പ്രവാസി വെൽഫെയർ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
text_fieldsജിദ്ദയിൽ പ്രവാസി വെൽഫെയർ സംഘടിപ്പിച്ച രക്തദാന ക്യാമ്പിൽ നിന്ന്
ജിദ്ദ: 92ാമത് സൗദി ദേശീയ ദിനത്തോടനുബന്ധിച്ച് പ്രവാസി വെൽഫെയർ ജിദ്ദ കമ്മിറ്റി കിങ് ഫഹദ് ആശുപത്രി ബ്ലഡ് ബാങ്കുമായി സഹകരിച്ച് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. ആക്ടിങ് പ്രസിഡന്റ് ഉമ്മർ ഫാറൂഖ് പാലോട് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. പ്രവാസികളെ സംബന്ധിച്ചിടത്തോളം അവരുടെ സാമ്പത്തിക പുരോഗതിക്ക് സൗദി അറേബ്യ നൽകുന്ന പിന്തുണ വിവരണാതീതമാണ്. 92 സംവത്സരങ്ങൾ പൂർത്തീകരിക്കുന്ന വേളയിൽ രാജ്യത്തിന്റെ പുരോഗതിക്കുവേണ്ടി ഒരു സ്നേഹോപഹാരമായിട്ടാണ് പ്രവാസി വെൽഫയർ പ്രവർത്തകർ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചതെന്ന് അദ്ദേഹം പറഞ്ഞു. ജനസേവന വിഭാഗം കോഓഡിനേറ്റർ മുഹമ്മദലി ഓവുങ്ങൽ, മുനീർ ഇബ്രാഹീം, ഇ.കെ. നൗഷാദ്, ഷാജി, ഫവാസ് അബ്ദുൽ ലത്തീഫ്, ഇർഫാൻ എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

