാട്ടങ്ങൾക്ക് പുതിയ ദിശാബോധം കാണിച്ചുതന്ന വ്യക്തിയാണെന്നും ഗാന്ധിയൻ സ്മരണകൾ കെടാതെ സൂക്ഷിക്കാനും അദ്ദേഹത്തിന്റെ ജീവിതശൈലി നാം സ്വീകരിക്കാനും തയാറാവണമെന്നും അദ്ദേഹം പറഞ്ഞു.
പ്രവാസി വെൽഫെയർ യാംബു, മദീന തബൂക്ക് മേഖല പ്രസിഡന്റ് നസിറുദ്ദീൻ ഇടുക്കി അധ്യക്ഷത വഹിച്ചു. അസഹിഷ്ണുതയുടെയും ചരിത്രനിരാസത്തിന്റെയും വർഗീയ വിദ്വേഷത്തിന്റെയും ഇരുൾ പടർത്തുന്ന കാലത്ത് മഹാത്മാവിന്റെ അനശ്വരസ്മരണ കൈമാറുന്നതിന്റെ പ്രസക്തി ഏറെയാണെന്ന് അദ്ദേഹം പറഞ്ഞു.
കെ.എം.സി.സി യാംബു സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് നാസർ നടുവിൽ മുഖ്യ പ്രഭാഷണം നടത്തി. യാംബു വിചാരവേദി പ്രസിഡന്റ് അഡ്വ. ജോസഫ് അരിമ്പൂർ, ഗൾഫ് മധ്യമം ലേഖകൻ അനീസുദ്ദീൻ ചെറുകുളമ്പ്, പ്രവാസി വെൽഫെയർ യാംബു ആർ.സി ഏരിയ പ്രസിഡന്റ് സോജി ജേക്കബ്, സാമൂഹിക പ്രവർത്തകരായ മിദ്ലാജ് രിദാ, വേണുഗോപാൽ പാലക്കാട്, ശംസുദ്ദീൻ മംഗലാപുരം, സിക്കന്ദർ മംഗലാപുരം എന്നിവർ സംസാരിച്ചു. പ്രവാസി വെൽഫെയർ മേഖല കമ്മിറ്റിയംഗം നിയാസ് യൂസുഫ് സ്വാഗതവും നൗഷാദ് വി. മൂസ നന്ദിയും പറഞ്ഞു. ഗാന്ധിജിയുടെ മൂല്യങ്ങൾ ജീവിതത്തിൽ ഉയർത്തിപ്പിടിക്കണമെന്ന് ഉദ്ഘോഷിച്ചുകൊണ്ട് പരിപാടിയിൽ പങ്കെടുത്ത എല്ലാവരും യൂത്ത് ബീച്ച് സിന്തറ്റിക് ട്രാക്കിൽ കൂട്ടയോട്ടം സംഘടിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

