Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightയാംബു പ്രവാസി വെൽഫെയർ...

യാംബു പ്രവാസി വെൽഫെയർ സൗഹൃദ സംഗമം സംഘടിപ്പിക്കുന്നു

text_fields
bookmark_border
യാംബു പ്രവാസി വെൽഫെയർ സൗഹൃദ സംഗമം സംഘടിപ്പിക്കുന്നു
cancel

യാംബു: പ്രവാസി വെൽഫെയർ യാംബു മേഖല സൗഹൃദസംഗമം ഈ മാസം 15ന് രാത്രി എട്ടിന് യാംബു ടൗണിലുള്ള മിഡിൽ ഈസ്റ്റ് ഹോട്ടലിൽ നടക്കും.

പ്രവാസി വെൽഫയർ ലോഗോ പ്രകാശനം, അംഗത്വ കാമ്പയിൻ ഉദ്‌ഘാടനം, മികവുറ്റ വിദ്യാർഥികൾക്കുള്ള അവാർഡ് ദാനം, കിഡ്‌നി, കാൻസർ രോഗികളെ സഹായിക്കുന്നതിനായി യാംബു മലയാളി അസോസിയേഷന്റെ ജീവകാരുണ്യ പ്രവർത്തന ഫണ്ടിലേക്കുള്ള തുക കൈമാറ്റം, ഗാനസന്ധ്യ തുടങ്ങിയ പരിപാടികൾ ഒരുക്കുന്നതായി സംഘാടകർ അറിയിച്ചു. പ്രോഗ്രാം കമ്മിറ്റി യോഗത്തിൽ മേഖല സെക്രട്ടറി നസിറുദ്ദീൻ ഇടുക്കി അധ്യക്ഷത വഹിച്ചു.

പ്രോഗ്രാം കൺവീനർ സഫീൽ കടന്നമണ്ണ, അംഗങ്ങളായ നിയാസ് യൂസുഫ്, ശൗക്കത്ത് എടക്കര, ഫൈസൽ ബാബു പത്തപ്പിരിയം, ജലാൽ ഹംസ മതിലകം എന്നിവർ സംസാരിച്ചു. അനീസുദ്ദീൻ ചെറുകുളമ്പ് സമാപന പ്രസംഗം നടത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:friendly meeting
News Summary - Pravasi Welfare organizes friendly meeting
Next Story