ഹജ്ജ് സേവനരംഗത്ത് കർമനിരതരായി പ്രവാസി വെൽഫെയർ
text_fieldsമക്കയിൽ സേവനമനുഷ്ഠിക്കുന്ന ഹജ് വളൻറിയർമാർക്ക് പ്രവാസി വെൽഫെയർ സൗദി സെൻട്രൽ കമ്മറ്റി ജനറൽ സെക്രട്ടറി റഹീം ഒതുക്കുങ്ങൽ നിർദേശങ്ങൾ നൽകുന്നു
ജിദ്ദ: ഹജ്ജ് സേവനരംഗത്ത് കർമനിരതരും കർമോത്സുകരുമായി ഇത്തവണ പ്രവാസി വെൽഫെയർ വളൻറിയർ ടീം ഹാജിമാർക്കിടയിൽ സേവനമനുഷ്ടിച്ചതായി ഭാരവാഹികൾ അറിയിച്ചു. മിനയിലും ജംറയിലും പരിസരപ്രദേശങ്ങളിലും ടീം അംഗങ്ങൾ സജീവ സാന്നിധ്യമായിരുന്നു. നൂറോളം വരുന്ന പ്രവർത്തകരെ വ്യവസ്ഥാപിതമായി അണിനിരത്തിയാണ് പ്രവാസി വെൽഫെയർ ഹജ്ജ് വളൻറിയർ ടീം സേവനരംഗത്ത് നിറഞ്ഞുനിന്നത്. കൃത്യമായ ലൊക്കേഷൻ മാപ്പുകളും മറ്റും ഉപയോഗപ്പെടുത്തി മിനയിലും ജംറത്തിലുമുള്ള വിവിധയിടങ്ങളിൽ ഹാജിമാർക്ക് മിനയിലും ജംറയിലും വഴികാണിക്കാനും അവരവരുടെ ടെൻറുകളിൽ എത്തിക്കാനും സഹായിച്ചു.
കഴിഞ്ഞ കുറേ വർഷങ്ങളായി ഹജ്ജ് വെൽഫെയർ ഫോറത്തിെൻറ ഭാഗമായും ഹാജിമാർക്ക് സേവനമനുഷ്ടിച്ച് വരുന്നുണ്ട്. ഇത്തവണ സ്വന്തം ടീമിനെ പ്രവർത്തന ഈ രംഗത്ത് സർവ സജ്ജമാക്കിയത് പ്രവാസി വെൽഫെയറിെൻറ പ്രവർത്തന ചരിത്രത്തിലെ വലിയ നാഴികക്കല്ലായെന്ന് ഹജ്ജ് വളൻറിയർ ടീമിന് നേതൃത്വം നൽകിയ പ്രവാസി വെൽഫെയർ സൗദി സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി റഹീം ഒതുക്കുങ്ങൽ പറഞ്ഞു.
വെസ്‌റ്റേൺ പ്രൊവിൻസ് കമ്മിറ്റിയംഗങ്ങളായ സിറാജ് എറണാകുളം, ശഫീഖ് മേലാറ്റൂർ, അഡ്വ. ഫിറോസ്, അബ്ദു സുബ്ഹാൻ പറളി, മുനീർ വിളയങ്കോട് എന്നിവർ വിവിധ സേവന പരിപാടികൾ നിയന്ത്രിച്ചു. എൻജി. മുഹമ്മദ് സഫീൽ, ഉസാമ ചെറുവണ്ണൂർ, ഷഹീർ മങ്കരത്തൊടി, ശിഹാബുദ്ദീൻ കാരാട്ട് എന്നിവർ വളൻറിയർ ടീം ക്യാപ്റ്റൻമാരായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

