പ്രവാസി വെൽഫെയർ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
text_fieldsപ്രവാസി വെൽഫെയർ ജിദ്ദ സെൻട്രൽ കമ്മിറ്റി, സനാഇയ കാൾ ആൻഡ് ഗൈഡൻസ് സെന്ററുമായി സഹകരിച്ച് സംഘടിപ്പിച്ച രക്തദാന ക്യാമ്പിൽ പങ്കെടുത്തവർ
ജിദ്ദ: സനാഇയ കാൾ ആൻഡ് ഗൈഡൻസ് സെന്ററുമായി സഹകരിച്ച് പ്രവാസി വെൽഫെയർ ജിദ്ദ സെൻട്രൽ കമ്മിറ്റി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.സെന്റർ പ്രതിനിധി ശൈഖ് അബാബക്കർ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. കേരളസമൂഹം എല്ലാ വർഷവും ഇത്തരത്തിൽ ഗൈഡൻസ് സെന്ററുമായി സഹകരിച്ച് ക്യാമ്പുകൾ സംഘടിപ്പിക്കാറുണ്ടെന്നും അത് തികച്ചും അഭിനന്ദനീയമാണെന്നും അദ്ദേഹം പറഞ്ഞു. പ്രവാസി വെൽഫെയർ ജിദ്ദ ജനസേവന വിഭാഗം കൺവീനർ മുഹമ്മദലി ഓവുങ്ങൽ അധ്യക്ഷത വഹിച്ചു.
പ്രവാസി വെൽഫെയർ മീഡിയ സെക്രട്ടറി മുനീർ ഇബ്രാഹിം, ക്യാമ്പ് കോഓഡിനേറ്റർ സഫറുള്ള മുല്ലോളി, ടി.പി. മുഹമ്മദ് അബ്ഷീർ, ടി.കെ. ഫാസിൽ, അബ്ദുൽ വഹാബ് എന്നിവർ നേതൃത്വം നൽകി. സനാഇയ കാൾ ആൻഡ് ഗൈഡൻസ് സെന്ററിന്റെ ഉപഹാരം ക്യാമ്പ് കോഓഡിനേറ്റർ സഫറുള്ള മുല്ലോളിക്ക് ശൈഖ് അബാബക്കർ സമ്മാനിച്ചു.നൂറോളം പ്രവാസികൾ ഉദ്യമത്തിൽ പങ്കാളികളായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

