പ്രവാസി വെൽഫെയർ യാംബു ആർ.സി യൂനിറ്റിന് പുതിയ നേതൃത്വം
text_fieldsസോജി ജേക്കബ് കൊല്ലം, ആസാദ് മൂവാറ്റുപുഴ, ജലാൽ ഹംസ മതിലകം
യാംബു: പ്രവാസി വെൽഫെയർ യാംബു റോയൽ കമീഷൻ (ആർ.സി) യൂനിറ്റിന് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. പ്രവാസി വെൽഫെയർ യാംബു, മദീന, തബൂക്ക് മേഖല ജോയൻറ് സെക്രട്ടറി സഫീൽ കടന്നമണ്ണ, മേഖല കമ്മിറ്റി അംഗം ടി. അനീസുദ്ദീൻ, യാംബു ടൗൺ യൂനിറ്റ് ട്രഷറർ ഫൈസൽ കോയമ്പത്തൂർ എന്നിവർ തെരഞ്ഞെടുപ്പിന് നേതൃത്വം നൽകി.
യൂനിറ്റ് പ്രസിഡന്റ് നിയാസ് എരുമേലി ചടങ്ങിൽ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ജലാൽ ഹംസ മതിലകം രണ്ടു വർഷത്തെ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. ജീവകാരുണ്യ സന്നദ്ധ പ്രവർത്തനങ്ങളിൽ യാംബുവിൽ സ്തുത്യർഹമായ സേവനങ്ങൾ ചെയ്യാനും കോവിഡ് മഹാമാരികാലത്തെ പ്രതിസന്ധിയിൽ അകപ്പെട്ടവർക്ക് ആശ്വാസംപകരാനും വിദ്യാഭ്യാസ, സാമൂഹിക മേഖലകളിൽ നേതൃപരമായ പങ്കുവഹിക്കാനും യാംബുവിലെ ‘പ്രവാസി’ പ്രവർത്തകർക്ക് കഴിഞ്ഞതായി റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി.
മേഖല സെക്രട്ടറി നസിറുദ്ദീൻ ഇടുക്കി, ടി. അനീസുദ്ദീൻ എന്നിവർ സംസാരിച്ചു. ശരീഫ് മുക്കം സ്വാഗതവും സോജി ജേക്കബ് കൊല്ലം നന്ദിയും പറഞ്ഞു. ഭാരവാഹികൾ: സോജി ജേക്കബ് കൊല്ലം (പ്രസി), വിനീത് സലിം കാഞ്ഞിരപ്പള്ളി (വൈസ് പ്രസി), ആസാദ് മൂവാറ്റുപുഴ (സെക്ര), റജിയ ബീഗം ഇടുക്കി (ജോ. സെക്ര), ജലാൽ ഹംസ മതിലകം (ട്രഷ), സോജി ജേക്കബ് കൊല്ലം, നസിറുദ്ദീൻ ഇടുക്കി, നിയാസ് എരുമേലി, ജലാൽ ഹംസ മതിലകം (യാംബു, മദീന, തബൂക്ക് മേഖലാ കമ്മിറ്റി അംഗങ്ങൾ).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

