Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightപ്ര​വാ​സി വെ​ൽ​ഫെ​യ​ർ...

പ്ര​വാ​സി വെ​ൽ​ഫെ​യ​ർ ജി​ദ്ദ വ​നി​ത ക​ൺ​വെ​ൻ​ഷ​ൻ സം​ഘ​ടി​പ്പി​ച്ചു

text_fields
bookmark_border
പ്ര​വാ​സി വെ​ൽ​ഫെ​യ​ർ ജി​ദ്ദ വ​നി​ത ക​ൺ​വെ​ൻ​ഷ​ൻ സം​ഘ​ടി​പ്പി​ച്ചു
cancel
camera_alt

ജി​ദ്ദ​യി​ൽ പ്ര​വാ​സി വെ​ൽ​ഫെ​യ​ർ വ​നി​ത ക​ൺ​വെ​ൻ​ഷ​നി​ൽ സു​ഹ്റ ബ​ഷീ​ർ സം​സാ​രി​ക്കു​ന്നു

ജി​ദ്ദ: വെ​ൽ​ഫെ​യ​ർ പാ​ർ​ട്ടി സൗ​ദി ഘ​ട​ക​മാ​യ പ്ര​വാ​സി വെ​ൽ​ഫെ​യ​ർ വ​നി​ത ക​ൺ​വെ​ൻ​ഷ​ൻ സം​ഘ​ടി​പ്പി​ച്ചു. പു​തി​യ ലോ​ഗോ പ്ര​കാ​ശ​ന​വും വി​വി​ധ മ​ത്സ​ര​ങ്ങ​ളും ന​ട​ന്നു. ശ​റ​ഫി​യ ഐ.​ബി.​ഐ​യി​ൽ ന​ട​ന്ന പ​രി​പാ​ടി പ്ര​വാ​സി വെ​ൽ​ഫെ​യ​ർ വെ​സ്‌​റ്റേ​ൺ പ്രൊ​വി​ൻ​സ് വൈ​സ് പ്ര​സി​ഡ​ന്റ് ഉ​മ​ർ ഫാ​റൂ​ഖ് ഉ​ദ്ഘാ​ട​നം ചെ​യ്തു.

മ​ത​നി​ര​പേ​ക്ഷ രാ​ഷ്ട്ര​സ​ങ്ക​ൽ​പ​ത്തെ മ​താ​ധി​ഷ്ഠി​ത രാ​ഷ്ട്ര​സ​ങ്ക​ൽ​പം​കൊ​ണ്ട് പ​ക​രം വെ​ക്കാ​നാ​യി വ​ള​രെ സൂ​ക്ഷ്മ​മാ​യി ആ​സൂ​ത്ര​ണം ചെ​യ്ത ഒ​രു പ​ദ്ധ​തി നി​ർ​വ​ഹി​ക്ക​പ്പെ​ട്ടു​കൊ​ണ്ടി​രി​ക്കു​ന്നു എ​ന്ന​താ​ണ് ഇ​ന്ന​ത്തെ ഇ​ന്ത്യ​ൻ രാ​ഷ്ട്രീ​യം നേ​രി​ടു​ന്ന ഏ​റ്റ​വും വ​ലി​യ വെ​ല്ലു​വി​ളി​യെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

നേ​രി​ന്റെ​യും ന​ന്മ​യു​ടെ​യും ബ​ദ​ൽ രാ​ഷ്ട്രീ​യം മു​ന്നോ​ട്ടു​വെ​ക്കു​ന്ന വെ​ൽ​ഫെ​യ​ർ പാ​ർ​ട്ടി​യി​ൽ അ​ണി​ചേ​ർ​ന്നു​കൊ​ണ്ട് സാ​മൂ​ഹ്യ നീ​തി​യു​ടെ പു​തി​യൊ​രു ഇ​ന്ത്യ​യെ കെ​ട്ടി​പ്പ​ടു​ക്കാ​ൻ മൂ​ന്നോ​ട്ടു​വ​രേ​ണ്ട​ത് കാ​ല​ഘ​ട്ട​ത്തി​ന്റെ ആ​വ​ശ്യ​മാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. പ്ര​വാ​സി വെ​ൽ​ഫെ​യ​ർ ജ​ന​റ​ൽ സെ​ക്ര​ട്ട​റി എം.​പി. അ​ഷ്‌​റ​ഫ് ലോ​ഗോ പ്ര​കാ​ശ​നം ചെ​യ്ത് സം​സാ​രി​ച്ചു. വ​നി​ത വി​ഭാ​ഗം പ്ര​സി​ഡ​ന്റ് സു​ഹ​റ ബ​ഷീ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ​ക്‌​സി​ക്യൂ​ട്ടി​വ് അം​ഗ​ങ്ങ​ളാ​യ ന​ജാ​ത്ത് സ​ക്കീ​ർ, ശ​ഹ​ർ​ബാ​ൻ നൗ​ഷാ​ദ് എ​ന്നി​വ​ർ ആ​ശം​സ​ക​ൾ നേ​ർ​ന്നു. മ​ത്സ​ര പ​രി​പാ​ടി​ക​ളി​ൽ നി​ര​വ​ധി വ​നി​ത​ക​ൾ പ​ങ്കാ​ളി​ക​ളാ​യി.

ഭ​ക്ഷ​ണം, വ​സ്ത്രം, വീ​ട്ടു​പ​ക​ര​ണ​ങ്ങ​ൾ എ​ന്നി​വ ഉ​ൾ​ക്കൊ​ള്ളു​ന്ന വ്യ​ത്യ​സ്ത സ്റ്റാ​ളു​ക​ളും പ​രി​പാ​ടി​യെ ആ​ക​ർ​ഷ​ക​മാ​ക്കി. പ്ര​വാ​സി വെ​ൽ​ഫെ​യ​ർ സെ​ൻ​ട്ര​ൽ ക​മ്മി​റ്റി അം​ഗം ത​സ്‌​ലീ​മ അ​ഷ്‌​റ​ഫ് സ്വാ​ഗ​ത​വും അ​സീ​സി​യ യൂ​നി​റ്റ് പ്ര​സി​ഡ​ന്റ് ശ​ബ്‌​ന വ​ല്ലൂ​രാ​ൻ ന​ന്ദി​യും പ​റ​ഞ്ഞു.

നി​ഹാ​ല നാ​സ​ർ, മും​താ​സ് മ​ഹ​മൂ​ദ്, ഫാ​ത്തി​മ അ​ബൂ​ബ​ക്ക​ർ, ആ​മി​ന, ഫാ​ത്തി​മ ഫാ​റൂ​ഖ്, റ​നീ​ഷ അ​ഷ്‌​ക​ർ, മു​ഹ്‌​സി​ന ന​ജ്മു​ദ്ദീ​ൻ, ഷ​ഹ​നാ​സ് ഗ​ഫൂ​ർ, സു​ലൈ​ഖ അ​ഷ്‌​റ​ഫ്, ടി.​കെ ഫി​ദ, സ​ലീ​ഖ​ത് എ​ന്നി​വ​ർ പ​രി​പാ​ടി​ക്ക് നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Pravasi WelfareJeddah Women's Convention
News Summary - Pravasi Welfare organizes Jeddah Women's Convention
Next Story