പ്രവാസി വെൽഫെയർ യാംബു മേഖല കമ്മിറ്റി പതാക ദിനം
text_fieldsപ്രവാസി വെൽഫെയർ യാംബു മേഖല കമ്മിറ്റി സംഘടിപ്പിച്ച പതാക ദിനാചരണ പരിപാടിയിൽ നിന്ന്
യാംബു: മലപ്പുറത്ത് നടക്കുന്ന വെൽഫെയർ പാർട്ടി സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി പ്രവാസി വെൽഫെയർ യാംബു മേഖല കമ്മിറ്റി പതാകദിനം ആചരിച്ചു. പ്രവാസി വെൽഫെയർ യാംബു, മദീന, തബൂക്ക് മേഖല സെക്രട്ടറി നസിറുദ്ദീൻ ഇടുക്കി ഉദ്ഘാടനം ചെയ്തു.
ഫാഷിസത്തോടും അതിന്റെ ഭരണകൂട അമിതാധികാര പ്രയോഗങ്ങളോടും വിട്ടുവീഴ്ചയില്ലാത്ത പോരാട്ടങ്ങളിലൂടെ അരികുവത്കരിക്കപ്പെട്ടവരുടെയും ഇരകളാക്കപ്പെട്ടവരുടെയും ശബ്ദമായി മാറാൻ വെൽഫെയർ പാർട്ടിക്ക് കഴിഞ്ഞിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞ11വർഷമായി പാർട്ടിയുടെ സാന്നിധ്യം കേരളത്തിലുണ്ടെന്നും പാർട്ടി നേതൃത്വം നൽകിയ രാഷ്ട്രീയ ഇടപെടലുകൾ സമൂഹത്തിൽ ഏറെ ശ്രദ്ധേയമായിരുന്നുവെന്നും നസിറുദ്ദീൻ ഇടുക്കി ചൂണ്ടിക്കാട്ടി.
പ്രവാസി വെൽഫെയർ യാംബു ടൗൺ പ്രസിഡന്റ് സുറൂർ തൃശൂരിന് മേഖല കമ്മിറ്റിയംഗം ടി. അനീസുദ്ദീൻ ചടങ്ങിൽ പതാക കൈമാറി. മേഖല കമ്മിറ്റിയംഗം സഫീൽ കടന്നമണ്ണ, യാംബു ടൗൺ സെക്രട്ടറി ഇൽയാസ് വേങ്ങൂർ, ട്രഷറർ ഫൈസൽ കോയമ്പത്തൂർ, ആർ.സി യൂനിറ്റ് പ്രസിഡന്റ് നിയാസ് യൂസുഫ് ലബ്ബ, നാസർ ചെങ്ങനാശ്ശേരി, അബ്ബാസ് എടക്കര, സലാഹുദ്ദീൻ കരിങ്ങനാട്, ഷൗക്കത്ത് എടക്കര, നൗഷാദ് വി മൂസ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

