മുഖ്യമന്ത്രിയുടെ യാത്ര ധൂർത്തും തെരഞ്ഞെടുപ്പ് പ്രചാരണവുമെന്ന് പ്രവാസി വെൽഫെയർ
text_fieldsപ്രവാസി വെൽഫെയർ കാസർകോട് കണ്ണൂർ ജില്ല
എക്സിക്യൂട്ടിവ് യോഗം
അൽഖോബാർ: സാമ്പത്തിക പ്രതിസന്ധിയിലും കടക്കെണിയിലും നിൽക്കുന്ന, പ്രവാസികളുടെ വിയർപ്പ് തുള്ളികളാൽ മാത്രം മുന്നോട്ട് പോകുന്ന ഒരു സംസ്ഥാനത്ത് കോടികൾ ചെലവഴിച്ച് കേരള സദസ്സ് എന്ന പേരിൽ നടത്തുന്ന പരിപാടി ധൂർത്തും തെരഞ്ഞെടുപ്പ് പ്രചാരണ മാമാങ്കവുമാണെന്ന് പ്രവാസി വെൽഫെയർ അൽഖോബാർ കണ്ണൂർ - കാസർകോട് ജില്ല കമ്മിറ്റി എക്സിക്യൂട്ടിവ് യോഗം അഭിപ്രായപ്പെട്ടു.
ഇത്തരം ദൂരത്തിൽ ജനങ്ങൾ, വിശേഷിച്ച് പ്രവാസികൾ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തണമെന്നും യോഗം ആവശ്യപ്പെട്ടു. പ്രസിഡൻറ് ഖലീലുറഹ്മാൻ അന്നടുക്ക അധ്യക്ഷതവഹിച്ചു. പ്രൊവിൻസ് വൈസ് പ്രസിഡൻറ് സിറാജ് തലശ്ശേരി, വൈസ് പ്രസിഡൻറ് പർവേസ് മുഹമ്മദ് എന്നിവർ സംസാരിച്ചു. സെക്രട്ടറി എം.കെ. സജീർ സ്വാഗതവും ഈസ്റ്റേൺ പ്രൊവിൻസ് ട്രഷറർ അഡ്വ. നവീൻ കുമാർ നന്ദിയും പറഞ്ഞു. നുഅമാൻ സലീം ഖാലിദിനെ എക്സിക്യൂട്ടിവ് കമ്മിറ്റിയിലേക്ക് യോഗം തെരഞ്ഞെടുത്തു.

