പ്രവാസി വെല്‍ഫെയര്‍ സ്റ്റുഡൻറ്സ് കോണ്‍ഫറന്‍സ് ലോഗോ- പോസ്റ്റർ പ്രകാശനം
text_fieldsഫ്യൂച്ചര്‍ എഡ്ജ് 2023’ പോസ്റ്റര്‍ പ്രോഗ്രാം കണ്‍വീനര്‍ ബിനാന്‍, പ്രവാസി വെല്‍ഫയര്‍ ദമ്മാം റീജനല്‍ കമ്മിറ്റി പ്രസിഡൻറ് അബ്ദുറഹീം എന്നിവര്‍ ചേര്‍ന്ന് പ്രകാശനം ചെയ്യുന്നു
ദമ്മാം: പ്രവാസി വെല്‍ഫയര്‍ കണ്ണൂര്‍-കാസർകോട് ജില്ല കമ്മിറ്റി ‘ഫ്യൂച്ചര്‍ എഡ്ജ് 2023’ എന്ന പേരില്‍ സംഘടിപ്പിക്കുന്ന പരിപാടിയുടെ പോസ്റ്റര്‍, ലോഗോ എന്നിവ പ്രോഗ്രാം കണ്‍വീനര്‍ ബിനാന്‍, ദമ്മാം റീജനല്‍ കമ്മിറ്റി പ്രസിഡൻറ് അബ്ദുറഹീം എന്നിവര്‍ ചേര്‍ന്ന് പ്രകാശനം ചെയ്തു. പരിപാടിയെ കുറിച്ച് ജില്ലാ പ്രസിഡൻറ് ഷക്കീര്‍ ബിലാവിനകത്ത് വിശദീകരിച്ചു.
മേയ് 19ന് ദമ്മാമില്‍ നടക്കുന്ന കോൺഫറൻസില്‍ ടെക്നോളജി, ഉപരിപഠനം, ഡിജിറ്റല്‍ സിറ്റിസൻഷിപ്പ് എന്നീ പ്രമേയങ്ങളെ അടിസ്ഥാനമാക്കിയുള്ള സെഷനുകളില്‍ വിദഗ്ധര്‍ നേതൃത്വം നല്‍കും. സാങ്കേതിക രംഗത്തെ പുരോഗതി സൃഷ്ടിക്കുന്ന വിപ്ലവാത്മക മാറ്റങ്ങളെയും ഉന്നത വിദ്യാഭ്യാസ രംഗത്തെ സാധ്യതകളെയും സാങ്കേതിക പുരോഗതിയെ ഗുണപരമായി ഉപയോഗിക്കേണ്ട സാമൂഹികബാധ്യതയെയും കുറിച്ച് പുതുതലമുറക്ക് ദിശാബോധം നല്കുന്ന പരിപാടി വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും സഹായകരമാവുമെന്ന് സംഘാടകര്‍ വ്യക്തമാക്കി. നൂറിലധികം കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും അവസരം നല്കി അഞ്ചു സെഷനുകളിലായി നടക്കുന്ന പരിപാടി ഉപയോഗപ്പെടുത്തണമെന്ന് സംഘാടക സമിതി അഭ്യര്‍ഥിച്ചു.
ജില്ല എക്സിക്യൂട്ടീവ് അംഗങ്ങളായ ജംഷാദ് അലി, ജമാല്‍ പയ്യന്നൂര്‍, അയ്മന്, തന്‍സീം, റിഷാദ്, സലിം, ഷമീം, ഫാത്തിമ ഹാഷിം, സജ്ന ഷക്കീര്‍ എന്നിവര്‍ നേതൃത്വം നല്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

