പ്രവാസി വെൽഫെയർ യാംബു സ്വാതന്ത്ര്യദിന സംഗമം
text_fieldsപ്രവാസി വെൽഫെയർ യാംബു മേഖല കമ്മിറ്റി സംഘടിപ്പിച്ച സ്വാതന്ത്ര്യദിന സംഗമം
യാംബു: ഇന്ത്യയുടെ 78ാമത് സ്വാതന്ത്ര്യ ദിനാഘോഷത്തോടനുബന്ധിച്ച് പ്രവാസി വെൽഫെയർ യാംബു മേഖല കമ്മിറ്റി വിവിധ പരിപാടികളോടെ സ്വാതന്ത്ര്യദിന സംഗമം സംഘടിപ്പിച്ചു. ‘ഇന്ത്യൻ സ്വാതന്ത്ര്യവും ആനുകാലിക രാഷ്ട്രീയവും’ എന്ന വിഷയത്തിൽ യാംബുവിലെ ടയോട്ട ഹാളിൽ നടന്ന പരിപാടിയിൽ പ്രവാസി വെൽഫെയർ മേഖല പ്രസിഡന്റ് സഫീൽ കടന്നമണ്ണ അധ്യക്ഷത വഹിച്ചു.
ടൗൺ യൂനിറ്റ് പ്രസിഡന്റ് നസീഫ് മാറഞ്ചേരി വിഷയാവതരണം നടത്തി. സലീം വേങ്ങര, നിയാസ് യൂസുഫ് എരുമേലി, മുനീർ കോഴിക്കോട്, അബ്ദുന്നാസർ തൊടുപുഴ, അബ്ബാസ് എടക്കര, അബ്ദുൽ വഹാബ് തങ്ങൾ വയനാട് എന്നിവർ സംസാരിച്ചു. മേഖല സെക്രട്ടറി ഇല്യാസ് വേങ്ങൂർ നേതൃത്വം നൽകി. ക്വിസ് മത്സരത്തിൽ റസീന നാസർ തൊടുപുഴ, സലീം വേങ്ങര എന്നിവർ വിജയികളായി. പ്രവാസി വെൽഫെയർ യാംബു ടൗൺ യൂനിറ്റ് സെക്രട്ടറി സമാൻ കൊച്ചി സ്വാഗതം പറഞ്ഞു.
ഷൗക്കത്ത് എടക്കര, സുഹൈൽ മമ്പാട്, ഫൈസൽ കോയമ്പത്തൂർ, സുനിൽ ശാന്തപുരം, സഹൽ മുനീർ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

