പ്രവാസി വെൽഫെയര്‍ ലോകകപ്പ് പ്രവചന മത്സരം; സമ്മാനങ്ങൾ വിതരണം ചെയ്തു
text_fieldsപ്രവാസി വെൽഫെയര്‍ ജിദ്ദ സെൻട്രൽ കമ്മിറ്റി സംഘടിപ്പിക്കുന്ന ലോകകപ്പ് പ്രവചന മത്സരത്തിൽ കഴിഞ്ഞ ആഴ്ച വിജയികളായവർക്കുള്ള സമ്മാന കൂപ്പൺ വിതരണം ചെയ്തപ്പോൾ
ജിദ്ദ: പ്രവാസി വെൽഫെയര്‍ ജിദ്ദ സെൻട്രൽ കമ്മിറ്റി സംഘടിപ്പിച്ചുവരുന്ന ലോകകപ്പ് പ്രവചന മത്സരത്തിൽ കഴിഞ്ഞയാഴ്ച വിജയികളായവർക്കുള്ള സമ്മാന വിതരണം സംഘടിപ്പിച്ചു. ഗ്രൂപ് മത്സരങ്ങൾ സമാപിച്ചപ്പോൾ ഓരോ ദിവസത്തെയും മത്സരങ്ങൾ അടിസ്ഥാനമാക്കി നടത്തിയ പ്രവചന മത്സര വിജയികൾക്കുള്ള സമ്മാനം ജിദ്ദ പാർക്ക് മാളിലെ ജലാറ്റോ ഡിവിനോ ഐസ്ക്രീം ഔട്ലെറ്റിൽ നിർവഹിച്ചു.
ആയിഷ റഹ്മത്, സന, റസീന, സാബിറ, റിഹാൻ, പി.കെ സിറാജ്, സി.പി ബഷീർ എന്നിവരാണ് കഴിഞ്ഞയാഴ്ച സമ്മാനങ്ങള്‍ക്ക് അര്‍ഹരായത്. പ്രവാസി വെൽഫയർ ജിദ്ദ സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി അഷ്റഫ് പാപ്പിനിശ്ശേരി, കമ്മിറ്റി അംഗം സി.എച്ച് ബഷീർ, ശറഫിയ്യ മേഖല പ്രസിഡന്റ് എം.വി. അബ്ദുൽ റസാഖ്, ഫൈസലിയ്യ മേഖല കമ്മിറ്റി അംഗം ഇ.കെ. നൗഷാദ്, പ്രോഗ്രാം കോഓഡിനേറ്റർ മുനീർ ഇബ്രാഹീം എന്നിവർ സംബന്ധിച്ചു.
വാട്സ്ആപ് ഗ്രൂപ്പിലൂടെയും ഗൂഗ്ൾ ഫോമിലൂടെയുമായി നടത്തുന്ന പ്രവചന മത്സരം ആവേശകരമായ അടുത്ത ഘട്ടത്തിലേക്ക് കടക്കുകയാണ്. ഓരോ ദിവസവും മത്സരത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് ലഭിക്കുന്ന പോയന്റുകളില്‍ ഏറ്റവും കൂടുതല്‍ പോയന്റുകള്‍ കരസ്ഥമാക്കുന്നവരില്നിന്ന് നറുക്കെടുപ്പിലൂടെയാണ് ആ ദിവസത്തെ വിജയിയെ തെരഞ്ഞെടുക്കുന്നത്. ലോകകപ്പ് തീരുമ്പോൾ ഏറ്റവും കൂടുതല്‍ പോയന്റ് ലഭിക്കുന്നവരില്‍നിന്ന് മെഗാ വിന്നറെ തെരഞ്ഞെടുക്കുമെന്നും സംഘാടകര്‍ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

