ഐക്യസന്ദേശവുമായി യാംബുവിൽ പ്രവാസി വെൽഫെയർ സൗഹൃദ സംഗമം
text_fieldsപ്രവാസി വെൽഫെയർ യാംബു മേഖല സംഘടിപ്പിച്ച സൗഹൃദ സംഗമം പ്രസിഡന്റ് സോജി ജേക്കബ് ഉദ്‌ഘാടനം ചെയ്യുന്നു
യാംബു: പ്രവാസി വെൽഫെയർ യാംബു മേഖല സൗഹൃദ സംഗമം സംഘടിപ്പിച്ചു. യാംബു മിഡിൽ ഈസ്റ്റ് ഹോട്ടലിൽ നടന്ന പരിപാടി പ്രവാസി വെൽഫെയർ യാംബു-മദീന-തബൂക്ക് മേഖല പ്രസിഡന്റ് സോജി ജേക്കബ് ഉദ്‌ഘാടനം ചെയ്തു. വർഗീയ ധ്രുവീകരണം നടത്തി ജനാധിപത്യത്തെ ഫാഷിസം വിഴുങ്ങുന്നതാണ് രാജ്യത്ത് ഇപ്പോൾ നടക്കുന്നതെന്നും ഇതിനെതിരെ മൂല്യാധിഷ്‌ഠിത രാഷ്ട്രീയ ശാക്തീകരണം നടത്തി സമൂഹത്തിൽ വിപ്ലവകരമായ മാറ്റങ്ങൾ വരുത്താൻ കഴിയേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു. ജനറൽ സെക്രട്ടറി നസിറുദ്ദീൻ ഇടുക്കി ആമുഖ പ്രഭാഷണം നടത്തി.
എട്ടു വർഷമായി സൗദിയിൽ 'പ്രവാസി സാംസ്‌കാരിക വേദി' എന്ന പേരിൽ പ്രവർത്തിക്കുന്ന സംഘടന 'പ്രവാസി വെൽഫയർ സൗദി അറേബ്യ' എന്നായി മാറിയതിന്റെ യാംബുവിലെ പ്രഖ്യാപനവും ലോഗോ പ്രകാശനവും ചടങ്ങിൽ നടന്നു. യാംബു വിചാരവേദി പ്രസിഡന്റ് അഡ്വ. ജോസഫ് അരിമ്പൂർ ലോഗോ പ്രകാശനം ചെയ്തു. ബെസ്റ്റ് സപ്പോർട്ട് കമ്പനി എം.ഡി മിദ്‌ലാജ് റിദ ആശംസ നേർന്നു. ജോർജ് ഔസേഫ്, അബ്ദുൽ നാസർ, ഫവാസ് ശരീഫ്, മുഹമ്മദ് യാഷിക് എന്നിവർക്ക് അംഗത്വം നൽകി അംഗത്വ കാമ്പയിൻ സോജി ജേക്കബ് ഉദ്‌ഘാടനം ചെയ്തു.യാംബുവിലെ വിവിധ സ്‌കൂളുകളിൽനിന്ന് 10ാം ക്ലാസ്, പ്ലസ് ടു പരീക്ഷകളിൽ മികച്ച വിജയം നേടിയ ശ്രീലയ വിനോദ്, അഫ്രിൻ നിയാസ്, റിവ സോജി, ഷാരിഖ് നിയാസ്, അലീന സലിം എന്നീ വിദ്യാർഥികളെ ആദരിച്ചു.
കെൻസ് ഇന്റർനാഷനൽ സ്കൂൾ പ്രിൻസിപ്പൽ ബിന്ദു സന്തോഷ് ഉപഹാരം സമ്മാനിച്ചു. 'സിജി' സീനിയർ ട്രെയിനർ നൗഷാദ് വി. മൂസ വിദ്യാർഥികളോടും രക്ഷിതാക്കളോടും സംവദിച്ചു. ഗാനസന്ധ്യക്ക് നിയാസ് യൂസുഫ് നേതൃത്വം നൽകി. ഷൗക്കത്ത് എടക്കര, ബഷീർ ലത്തീഫ് ആലപ്പുഴ, അഡ്വ. ജോസഫ് അരിമ്പൂർ, ഷബ്‌ന ഷെറിൻ, ജോമ ജോർജ്, സലാഹുദ്ദീൻ കരിങ്ങനാട്, റഈസ് ആലുവ, അഫ്റ, ഫൈഹ, റയ്യ, ഷൈമ എന്നിവർ ഗാനമാലപിച്ചു. പ്രോഗ്രാം കൺവീനറും മേഖല അസി. സെക്രട്ടറിയുമായ സഫീൽ കടന്നമണ്ണ സ്വാഗതവും യാഷിഖ് തിരൂർ നന്ദിയും പറഞ്ഞു. താഹിർ ചേളന്നൂർ, നാസർ തൊടുപുഴ, മുനീർ കോഴിക്കോട്, ഫൈസൽ ബാബു പത്തപ്പിരിയം, ഫൈസൽ കോയമ്പത്തൂർ, യൂസുഫ് പടിഞ്ഞാറ്റുമുറി, സുറൂർ തൃശൂർ തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

