പ്രവാസി വെൽഫെയർ യാംബു ടൗൺ യൂനിറ്റിന് പുതിയ നേതൃത്വം
text_fieldsസുറൂർ തൃശൂർ (പ്രസി), ഇൽയാസ് വേങ്ങൂർ (സെക്ര), പി.എ. ഫൈസൽ കോയമ്പത്തൂർ (ട്രഷ)
യാംബു: പ്രവാസി വെൽഫെയർ യാംബു ടൗൺ യൂനിറ്റിന് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. പ്രവാസി വെൽഫെയർ യാംബു, മദീന, തബൂക്ക് മേഖല പ്രസിഡൻറ് സോജി ജേക്കബ്, സെക്രട്ടറി നസിറുദ്ദീൻ ഇടുക്കി എന്നിവർ തെരഞ്ഞെടുപ്പിന് നേതൃത്വം നൽകി. യൂനിറ്റ് പ്രസിഡന്റ് ടി. അനീസുദ്ദീൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. സെക്രട്ടറി സഫീൽ കടന്നമണ്ണ രണ്ടു വർഷത്തെ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു.
ജീവകാരുണ്യ സേവനപ്രവർത്തനങ്ങളിൽ യാംബുവിൽ മഹിതമായ സംഭാവനകൾ അർപ്പിക്കാനും കോവിഡ് മഹാമാരിക്കാലത്തെ പ്രതിസന്ധിയിൽ അകപ്പെട്ടവർക്ക് ആശ്വാസം പകരാനും യാംബുവിലെ ‘പ്രവാസി’ പ്രവർത്തകർക്ക് കഴിഞ്ഞതായി റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി. ഡിസംബർ 27, 28, 29 തീയതികളിൽ മലപ്പുറത്ത് നടക്കുന്ന വെൽഫെയർ പാർട്ടി മൂന്നാം സംസ്ഥാന സമ്മേളനം സമൂഹത്തിൽ വമ്പിച്ച വിപ്ലവമുണ്ടാക്കുമെന്നും സമ്മേളന വിജയത്തിനായി എല്ലാ സുമനസ്സുകളുടെയും നിറഞ്ഞ പിന്തുണ ഉണ്ടാകണമെന്നും ചടങ്ങിൽ സംസാരിച്ച പാർട്ടി നേതാക്കൾ പറഞ്ഞു. പുതിയ നേതാക്കൾക്ക് അഭിവാദ്യമർപ്പിച്ച് മിദ്ലാജ് റിദ സംസാരിച്ചു. ഇൽയാസ് വേങ്ങൂർ സ്വാഗതവും മുഹമ്മദ് യാഷിഖ് തിരൂർ നന്ദിയും പറഞ്ഞു.
ഭാരവാഹികൾ: സുറൂർ തൃശൂർ (പ്രസി), റാഷിദ സലിം വേങ്ങര (വൈ. പ്രസി), ഇൽയാസ് വേങ്ങൂർ (ജന. സെക്ര), സഫീൽ കടന്നമണ്ണ (ജോ. സെക്ര), പി.എ. ഫൈസൽ കോയമ്പത്തൂർ (ട്രഷ), സുറൂർ തൃശൂർ, ഇൽയാസ് വേങ്ങൂർ, സഫീൽ കടന്നമണ്ണ, ടി. അനീസുദ്ദീൻ, ഡോ. അമൽ സലീം എറണാകുളം (യാംബു, മദീന, തബൂക്ക് മേഖല കമ്മിറ്റി അംഗങ്ങൾ).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

